scorecardresearch

Bigg Boss Tamil: 50 ലക്ഷം ലഭിക്കേണ്ടിയിരുന്ന കണ്ടസ്റ്റന്റ്; 18 ലക്ഷവുമായി മടങ്ങിയതിന്റെ ഞെട്ടലിൽ ആരാധകർ

Gana Vinoth Bigg Boss Tamil: ഗാനയുടെ ഗെയിമും വൈകാരിക നിമിഷങ്ങളുമെല്ലാം തുടക്കം മുതൽ ബിഗ് ബോസ് ആരാധകരെ ആകർഷിച്ചിരുന്നു. വിന്നറാവുക വഴി 50 ലക്ഷം രൂപ ഗാനയ്ക്ക് ലഭിക്കുമായിരുന്നു

Gana Vinoth Bigg Boss Tamil: ഗാനയുടെ ഗെയിമും വൈകാരിക നിമിഷങ്ങളുമെല്ലാം തുടക്കം മുതൽ ബിഗ് ബോസ് ആരാധകരെ ആകർഷിച്ചിരുന്നു. വിന്നറാവുക വഴി 50 ലക്ഷം രൂപ ഗാനയ്ക്ക് ലഭിക്കുമായിരുന്നു

author-image
Television Desk
New Update
Gana Vinoth Bigg Boss Tamil

Tamil Bigg Boss: ബിഗ് ബോസ് സീസൺ ഒൻപതിൽ ട്വിസ്റ്റുകൾ തുടരുകയാണ്. മണി ബോക്സ് ടാസ്കിൽ 18 ലക്ഷം രൂപയുടെ പണപ്പെട്ടിയെടുത്ത് മത്സരാർഥിയായ ഗാന വിനോദ് ഹൗസിൽ നിന്ന് പുറത്തേക്ക് വന്നതാണ് ആരാധകരെ ഞെട്ടിച്ചത്. സീസണിലെ വിജയി ആകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മത്സരാർഥിയായിരുന്നു ഗാന. 

Advertisment

പുറത്ത് തനിക്കുള്ള പിന്തുണ തിരിച്ചറിയാത ഗാന 18 ലക്ഷം രൂപയുടെ പണപ്പെട്ടിയെടുത്ത് ഹൗസിൽ നിന്ന് ഇറങ്ങി. ബിഗ് ബോസ് തമിഴ് ഒൻപതാം സീസണിലെ 96ാംത്തെ ദിവസമാണ് മണി ബോക്സുമായി ഗാന ഫിനാലെ വേദി എന്ന സ്വപ്നം ഉപേക്ഷിച്ചത്. ഗാനയുടെ തീരുമാനത്തെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരുന്നുണ്ട്. 

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

ഫിനാൻഷ്യലി ഉചിതമായ തീരുമാനമാണ് ഗാന എടുത്തത് എന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഗാനയുടെ ഗെയിമും വൈകാരിക നിമിഷങ്ങളുമെല്ലാം തുടക്കം മുതൽ ബിഗ് ബോസ് ആരാധകരെ ആകർഷിച്ചിരുന്നു. വിന്നറാവുക വഴി 50 ലക്ഷം രൂപ ലഭിക്കുമായിരുന്നു. ആ സാധ്യത ഗാന നഷ്ടപ്പെടുത്തിയെന്ന വാദം ശക്തമാണ്. മാത്രമല്ല മറ്റൊരു മത്സരാർഥിയായ അറോറയാണ് ഗാനയെ മണി ബോക്സ് എടുക്കാൻ പ്രേരിപ്പിച്ചതെന്നും പ്രതികരണങ്ങൾ വരുന്നു.

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

മണി ബോക്സ് ടാസ്കിലൂടെ ലഭിച്ച 18 ലക്ഷം രൂപയും ഇത്രയും ദിവസത്തെ പ്രതിഫലവും ഗാനയ്ക്ക് ലഭിക്കും. 18 ലക്ഷം രൂപയുടെ മണി ബോക്സ് എടുത്ത് ഗാന ഹൗസ് വിട്ടതോടെ വിജയിയുടെ 50 ലക്ഷതിൽ നിന്ന് ഈ 18 ലക്ഷം രൂപ കുറയും. ഇതോടെ 32 ലക്ഷം രൂപയാവും തമിഴ് ബിഗ് ബോസ് സീസൺ 9 വിജയിക്ക് ലഭിക്കുക. 

Also Read: Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

ടിക്കറ്റ് ടു ഫിനാലെ ടാസ്കും വലിയ വിവാദമായിരുന്നു. കാർ ടാസ്കിന് ഇടയിൽ സാന്ദ്രയെ കാറിൽ നിന്ന് വിജെ പാറുവും കമാറുദീനും ചേർന്ന് തള്ളി പുറത്തേക്കിട്ടതാണ് വിമർശനത്തിന് ഇടയാക്കിയത്. കാറിൽ നിന്ന് വിണ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായിരുന്നു. വീക്കെൻഡ് എപ്പിസോഡിൽ വിജയ് സേതുപതി വിജെ പാർവതിക്കും കമാറുദീനും നേരെ റെഡ് കാർഡ് കാണിച്ച് പുറത്താക്കി. ഇതിന് വലിയ കയ്യടിയാണ് തമിഴ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. 

Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"

Bigg Boss Tamil Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: