scorecardresearch

Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"

Shanavas Bigg Boss Malayalam Season 7: "ബിഗ് ബോസ് വലിയൊരു വാതിലാണ് തുറന്നിട്ടത്. പക്ഷേ എനിക്ക് പോസിറ്റീവായി വരേണ്ട കാര്യങ്ങൾ മിസ് ആയോ എന്ന് ഒരു സംശയം..

Shanavas Bigg Boss Malayalam Season 7: "ബിഗ് ബോസ് വലിയൊരു വാതിലാണ് തുറന്നിട്ടത്. പക്ഷേ എനിക്ക് പോസിറ്റീവായി വരേണ്ട കാര്യങ്ങൾ മിസ് ആയോ എന്ന് ഒരു സംശയം..

author-image
Television Desk
New Update
Shanavas Bigg Boss Malayalam Season 7

സീക്രറ്റ് ടാസ്കിൽ ഉൾപ്പെടെയുള്ള ബിഗ് ബോസ് തീരുമാനം ചോദ്യം ചെയ്ത് ഷാനവാസ്

Bigg Boss malayalam Season 7:  ബിഗ് ബോസിൽ ചില കാര്യങ്ങൾ മനപൂർവം തനിക്ക് പ്രതികൂലമായി വരുന്ന നിലയിലാക്കിയോ എന്ന് സംശയിക്കുന്നതായി ഏഴാം സീസണിലെ സെക്കൻഡ് റണ്ണറപ്പായ ഷാനവാസ്. തനിക്ക് പോസിറ്റീവായി വരേണ്ട കാര്യങ്ങൾ മിസ് ആക്കിയോ എന്ന സംശയമുണ്ട്. വെറൈറ്റി മിഡിയയ്ക്ക് നൽകിയ അഭുമുഖത്തിൽ ആണ് ഷാനവാസിന്റെ വാക്കുകൾ. ആര്യന്റെ സീക്രറ്റ് ടാസ്കിൽ വന്ന ബിഗ് ബോസിന്റെ തീരുമാനത്തിലും ഷാനവാസ് ചോദ്യം ഉന്നയിക്കുന്നു. 

Advertisment

ബിഗ് ബോസ് താരം കൂടിയായ മസ്താനിയുമായുള്ള അഭിമുഖത്തിലെ ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെ, "സിനിമയിലേക്ക് ഒരു മാറ്റം പ്രതീക്ഷിച്ചാണ് ബിഗ് ബോസിലേക്ക് പോയത്. എങ്കിലും ഒരു സമയം കഴിയുമ്പോൾ നമുക്കും ബിഗ് ബോസ് കപ്പിനായി ഒന്ന് ഫൈറ്റ് ചെയ്ത് നോക്കാം എന്ന ചിന്ത വരും. എന്നാൽ നമ്മൾ പോസിറ്റീവായി ചെയ്ത കാര്യങ്ങൾ പുറംലോകം കണ്ടില്ല എന്ന് പറയുമ്പോൾ അത് വിഷമം ഉണ്ടാക്കുന്നതാണ്. അത് കാണിക്കാതിരുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് അറിയില്ല.  എനിക്ക് അതിൽ പരാതിയും പരിഭവവും ഇല്ല. എന്നാൽ ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയോ എന്ന സംശയമൊക്കെ എനിക്കുണ്ട്." 

Also Read: Bigg Boss: അമ്മയാണോ ഇത്? അഭിഷേകിനൊപ്പം തകർപ്പൻ ഡാൻസ്; വിശ്വസിക്കാനാവാതെ ഫാൻസ്

"ബിഗ് ബോസ് വലിയൊരു വാതിലാണ് തുറന്നിട്ടത്. പക്ഷേ എനിക്ക് പോസിറ്റീവായി വരേണ്ട കാര്യങ്ങൾ മിസ് ആയോ എന്ന് ഒരു സംശയം. ഞാൻ സീക്രറ്റ് ടാസ്ക് പൊളിച്ചു എന്ന് പറഞ്ഞതിലും എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. ആര്യന് ഇമ്യൂണിറ്റി കിട്ടുന്നതിനായാണ് ആ ടാസ്ക് എന്ന് തോന്നി. അത് വരെ എനിക്ക് എതിരായി നിന്നവരെല്ലാം ആ സമയം എന്നെ ഭയങ്കരമായി സ്നേഹിക്കുന്നു." 

Also Read: Renu Sudhi: റിഥപ്പന് 18 വയസ് കഴിയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല: രേണു സുധി

"ഈ സീക്രറ്റ് ടാസ്ക് കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞാൽ ആര്യന് എന്തെങ്കിലും ഇമ്യൂണിറ്റി പവർ കിട്ടുമായിരിക്കും എന്നാണ് ഞാൻ ചിന്തിച്ചത്. ആര്യന്റെ സീക്രറ്റ് ടാസ്ക് പൊളിക്കുകയായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ എനിക്ക് അത് അവിടെ പറയാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ പറയാം. ഞാൻ ബിഗ് ബോസിന് പുറത്താണ്. 

Also Read: Bigg Boss Tamil: ഡ്രാമയാണോ? തള്ളിയിട്ടതാണോ? തമിഴ് ബിഗ് ബോസിൽ വീണ്ടും വിവാദം

"10 പേരെയും വിശ്വസിപ്പിച്ച് ഫുഡ് കൊടുത്ത് സാബുമോനെ അകത്ത് കടത്തുക എന്നതായിരുന്നു ടാസ്ക്. പക്ഷേ ഏഴാമത്തെ ആളായ ഞാൻ ആ സീക്രട്ട് ടാസ്ക് പൊളിച്ചു. പിന്നെ എങ്ങനെയാണ് ബിഗ് ബോസ് ആര്യനും ടീമിനും അഭിനന്ദനങ്ങൾ എന്ന് പറഞ്ഞത് എന്ന് മനസിലായില്ല. ഇതിൽ പരാതികളുണ്ട്, പരിഭവങ്ങൾ ഉണ്ട് . പക്ഷേ എവിടേയും പറയുന്നില്ല," ഷാനവാസ് പ്രതികരിച്ചു. 

Read More: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: