scorecardresearch

"എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"

Bigg Boss Star Shanavas: രുദ്രൻ എന്ന കഥാപാത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചത് എന്നാണ് ഷാനവാസിന്റെ വാക്കുകൾ. ഇപ്പോ കാണുമ്പോൾ ആ റോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്

Bigg Boss Star Shanavas: രുദ്രൻ എന്ന കഥാപാത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചത് എന്നാണ് ഷാനവാസിന്റെ വാക്കുകൾ. ഇപ്പോ കാണുമ്പോൾ ആ റോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്

author-image
Television Desk
New Update
Shanavas evicted Bigg Boss Malayalam 7 Grand Finale

ബിഗ് ബോസിലേക്ക് വരുന്നതിന് മുൻപ് തന്നെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമായിരുന്നു ഷാനവാസ് ഷാനുവിന്റേത്. ബിഗ് ബോസിൽ സെക്കൻഡ് റണ്ണറപ്പായി തന്റെ ജനപ്രീതി കൂട്ടാൻ ഷാനവാസിനായി. താൻ അഭിനയിച്ച ഒരു പരമ്പര കണ്ട് ഒരു യുവതി ഡിവോഴ്സിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് പറയുന്ന ഷാനവാസിന്റെ വിഡിയോ വൈറലായിരുന്നു. 

Advertisment

ബിഗ് ബോസ് താരം കൂടിയായ മസ്താനിയുമായുള്ള അഭിമുഖത്തിലെ ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെ, "ആലുവ സ്വദേശിനിയായ ഒരു കുട്ടി എന്റെ നമ്പർ എങ്ങനെയൊ കണ്ടെത്തി വിളിച്ചു. ഡിവോഴ്സിന്റെ വക്കിൽ നിൽക്കുകയായിരുന്നു ആ കുട്ടിയും ഭർത്താവും. ഭർത്താവ് ഈ കുട്ടിയെ വിളിക്കുകയും ഡിവോഴ്സ് ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇവൾക്ക് ആ ബന്ധം മുൻപോട്ട് കൊണ്ടുപോകേണ്ട എന്നായിരുന്നു." 

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

"എന്നാൽ നമ്മുടെ ടെലിവിഷൻ പരമ്പര കണ്ടിട്ട് പ്രണയിക്കണം എന്നെല്ലാം തോന്നി ആ കുട്ടി ഭർത്താവിനെ അങ്ങോട്ട് വിളിച്ച് പ്രശ്നമെല്ലാം പരിഹരിച്ചു. ഈ കാര്യമൊക്കെ പറഞ്ഞ് എന്നെ ഇങ്ങോട്ട് വിളിച്ച് കരഞ്ഞ് നന്ദിയൊക്കെ പറഞ്ഞു," ഷാനവാസ് പറഞ്ഞു. 

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

ഏഷ്യാനെറ്റിലെ പരമ്പരയിലെ രുദ്രൻ എന്ന കഥാപാത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചത് എന്നാണ് ഷാനവാസിന്റെ വാക്കുകൾ. ഇപ്പോ കാണുമ്പോൾ ആ റോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. സീത എന്ന പരമ്പരയുടെ എപ്പിസോഡ് യുട്യൂബിൽ വന്നാൽ ട്രെൻഡിങ്ങിൽ നമ്പർ 1 ആയിരിക്കും. ഹിന്ദി പരമ്പരയെല്ലാം കാണുന്ന യുവാക്കൾ ഈ പരമ്പര കാണുന്നുണ്ട് എന്ന് അതിന്റെ കമന്റ് ബോക്സ് നോക്കിയാൽ മനസിലാവും എന്നും ഷാനവാസ് പറഞ്ഞു. 

Also Read: Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

ആദിലയും നൂറയുമായുണ്ടായ ബന്ധത്തെ കുറിച്ചും അഭിമുഖത്തിൽ ഷാനവാസ് വ്യക്തമാക്കുന്നു.എത്രയൊക്കെ ഞാൻ സീക്രട്ട് ടാസ്ക് ഗെയിമായി കണ്ട് കളിച്ചെങ്കിലും ആ ഒരു നിമിഷം എന്റെ കയ്യിൽ നിന്ന് പോയി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നത് സത്യസന്ധമായിട്ടാണ്, ഷാനവാസ് പറയുന്നു. 

Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നി

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: