scorecardresearch
Latest News

ഇതിഹാസത്തിനൊപ്പം; പ്രിയദര്‍ശനൊപ്പമുള്ള ചിത്രങ്ങളുമായി റോബിന്‍

തന്റെ സിനിമ അരങ്ങേറ്റത്തിനു മുന്നോടിയായി പ്രിയദർശന്റെ അനുഗ്രഹം വാങ്ങാൻ എത്തിയതായിരുന്നു റോബിൻ

Bigg Boss, Dr Robin Radhakrishnan, Priyadarshan, Dr Robin Radhakrishnan Priyadarshan

ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ ആദ്യം മുതല്‍ നിറസാന്നിധ്യമായി നിന്നെങ്കിലും പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ച പേരില്‍ പുറത്താവുകയായിരുന്നു. ഡോ മച്ചാന്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ട റോബിൻ ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കി.

ഷോയില്‍ നിന്ന് ഇറങ്ങിയ ശേഷം റോബിനെ നായനാക്കിയുളള ചിത്രം നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള പ്രഖ്യാപിച്ചിരുന്നു. ഈ വാര്‍ത്ത ആരാധകര്‍ ആഹ്ലാദത്തോടെ ഏറ്റെടുത്തു. പുറകെ മോഹന്‍ലാലും മറ്റു പ്രമുഖരും റോബിന് ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇപ്പോള്‍ പ്രിയദര്‍ശനും ഒന്നിച്ചുളള റോബിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

ചിത്രീകരണം ആരംഭിക്കുന്നതിന് മുന്നോടിയായി
പ്രിയദര്‍ശനില്‍ നിന്ന് അനുഗ്രഹം വാങ്ങാന്‍ എത്തി എന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നിര്‍മ്മാതാവ് ബാദുഷയെയും ചിത്രത്തില്‍ കാണാം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss star dr robin radhakrishnan with priyadarshan

Best of Express