scorecardresearch

"ഇന്ത്യയിൽ രാജഭരണം വരണം; യഥാർഥ രാജഭരണം വേറെ ലെവൽ ആണ്; മനുഷ്യത്വം രാജഭരണത്തിലാണുള്ളത്"

Bigg Boss Star Shiyas Kareem: ഷിയാസിന്റെ രാജഭരണത്തെ കുറിച്ചുള്ള പ്രതികരണത്തിനെതിരെ ട്രോളുകൾ ഉയർന്ന് കഴിഞ്ഞു. വിവരമില്ലായ്മ അതിന്റെ ഏറ്റവും ഉയരത്തിൽ എന്നെല്ലാമാണ് പ്രതികരണങ്ങൾ വരുന്നത്

Bigg Boss Star Shiyas Kareem: ഷിയാസിന്റെ രാജഭരണത്തെ കുറിച്ചുള്ള പ്രതികരണത്തിനെതിരെ ട്രോളുകൾ ഉയർന്ന് കഴിഞ്ഞു. വിവരമില്ലായ്മ അതിന്റെ ഏറ്റവും ഉയരത്തിൽ എന്നെല്ലാമാണ് പ്രതികരണങ്ങൾ വരുന്നത്

author-image
Television Desk
New Update
Shiyas Kareem Viral Video

Bigg Boss malayalam: ബിഗ് ബോസ് മലയാളം സീസൺ 1 താരമായ ഷിയാസ് കരീം രാജഭരണത്തെ കുറിച്ച് പറയുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇന്ത്യയിൽ രാജഭരണം വരണം എന്നാണ് തന്റെ അഭിപ്രായം എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഷിയാസ് പറഞ്ഞു. 

Advertisment

കേരളത്തിൽ രാജഭരണം വരണം എന്നാണോ ഷിയാസ് പറയുന്നത് എന്നാണ് ബിഗ് ബോസ് താരത്തിന് നേർക്ക് വന്ന ചോദ്യം. ഷിയാസിന്റെ മറുപടി ഇങ്ങനെ, "ഇന്ത്യയിൽ രാജഭരണം വരണം എന്നാണ് ഞാൻ പറയുന്നത്. അതിലൂടെ മതപരമായ കാര്യങ്ങൾക്കൊന്നും പ്രശ്നം ഉണ്ടാവില്ലല്ലോ. രാജഭരണത്തിൽ ഈ മതം പറയൽ ഒന്നും ഉണ്ടാവില്ല. മനുഷ്യന്മാർ ഉണ്ടാക്കിയതാണ് മതമൊക്കെ. രാജഭരണത്തിൽ ഹ്യുമാനിറ്റിയാണ് ഉള്ളത്." 

Also Read: അഭിമാനത്തോടെ പറയുന്നു, ഞാൻ സംഘിയാണ്; ബിജെപി കേരളം ഭരികുന്ന ദിവസം വരും: റോബിൻ രാധാകൃഷ്ണൻ

"സിനിമയിൽ നമ്മൾ കാണുന്ന രാജഭരണം അല്ല യഥാർഥത്തിലെ രാജഭരണം. സിനിമയിൽ താഴെക്കിടയിൽ ഉള്ളവർ എന്നൊക്കെ കാണിക്കുന്നു. യഥാർഥത്തിലെ രാജഭരണം വേറെ ലെവൽ ആണ്. രാജക്കന്മാർ പവർഫുൾ ആയിരുന്നു. അവരുടെ നിയമങ്ങൾ അടിപൊളിയായിരുന്നു," സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ. 

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

ഷിയാസിന്റെ രാജഭരണത്തെ കുറിച്ചുള്ള പ്രതികരണത്തിനെതിരെ ട്രോളുകൾ ഉയർന്ന് കഴിഞ്ഞു. വിവരമില്ലായ്മ അതിന്റെ ഏറ്റവും ഉയരത്തിൽ എന്നെല്ലാമാണ് പ്രതികരണങ്ങൾ വരുന്നത്. ബാഹുബലി കണ്ട് വന്നിട്ടായിരിക്കാം ഷിയാസിന്റെ വാക്കുകൾ. രാജഭരണവും അതിലൂടെ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളേയും കുറിച്ച് കൊച്ചുകുട്ടികൾക്ക് വരെ അറിയാം, ഇങ്ങനെയാണ് മറ്റ് പ്രതികരണങ്ങൾ.

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

രാജഭരണകാലത്ത് ജീവിച്ച് അനുഭവമുള്ളത് പോലെയാണ് ഷിയാസിന്റെ വാക്കുകൾ എന്ന് പറഞ്ഞും കമന്റുകൾ വരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ വൈൽഡ് കാർഡ് ആയിട്ടാണ് ഷിയാസ് ബിബി ഹൗസിലേക്ക് എത്തിയത്. ഫിനാലെ വേദിയിലെത്താൻ ഷിയാസിനായിരുന്നു. ശ്രീനിയും പേളിയുമായുള്ള സൗഹൃദമാണ് പ്രേക്ഷക പിന്തുണ നേടുന്നതിൽ ഷിയാസിനെ തുണച്ചത്. 

Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"

Bigg Boss Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: