ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ നിറസാന്നിധ്യമായിരുന്നു ഡോ റോബിന് രാധാകൃഷ്ണന്. പിന്നീട് സഹമത്സരാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ റോബിന് ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഡോ. മച്ചാന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന റോബിന് ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ റോബിന് ആരാധകര്ക്കൊപ്പമുളള റീല്‍ വീഡിയോസ് സ്ഥിരമായി പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സായ നിവേദ്യ, ഗൗരി എന്നിവര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന റോബിനെ വീഡിയോയില്‍ കാണാം.
‘ ന്നാ താന്‍ കേസ് കൊട് ‘ എന്ന ചിത്രത്തിലെ ‘ ദേവദൂതര്‍ പാടി’ എന്ന വൈറൽ ഗാനത്തിനൊപ്പമാണ് മൂവരും നൃത്തം ചെയ്യുന്നത്.
ഷോ അവസാനിച്ചിട്ടും ഉദ്ഘാടനങ്ങളും മറ്റുമായ തിരക്കിലാണ് ഇപ്പോള്‍ റോബിന്. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ സിനിമ അവസരങ്ങളും റോബിനെ തെടിയെത്തിയിരുന്നു. സന്തോഷ് ടി കുരുവിളയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത് റോബിനാണ്.