/indian-express-malayalam/media/media_files/uploads/2023/06/sagar-surya.jpg)
സാഗർ സൂര്യ നടൻ ജോജു ജോർജുവിനൊപ്പം
ബിഗ് ബോസ് സീസൺ അഞ്ച് അവസാനിക്കാൻ ഇനി ഏതാനും ആഴ്ചകൾ കൂടിയേ ബാക്കിയുള്ളൂ. മത്സരാർത്ഥികൾ ഓരോരുത്തരായി പുറത്തായിക്കൊണ്ടിരിക്കുന്നു. സാഗർ സൂര്യയാണ് ബിഗ് ബോസ് ഷോയിൽനിന്നും പുറത്തായ അവസാന മത്സരാർത്ഥി. ഷോ കഴിഞ്ഞ് പുറത്തെത്തിയ സാഗർ നടൻ ജോജു ജോർജിനെ കാണാൻ പോയതിന്റെ സന്തോഷമാണ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.
''വലിയ പ്രതീക്ഷകളായി മുന്നോട്ടു പോയ വഴികളിൽ പാതിവച്ചു എനിക്ക് മടങേണ്ടിവന്നെകിലും, ആ നിമിഷത്തിലാണ് ജോജുചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും, ജീവിതത്തിൽ ഒരുപാടു ആൾക്കാരെ കണ്ടിട്ടുണ്ടെങ്കിലും ജോജുചേട്ടൻ സ്വന്തം അനിയനോട് പറയുന്നപോലെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നു,'' എന്നാണ് ജോജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സാഗർ കുറിച്ചത്.
ഷോ കഴിഞ്ഞെത്തിയ സാഗർ മനീഷയെ കാണാൻ പോയതിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയും മകനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നുവെന്നും അമ്മയും മകനും തമ്മിലുള്ള ബന്ധം സവിശേഷമാണെന്നും സാഗർ പറഞ്ഞിട്ടുണ്ട്. ഏറ്റവും ശുദ്ധമായ സ്നേഹമാണിതെന്നും നിരുപാധികവും സത്യവുമാണെന്നും സാഗർ പറയുന്നു.
തട്ടീം മുട്ടീം പരമ്പരയിൽ അമ്മയും മകനുമായാണ് മനീഷയും സാ​ഗറും അഭിനയിച്ചത്. ബി​ഗ് ബോസിന്റെ ഈ സീസണിലും ഇരുവരും മത്സരാർത്ഥികളായി ഒരുമിച്ചുണ്ടായിരുന്നു. ബിഗ് ബോസ് സീസണിൽനിന്ന് പുറത്താകുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്നാണ് മത്സരശേഷം മടങ്ങിയെത്തിയ സാഗർ പ്രതികരിച്ചത്.
കൃത്യമായ പ്ലാനുകളോടെയാണ് താൻ ഹൗസിലേക്ക് പോയതെന്നും എന്തുകൊണ്ടാണ് ഇപ്പോൾ പുറത്തായതെന്ന് മനസ്സിലാകുന്നില്ലെന്നും സാഗർ പറഞ്ഞു. സേഫായി ഗെയിം കളിക്കുന്നവർ അകത്തുള്ളപ്പോഴാണ് തന്റെ ഈ പടിയിറക്കമെന്ന് സാഗർ ഓർമിപ്പിച്ചു. “ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഔട്ടാകുമെന്ന്. അവിടെയാരും മര്യാദയ്ക്ക് കളിക്കുന്നില്ല. എന്നെ സംബന്ധിച്ച് അമ്പതാം ദിവസം ഞാൻ കപ്പടിച്ചു. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഈ ഷോ. എവിക്റ്റാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.മറ്റുള്ളവരെ വച്ച് നോക്കുമ്പോൾ ഞാൻ അവിടെ നിൽക്കേണ്ട ആളാണെന്ന് വിശ്വസിക്കുന്നു,” സാഗർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.