/indian-express-malayalam/media/media_files/2026/01/03/aneesh-and-shanavas-friendship-2026-01-03-20-36-35.jpg)
Bigg Boss malayalam: ബിഗ് ബോസ് മലയാളം ഏഴാം സീസണിന്റെ സമയം ഉയർന്ന ചോദ്യങ്ങളിൽ ഒന്നായിരുന്നു അനീഷും ഷാനവാസും തമ്മിലുള്ള സൗഹൃദം ഗെയിമിന്റെ ഭാഗമായി മാത്രമുള്ള അടുപ്പമാണോ എന്നത്. എന്നാൽ സീസണിന് ശേഷവും ഇവരുടെ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഒരു അഭിമുഖത്തിനിടെ അനീഷിനെ ഷാനവാസ് വിഡിയോ കോൾ വിളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ എത്തി. വെറൈറ്റി മിഡിയയ്ക്ക് ഷാനവാസ് നൽകിയ അഭിമുഖത്തിലാണ് ഇത്.
"ആദ്യം അനീഷ് എന്നെ കഴുതേ, പൊട്ടൻ എന്നൊക്കെ വിളിക്കുമ്പോൾ ഞാനും അതേ രീതിയിലാണ് കൗണ്ടർ ചെയ്തത്. എന്നാൽ പിന്നെ എനിക്ക് ബോധ്യമായി സൗഹൃദം കൊണ്ടാണ് അനീഷിനെ നേരിടേണ്ടത് എന്ന്. അങ്ങനെയാണ് ആ ഒരു കോമ്പോ വന്നത്. ഒരു ദിവസം രണ്ടോ മൂന്നോ തവണയൊക്കെ ഞാനും അനീഷിനും വിളിക്കാറുണ്ട്." അനീഷുമായി ചേർന്ന് ഒരു സിനിമ കഥയ്ക്കുള്ള ഒരുക്കത്തിലാണെന്നും ഷാനവാസ് പറഞ്ഞിരുന്നു.
Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ
ബിഗ് ബോസിൽ അനീഷ് മറ്റ് മത്സരാർഥികളോട് പോരടിക്കുന്ന സമയം അനീഷിന്റെ കയ്യിലെ പഴത്തിൽ നിന്ന് ഷാനവാസ് മുറിച്ചെടുക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്റെ പഴം എടുത്ത് കഴിച്ചല്ലേടാ കള്ളാ എന്നാണ് ഹൗസിൽ നിന്ന് ഇറങ്ങിയതിന് ശേഷം അനീഷ് പറഞ്ഞതെന്നും ഷാനവാസ് വെളിപ്പെടുത്തുന്നു.
"ഇങ്ങനെയുള്ള നിമിഷങ്ങളൊക്കെ ഉണ്ടാവുമ്പോൾ എങ്ങനെയാണ് തനിക്കും അനീഷിനും ഇടയിൽ സൗഹൃദം വരാതിരിക്കുന്നത്. അനീഷിന്റെ ഗെയിം തുടക്കം മുതൽ എനിക്ക് ഇഷ്ടമായിരുന്നു, ഒറ്റപ്പെടൽ സ്ട്രാറ്റജി. പക്കാ ഗെയിം ആണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. ഇതല്ല അനീഷ്. ഈ അനീഷിനെ എനിക്ക് പൊളിച്ചടുക്കണം എന്നുണ്ടായിരുന്നു."
ആദിലയും നൂറയുമായുണ്ടായ ബന്ധത്തെ കുറിച്ചും അഭിമുഖത്തിൽ ഷാനവാസ് വ്യക്തമാക്കുന്നു.എത്രയൊക്കെ ഞാൻ സീക്രട്ട് ടാസ്ക് ഗെയിമായി കണ്ട് കളിച്ചെങ്കിലും ആ ഒരു നിമിഷം എന്റെ കയ്യിൽ നിന്ന് പോയി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നത് സത്യസന്ധമായിട്ടാണ്, ഷാനവാസ് പറയുന്നു.
Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us