/indian-express-malayalam/media/media_files/2026/01/30/binny-sebastian-and-noobin-film-rashi-2026-01-30-11-20-34.jpg)
Binny and Noobin Film: ബിഗ് ബോസ് താരം ബിന്നി സെബാസ്റ്റ്യനും ടെലിവിഷൻ സീരിയൽ നടനായ നൂബിൻ ജോണിനും ഒന്നിച്ച് നായികാനായകന്മാരായെത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന രാശി എന്ന സിനിമ കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുരൂഹമായ സംഭവങ്ങളും അതിനെ തുടർന്നുണ്ടാകുന്ന അന്വേഷണവുമാണ് സിനിമയുടെ ഇതിവൃത്തം. ബിന്നി സെബാസ്റ്റ്യന് പുറമെ സന്ധ്യാ നായരും ഈ സിനിമയിൽ ശ്രദ്ധേയമായ ഒരു റോളിലെത്തുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെയാണ് ബിന്നി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.
തോപ്പിൽ ജോപ്പനിൽ ആൻഡ്രിയയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ബിന്നി ആയിരുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണിലൂടെ ബിന്നിക്ക് പ്രേക്ഷകരുടെ ശ്രദ്ധ പിടിക്കാനായെങ്കിലും വലിയ സൈബർ ആക്രമണത്തിന് താരം വിധേയമായിരുന്നു. ബിഗ് ബോസിൽ 70 ദിവസം പിടിച്ചുനിൽക്കാൻ ബിന്നിക്ക് സാധിച്ചിരുന്നു.
Also Read: Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ
ഏഷ്യാനെറ്റിലെ കുടുംബവിളക്ക് പരമ്പരയിലൂടെയാണ് നൂബിൻ ശ്രദ്ധേയനാവുന്നത്. ബിഗ് ബോസിൽ കഴിഞ്ഞ സീസണിൽ ഫാമിലി വീക്കിൽ നൂബിനും ബിബി ഹൗസിലേക്ക് എത്തിയിരുന്നു. ടാസ്കിലൂടെ ലഭിച്ച സൂപ്പർ പവറുകളിൽ ഒന്ന് ബിന്നിക്ക് നൂറ കൊടുത്തതോടെ നൂബിന് ഒരാഴ്ച ഹൗസിൽ നിൽക്കാനായി.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Bossmalayalam 7
സംവിധായകനും നിർമാതാവുമായ ഷോജി സെബാസ്റ്റ്യനും ജോഷി കൃഷ്ണയും ചേർന്ന് പോപ്പ് മീഡിയയുടെ ബാനറിൽ ആണ് രാശി സിനിമ നിർമിച്ചിരിക്കുന്നത്. സംവിധായകനായ ബിനു സി ബെന്നിയുടേതാണ് കഥയും. ജിബിൻ എൻ വിയാണ് ഛായാഗ്രാഹകൻ.
Read More: Bigg Boss: തമിഴ് ബിഗ് ബോസിൽ മത്സരിക്കാൻ നെവിന് വിളിയെത്തി; ഒപ്പം മറ്റൊരു സർപ്രൈസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us