/indian-express-malayalam/media/media_files/2025/12/09/renu-sudhi-viral-video-2025-12-09-20-23-28.jpeg)
Source; Screengrab
ബിഗ് ബോസിൽ മത്സരാർഥിയായി എത്തിയതിന് പിന്നാലെ രേണു സുധി ആകെ തിരക്കിൽ ആണ്. വിദേശ രാജ്യങ്ങളിൽ പരിപാടികൾ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പുതിയ കാറും രേണു വാങ്ങി. സ്വന്തം അധ്വാനത്തിലൂടെ പുതിയ കാർ വാങ്ങാനായതിന്റെ സന്തോഷമാണ് രേണു പങ്കുവെച്ചത്. അതേസമയം, രേണു തന്റെ ഭർത്താവായിരുന്ന അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയെ കുറിച്ച് പറയുന്ന ഒരു സംഭവത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ എത്തി.
യാത്രയ്ക്ക് ഇടയിൽ ഉറങ്ങി പോയപ്പോഴുള്ള സംഭവം ആണ് രേണു സുധി പങ്കുവെച്ചത്. ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുമ്പോൾ രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ, "ബസിൽ ആയിരുന്നു യാത്ര. വെളുപ്പിനെ രണ്ടോ മൂന്നോ മണി ആയിക്കാണും. ഞാൻ നല്ല ഉറക്കമായിരുന്നു. പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റു. ബസിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കറക്ട് ചങ്ങനാശേരി എത്തിയിരുന്നു. അതെനിക്ക് വല്ലാതെ ഫീൽ ആയി. ആ സമയം സുധി ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത് എന്നാണ് വിശ്വസിക്കുന്നത്."
Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!
"ആ സംഭവം വീട്ടിൽ ചെന്ന് എല്ലാവരോടും പറഞ്ഞു. ആത്മവിലൊക്കെ വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ടാവാം. സുധി ചേട്ടൻ വിളിച്ചു എഴുന്നേൽപ്പിച്ചു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഷൂട്ടിനൊക്കെ പോകുമ്പോൾ ഞാൻ എഴുന്നേൽക്കാതെയാവുമ്പോൾ സുധി ചേട്ടൻ ആണ് എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്."
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
"ഒരുപാട് വിവാഹാലോചനകൾ വരുന്നുണ്ട്. രണ്ട് വർഷം കഴിഞ്ഞ് മാത്രമേ ഇനിയൊരു വിവാഹത്തെ കുറിച്ച് ആലോചിക്കുന്നുള്ളു. രണ്ട് വർഷം എന്ന് പറഞ്ഞതിന് ഞാൻ സുധിചേട്ടന്റെ ഇൻഷൂറൻസ് കിട്ടാൻ വേണ്ടിയാണ് എന്ന് പറയുന്നവരുണ്ട്. അങ്ങനെ ഒരു സംഭവമേയില്ല," രേണു സുധി പറഞ്ഞു.
മലയാളം ബിഗ് ബോസ് സീസൺ 7-ലെ മത്സരാർത്ഥിയായിരുന്ന രേണു സുധിക്ക് മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എങ്കിലും, ഈ തിരിച്ചടി രേണുവിന്റെ കരിയറിന് തടസ്സമായില്ല. ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവം കരിയർ പടുത്തുയർത്തുകയാണ് രേണു.
Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us