scorecardresearch

"എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ

Bigg Boss Tamil Controversy : "ട്രിഗർ ഒക്കെ ഈ ഗെയിമിന്റെ ഭാഗമല്ലേ സാന്ദ്ര, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു. നാണമില്ലേ നിങ്ങൾക്ക്.ഇന്നാ റെഡ് കാർഡ്," ലാലേട്ടൻ പറയുന്നത് ഇങ്ങനെയാവും എന്ന് പറഞ്ഞ് മറ്റൊരാൾ കുറിച്ചു

Bigg Boss Tamil Controversy : "ട്രിഗർ ഒക്കെ ഈ ഗെയിമിന്റെ ഭാഗമല്ലേ സാന്ദ്ര, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു. നാണമില്ലേ നിങ്ങൾക്ക്.ഇന്നാ റെഡ് കാർഡ്," ലാലേട്ടൻ പറയുന്നത് ഇങ്ങനെയാവും എന്ന് പറഞ്ഞ് മറ്റൊരാൾ കുറിച്ചു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam and Tamil Mohanlal Vijay Sethupathy

Tamil Bigg Boss Controversy: ബിഗ് ബോസ് തമിഴ് ഒൻപതാം സീസണിൽ രണ്ട് മത്സരാർഥികൾ റെഡ് കാർഡ് കണ്ട് പുറത്തായതോടെ മലയാളം ബിഗ് ബോസുമായി താരതമ്യം ചെയ്താണ്  പ്രതികരണങ്ങൾ വരുന്നത്. തമിഴ് ബിഗ് ബോസിലെ ടിക്കറ്റ് ടു ഫിനാലെ വീക്കിലെ കാർ ടാസ്കിനിടയിലെ സംഭവങ്ങൾ ആണ് വിവാദമായത്. സാന്ദ്ര എന്ന മത്സരാർഥിയ വിജെ പാർവതിയും കമാറുദീനും ചേർന്ന് ബലമായി തള്ളി കാറിൽ നിന്ന് പുറത്താക്കുകയായിരുന്നു. 

Advertisment

കാർ ടാസ്ക് ശാരീരിക ആക്രമണത്തിലേക്ക് നീങ്ങുകയും സാന്ദ്രയ്ക്ക് ശാരീരികാസ്വസ്ഥത ഉണ്ടാവുകയും ചെയ്തു. സാന്ദ്ര വീണ് കിടക്കുമ്പോഴും പാർവതിയും കമാറുദീനും സാന്ദ്രക്കെതിരായ മോശം വാക്കുകൾ പറയുന്നത് തുടർന്നു. വലിയ വിമർശനമാണ് ഇരുവർക്കുമെതിരെ തമിഴ് പ്രേക്ഷകരിൽ നിന്ന് വന്നത്. വീക്കെൻഡ് എപ്പിസോഡിൽ വിജയ് സേതുപതി രണ്ട് പേർക്കും റെഡ് കാർഡ് കാണിച്ച് ഇവരെ പുറത്താക്കി. വലിയ കയ്യടിയോടെയാണ് ഇത് തമിഴ് പ്രേക്ഷകർ സ്വീകരിച്ചത്. 

Also Read: Bigg Boss Tamil: റെഡ് കാർഡ് എവിക്ഷൻ; വിജെ പാറുവിന് നഷ്ടം 20 ലക്ഷം രൂപ?

മലയാളം ബിഗ് ബോസിൽ ആയിരുന്നു എങ്കിൽ ഒരുപക്ഷേ ലാലേട്ടൻ വന്ന് സാന്ദ്രയ്ക്കാവും റെഡ് കാർഡ് കൊടുത്ത് പുറത്താക്കുക എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന ട്രോളുകൾ. ലാലേട്ടൻ ആയിരുന്നു എങ്കിൽ പറയുക ഇങ്ങനെയാവും എന്ന് പറഞ്ഞ് വന്ന മറ്റൊരു കമന്റ് ഇങ്ങനെ, "എന്താ മോളെ പാറു, എന്താണ് കമറുദീൻ. വയലൻസ് ഞങ്ങൾ സമ്മതിക്കില്ല. സാന്ദ്ര നിങ്ങൾക്ക് നാണമുണ്ടോ ഇങ്ങനെ ട്രിഗർ ആവാൻ."

Also Read: Bigg Boss Tamil: ടാസ്കിനിടയിൽ പാനിക് അറ്റാക്ക്; ഞെട്ടിക്കുന്ന വയലൻസ്; വിജയ് സേതുപതിയുടെ മാസ്സ് ആക്ഷൻ!

"ട്രിഗർ ഒക്കെ ഈ ഗെയിമിന്റെ ഭാഗമല്ലേ സാന്ദ്ര, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു. നാണമില്ലേ നിങ്ങൾക്ക്. ഇന്നാ റെഡ് കാർഡ്," ലാലേട്ടൻ പറയുന്നത് ഇങ്ങനെയാവും എന്ന് പറഞ്ഞ് മറ്റൊരാൾ കുറിച്ചു. ഷാനവാസ്-നെവിൻ തർക്കത്തിൽ നെവിനെതിരേയും ഇതുപോലെ നടപടി എടുക്കണമായിരുന്നു എന്ന പ്രതികരണവും വരുന്നു.  

Also Read: Bigg Boss: അക്ബറിനെ കെട്ടിപ്പിടിച്ച് മുത്തം കൊടുത്ത് ആദില; ഷാനവാസ് ഫേക്ക് ആയിരുന്നെന്ന് കമന്റുകൾ

"ഷാനവാസിനും സാന്ദ്രയ്ക്കും ഉണ്ടായത് പാനിക്ക് അറ്റാക്ക് ആണ്. തമിഴിൽ റെഡ് കാർഡ് കൊടുത്തപ്പോൾ മലയാളത്തിൽ  നെവിനെ ഉപദേശിച്ച് നിർത്തുകയാണ് ചെയ്തത്," മറ്റൊരാളുടെ കമന്റ് ഇങ്ങനെ. പാൽ പാക്കറ്റ് എറിഞ്ഞതിനാണോ നെവിനെ പുറത്താക്കേണ്ടിയിരുന്നത് എന്ന് ചോദിക്കുന്നവരും ഉണ്ട്. ഷാനവാസിനെ പോലെ ഒരു വല്യേട്ടൻ തമിഴ് ബിഗ് ബോസിൽ ഉണ്ടായിരുന്നു എങ്കിൽ അങ്ങനെയൊരു സംഭവം നടക്കില്ലായിരുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ വന്ന ഒരു പോസ്റ്റ്. 

Read More: Bigg Boss: "നാണമില്ല, മാനമില്ല, നിലവാരമില്ല, നിലപാടില്ല"; ലക്ഷ്മിയോട് നോറ

Mohanlal Bigg Boss Tamil Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: