/indian-express-malayalam/media/media_files/2026/01/25/bigg-boss-tamil-vijay-sethupathy-nevin-2026-01-25-17-51-31.jpg)
Bigg Boss Tamil: തമിഴ് ബിഗ് ബോസിന്റെ പത്താം സീസണിൽ നെവിൻ മത്സരാർഥിയായേക്കും. തമിഴ് ബിഗ് ബോസിൽ നിന്ന് വിളിച്ചതായി നെവിൻ വ്യക്തമാക്കി. അതിനായി തമിഴ് പഠിക്കുകയാണ് എന്നും നെവിൻ പറഞ്ഞു. ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടോപ് 5 കണ്ടസ്റ്റൻസിൽ ഒരാളാണ് നെവിൻ.
ബിഗ് ബോസ് മലയാളത്തിന്റെ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് എത്താൻ നെവിന് സാധിച്ചിരുന്നു. സീസണിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കി നെവിൻ നിരവധി ആരാധകരെ സൃഷ്ടിച്ചു. ഇതിന് പിന്നാലെയാണ് വിജയ് സേതുപതി അവതാരകനായ തമിഴ് ബിഗ് ബോസിലേക്ക് നെവിന് വിളിയെത്തുന്നത്.
Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!
"തമിഴ് ബിഗ് ബോസിൽ നിന്ന് എന്നെ വിളിച്ചിരുന്നു. തമിഴ് ചെറുതായി പഠിച്ചുവരികയാണ്. അവസരം ലഭിച്ചാൽ ഉറപ്പായും ഞാൻ തമിഴ് ബിഗ് ബോസിൽ പോയി പൂണ്ടുവിളയാടും. മറ്റൊരു സർപ്രൈസ് ഉള്ളത് വീണ്ടും ഞാൻ മിനി സ്ക്രീനിലേക്ക് വരുന്നു, ജിയോ ഹോട്സ്റ്റാറിലേക്ക് വരുന്നു," നെവിൻ പറഞ്ഞു.
Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"
View this post on InstagramA post shared by B4blaze malayalam (@b4blazemalayalam)
ബിഗ് ബോസ് തമിഴ് ഒൻപതാം സീസണിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്കിന് ഇടയിലെ സംഭവങ്ങൾ വലിയ വിവാദമായിരുന്നു. കാർ ടാസ്കിന് ഇടയിൽ സാന്ദ്ര എന്ന കണ്ടസ്റ്റന്റിനെ മറ്റ് രണ്ട് പേർ ചേർന്ന് കാറിൽ നിന്ന് തള്ളിയിട്ടു. കാറിൽ നിന്ന് വീണ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി. വിജെ പാറു, കമാറുദീൻ എന്നിവരാണ് സാന്ദ്രയെ കാറിൽ നിന്ന് തള്ളിയിട്ടത്.
Also Read: '24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ
സാന്ദ്രയ്ക്ക് നേരെയുണ്ടായ ഇരുവരുടേയും പെരുമാറ്റത്തിനെതിരെ തമിഴ് പ്രേക്ഷകരിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്. പിന്നാലെ വീക്കെൻഡ് എപ്പിസോഡിൽ വിജയ് സേതുപതി കമാറുദീനും വിജെ പാറുവിനും നേരെ റെഡ് കാർഡ് കാണിച്ച് പുറത്താക്കി. ഇരുവരേയും പുറത്താക്കിയത് പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തു.
Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us