ബിഗ് ബോസ് സീസണ് നാലിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ മത്സരാര്‍ത്ഥിയാണ് റിയാസ് സലീം. ഷോയില്‍ മൂന്നാം സ്ഥാനമാണ് റിയാസ് കരസ്ഥമാക്കിയത്. എന്നാൽ, തന്റെ പുരോഗമനപരമായ ആശയങ്ങള്‍ കൊണ്ട് ഷോയ്ക്ക് അകത്തും സമൂഹമാധ്യമങ്ങളിലും വലിയ സ്വാധീനമുണ്ടാക്കാൻ റിയാസിനു കഴിഞ്ഞിരുന്നു. എൽജിബിടിക്യു, ഫെമിനിസം, ലിംഗസമത്വം, ആർത്തവം എന്നു തുടങ്ങി ഷോയ്ക്ക് അകത്ത് റിയാസ് സംസാരിച്ച പല വിഷയങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് തിരിതെളിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം റിയാസ് ഷെയർ ചെയ്ത ഫൊട്ടൊഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിയാസിന്റെ ഈ ചിത്രങ്ങൾ പകർത്തിയതും മറ്റാരുമല്ല, ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഡെയ്സി ഡേവിഡ് ആണ്.
“പാലപ്പൂ മാത്രമല്ല, വ്യത്യസ്തമായ പൂക്കള്‍ വേറെയുമുണ്ട്. ദേ കണ്ടില്ലേ,” എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷോയില്‍ ആയിരിക്കെ ഒരു ടാസ്ക്കിനിയില് ലക്ഷ്മിപ്രിയയെ അനുകരിക്കുന്നതിനിടയിൽ റിയാസ് ‘പാലപ്പൂ ഇതളില്‍’ എന്ന ഗാനം പാടിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിലെ റിയാസിന്റെ ലുക്കിനെ പ്രശംസിച്ചു കൊണ്ട് ശ്രുതി സിതാര, അപര്‍ണ മൾബറി, ഗായിക സിതാര എന്നിവര്‍ കമന്റ് ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് ഷോയ്ക്ക് ശേഷവും ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ തമ്മിൽ സൗഹൃദം നിലനിര്‍ത്തുന്നുണ്ടെന്ന് ഇവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. ഇതിനു മുന്‍പ് അപര്‍ണയെ മോഡലാക്കിയും ഡെയ്സി ഫൊട്ടൊകള്‍ പകര്‍ത്തിയിരുന്നു. വ്യത്യസ്ത ലുക്കുകളിലുളള അപര്‍ണയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
സെലിബ്രിറ്റി, ഫാഷന്‍ ഫൊട്ടൊഗ്രാഫറായ ഡെയ്സിയ്ക്ക് ‘ നാരീസ് വെഡ്ഢിങ്’ എന്ന പേരായ ഒരു ഫൊട്ടൊഗ്രാഫി കമ്പനിയുമുണ്ട്. നടി ഫിലോമിനയുടെ കൊച്ചുമകളാണ് ഡെയ്സി.