/indian-express-malayalam/media/media_files/2026/01/07/bigg-boss-tamil-video-2026-01-07-15-08-18.jpg)
Bigg Boss Tamil: ബിഗ് ബോസ് തമിഴ് ഒൻപതാം സീസണിൽ നടന്ന സംഭവങ്ങൾ വലിയ വിവാദമായിരുന്നു. സാന്ദ്ര എന്ന കണ്ടസ്റ്റന്റിനെ കാറിൽ നിന്ന് തള്ളിയിടുകയും സാന്ദ്രയ്ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും ചെയ്തു. പിന്നാലെ രണ്ട് കണ്ടസ്റ്റൻസിനെ റെഡ് കാർഡ് നൽകി ബിഗ് ബോസ് പുറത്താക്കി. ഇപ്പോൾ ബിഗ് ബോസ് തമിഴിലെ മറ്റൊരു വിഡിയോയാണ് ചർച്ചയാവുന്നത്.
എന്ത് ഡ്രാമയാണ് ഇത് എന്നാണ് പല പ്രേക്ഷകരുടേയും പ്രതികരണം. കണ്ടസ്റ്റൻസ് എല്ലാവരും ലിവിങ് റൂമിൽ ഇരിക്കുന്ന സമയം ഒരു മത്സരാർഥി മുൻപിലേക്ക് കമിഴ്ന്ന് വീഴുകയായിരുന്നു. മറ്റൊരു കണ്ടസ്റ്റന്റായ വിനോദ് ഇവരുടെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു. പെട്ടെന്ന് വീഴുന്നതാണ് വിഡിയോയിൽ കാണിക്കുന്നത്. ഇത് ഡ്രാമയാണെന്നും അല്ലെന്നും പറഞ്ഞ് പ്രതികരണങ്ങൾ വരുന്നു. ഇരുവരും തമാശയ്ക്ക് ചെയ്തതാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.
Also Read: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്
ബിഗ് ബോസ് തമിഴ് ഒൻപതാം സീസണിന്റെ ടിക്കറ്റ് ടു ഫിനാലെയുടെ കാർ ടാസ്കിൽ ആണ് വലിയ വിവാദമായത്. സാന്ദ്ര എന്ന കണ്ടസ്റ്റന്റിനെ വിജെ പാറു, കമാറുദീൻ എന്നീ മത്സരാർഥികൾ ചേർന്ന് തള്ളി കാറിൽ നിന്ന് പുറത്താക്കി. കാറിൽ നിന്ന് വീണ സാന്ദ്രയ്ക്ക് പാനിക്ക് അറ്റാക്ക് ഉണ്ടായി.
Also Read: Indian Idol: 'ബ്രേക്ക്ഫാസ്റ്റായി 100 ഇൻട്രോവേർട്സിനെയാണോ കഴിക്കുന്നത്'! വിസ്മയിപ്പിച്ച് അമൃതാ രാജൻ
ഈ സംഭവത്തോടെ വിജെ പാറുവിനും കമറുദീനും എതിരെ വലിയ രോഷം ഉയർന്നു. വീക്കെൻഡ് എപ്പിസോഡിൽ ഇരുവർക്കും നേരെ രൂക്ഷമായി പ്രതികരിച്ച് വിജയ് സേതുപതി റെഡ് കാർഡ് കാണിച്ച് ഇവരെ പുറത്താക്കി. ഇവർക്ക് നേരെ വിജയ് സേതുപതി റെഡ് കാർഡ് കാണിച്ചതോടെ സമൂഹമാധ്യമങ്ങളിൽ അത് വൈറലായി പടർന്നു.
Also Read: Bigg Boss: ആദില നൂറ അല്ലേ? താടിക്ക് പിടിച്ച് മുത്തം കൊടുത്ത് ഒരു അമ്മ; ഹൃദ്യം!
ഷോയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു നിയമം തെറ്റിച്ചതിന് കണ്ടസ്റ്റൻസിന് റെഡ് കാർഡ് കാണിച്ച് പുറത്താക്കിയത്. മോശം വാക്കുകളും ശാരീരിക ആക്രമണവുമാണ് സാന്ദ്രയ്ക്ക് നേരെ വിജെ പാറുവിൽ നിന്നും കമറുദീനിൽ നിന്നും വന്നത്.
Read More: "എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us