/indian-express-malayalam/media/media_files/2025/12/23/bigg-boss-shanavas-aneesh-and-lakshmi-2025-12-23-23-41-44.jpg)
ബിഗ് ബോസ് താരവും നടനുമായ ഷാനവാസിന് സർപ്രൈസ് കൊടുത്ത് സഹമത്സരാർഥികളായിരുന്ന അനീഷും വേദ ലക്ഷ്മിയും. ഷാനവാസിന്റെ ആരാധകരുടെ സംഗമം കൊച്ചിയിൽ നടന്നിരുന്നു. ഈ പരിപാടിയിലേക്കാണ് ഷാനവാസിന് സർപ്രൈസ് നൽകി അനീഷും ലക്ഷ്മിയും എത്തിയത്.
അനീഷിനേയും ലക്ഷ്മിയേയും കൂടാതെ പല സീരിയൽ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു. മകനേയും കൂട്ടിയാണ് ലക്ഷ്മി എത്തിയത്. ലക്ഷ്മിയും അനീഷും ആരാധകരുമായി സംസാരിച്ച് ഇവർക്കൊപ്പം നിന്ന് ഫോട്ടോയെല്ലാം എടുത്താണ് മടങ്ങിയത്. ഷാനവാസിനെ അറിയിക്കാതെയായിരുന്നു പരിപാടിയിൽ പങ്കെടുക്കാൻ ബിഗ് ബോസ് താരങ്ങൾ എത്തിയത്.
Also Read: സൈക്കിൾ ഇടിക്കാതെ തന്നെ ചിലർ വീഴില്ലേ? ഷാനവാസിനുണ്ടായ ആരോഗ്യ പ്രശ്നം ചൂണ്ടി ബിന്നി
നേരത്തെ അനീഷും ഷാനവാസും ചേർന്ന് ഒരു പരിപാടിയിൽ ഡാൻസ് പെർഫോമൻസുമായി എത്തിയിരുന്നു. ഇതിന്റെ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷവും അടുപ്പം അതുപോലെ നിലനിർത്തുകയാണ് അനീഷും ഷാനവാസും. ഷാനവാസ് തന്റെ ആജിവനാന്ത സുഹൃത്തായിരിക്കും എന്ന് പല പരിപാടികളിലും അനീഷ് പറഞ്ഞിരുന്നു.
Also Read: Bigg Boss: നാഗാർജുനയുടെ ബിഗ് ബോസിൽ അനശ്വര രാജനും
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിന് ശേഷം ലക്ഷ്മി പ്രതികരിച്ചതും ഷാനവാസ് ലൈഫ് ലോങ് സുഹൃത്തായിരിക്കും എന്നാണ്. ഷാനവാസ് നല്ല മനുഷ്യനാണ്. ഷാനവാസുമായുള്ള സൗഹൃദം ലൈഫ് ലോങ് ഉണ്ടാവും എന്ന് സമൂഹമാധ്യമങ്ങളിൽ ലൈവിൽ എത്തിയപ്പോൾ ലക്ഷ്മി ആരാധകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിൽ പലവട്ടം ലക്ഷ്മിയും ഷാനവാസ് ഏറ്റുമുട്ടി. അനീഷും ഷാനവാസും ബിബി ഹൗസ് ജയിലിൽ കിടക്കുന്ന സമയം ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞു എന്ന് പറഞ്ഞ് വലിയ വാക്പോരാണ് നടന്നത്. ഇവിടെ ലക്ഷ്മിക്ക് നേരെ ഷാനവാസ് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ഇതിന് ശേഷം ഇവർ സൗഹൃദത്തിലായി.
Read More: Bigg Boss നൂറയ്ക്ക് ലൈൻ ഉണ്ടോ? വായടപ്പിച്ച് മറുപടി കൊടുത്ത് ആദില
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us