scorecardresearch

സൈക്കിൾ ഇടിക്കാതെ തന്നെ ചിലർ വീഴില്ലേ? ഷാനവാസിനുണ്ടായ ആരോഗ്യ പ്രശ്നം ചൂണ്ടി ബിന്നി

Bigg Boss Star Binny Sebastian: ഷാനവാസ് ഇക്ക പോലും ഓർക്കുന്നില്ല പുള്ളിക്ക് ആ പ്രശ്നം ഉണ്ട് എന്നുള്ളത്. പുള്ളി വീണ് പോയപ്പോൾ നെവിനായി പ്രശ്നം.

Bigg Boss Star Binny Sebastian: ഷാനവാസ് ഇക്ക പോലും ഓർക്കുന്നില്ല പുള്ളിക്ക് ആ പ്രശ്നം ഉണ്ട് എന്നുള്ളത്. പുള്ളി വീണ് പോയപ്പോൾ നെവിനായി പ്രശ്നം.

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Shanavas and Binny

Bigg Boss malayalam: ബിഗ് ബോസ് സീസൺ ഏഴിൽ പ്രേക്ഷകരേയും കണ്ടസ്റ്റൻസിനേയും ആശങ്കപ്പെടുത്തുന്നതായിരുന്നു ഹൗസിനുള്ളിൽ വെച്ച് ഷാനവാസിനുണ്ടായ ആരോഗ്യപ്രശ്നം. നെവിനുമായുണ്ടായ തർക്കത്തിന് ഇടയിൽ ശാരീരികാസ്വസ്ഥത നേരിട്ട ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയുമായി. ബിഗ് ബോസ് ഏഴാം സീസൺ അവസാനിക്കുന്നതിന് മുൻപ് തന്നെ ഈ വിഷയത്തിൽ സീസണിലെ മത്സരാർഥിയായിരുന്ന ബിന്നി സെബാസ്റ്റ്യൻ പ്രതികരിച്ചിരുന്നു. ഇത്രയും ആരോഗ്യ പ്രശ്നങ്ങൾ ഉള്ള വ്യക്തി എന്തിന് ബിഗ് ബോസിൽ വന്നു എന്ന് ബിന്നി പറയുന്ന അഭിമുഖം വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. 

Advertisment

ഇങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ആൾ ആണ് ഷാനവാസ് എന്ന് ഞങ്ങൾ അറിയുന്നത് ഷോ തുടങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞതിന് ശേഷമാണ് എന്നാണ് അഭിമുഖത്തിൽ ബിന്നി പറയുന്നത്. "അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇത് അറിഞ്ഞ് കഴിഞ്ഞപ്പോൾ തോന്നിയത് എന്തിനാണ് ഇത്രയും ബുദ്ധിമുട്ടി, നോർമൽ ആയ ആൾക്ക് പോലും സർവൈവ് ചെയ്യാൻ പ്രയാസമുള്ളിടത്ത് വന്നത് എന്ന് തോന്നി. അവരുടെ ഹെൽത്തിനെ ബാധിക്കുകയല്ലേ. ടെൻഷൻ കൂടുകയല്ലേ. അങ്ങനെ ഉള്ള ആൾ എന്തിനാണ് ബിഗ് ബോസിൽ വന്നത് എന്ന് ആലോചിച്ചിട്ടുണ്ട്," ബിന്നി പറഞ്ഞു.

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

"ഷാനവാസ് ഇക്ക പോലും ഓർക്കുന്നില്ല പുള്ളിക്ക് ആ പ്രശ്നം ഉണ്ട് എന്നുള്ളത്. പുള്ളി വീണ് പോയപ്പോൾ നെവിനായി പ്രശ്നം. അതിപ്പോൾ, വണ്ടിയൊക്കെ ഓടിച്ച് നമ്മൾ വഴിയിൽ കൂടി പോകുമ്പോൾ പെട്ടെന്ന് ബ്രേക്ക് പിടിച്ചു, അവരെ സൈക്കിൾ തട്ടിയിട്ടില്ല. പക്ഷേ അവർ വീണ ഒരു കാര്യം ഉണ്ടാവുമല്ലോ. അപ്പോൾ ഇന്നസെന്റ് ആയിട്ടുള്ള ആൾക്കാർ ബ്ലെയിം ചെയ്യപ്പെടുന്നത് പോലെയാണ് എനിക്ക് തോന്നിയത്."

Also Read: 'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്

"ഷാനവാസ് ഇക്ക അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളൊന്നും ഓർക്കാതെയാണ് ടാസ്ക് ചെയ്യുന്നതും വഴക്കിലൊക്കെ വരുന്നതും. അപ്പോൾ ഷാനവാസ് ഇക്ക അദ്ദേഹത്തിന്റെ ഈ ഹെൽത്തിനെ കുറിച്ച് ഓർക്കാത്തിടത്ത് നമ്മൾ ഓപ്പോസിറ്റ് നിൽക്കുന്നവർ എങ്ങനെയാണ്ഓർക്കുന്നത്."

Also Read: 'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ'; പാട്ടും മേക്കോവറുമായി ഞെട്ടിച്ച് രേണു സുധി

നെവിനുമായി സീസണിന്റെ അവസാനത്തോട് അടുത്തപ്പോൾ ഉണ്ടായ സംഭവം സീസണിന്റെ തുടക്കത്തിലോ മറ്റോ ആണ് ഉണ്ടായത് എങ്കിലോ. അത് ഓപ്പോസിറ്റ് നിൽക്കുന്നവരുടെ ഗെയിമിനെ ബാധിക്കും. കാരണം പുള്ളിക്ക് ആരോഗ്യ പ്രശ്നം ഉണ്ടല്ലോ എന്നോർത്ത് പുള്ളിയോട് ഒന്നും പറയാൻ പറ്റാതെ വരും. അത് ഗെയിമിനെ ബാധിക്കും. ഫിസിക്കലി ഫിറ്റ് അല്ലാത്തൊരാളെ കൊണ്ടുവരരുതായിരുന്നു എന്നാണ് ഇതൊക്കെ കണ്ടിട്ട് എനിക്ക് തോന്നുന്നത്," മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ബിന്നി പറഞ്ഞു. 

Read More: Viral Video: ടൈറ്റാനിക്കിലെ റോസ് ആണോ? ഇവരെ മനസിലായോ?

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: