/indian-express-malayalam/media/media_files/2025/11/23/adhila-shanavas-noora-2025-11-23-15-48-58.jpg)
Bigg Boss: ബിഗ് ബോസ് സീസൺ ഏഴിൽ ഒരു ഘട്ടത്തിൽ വിന്നറായേക്കും എന്ന് വിലയിരുത്തപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ഷാനവാസ്. വിജയിയാവാൻ സാധിച്ചില്ലെങ്കിലും ബിഗ് ബോസിലെ പ്രകടനത്തിലൂടെ ആരാധകരെ കൂട്ടാൻ ഷാനവാസിനായിരുന്നു. ബിഗ് ബോസിന് ശേഷം ഷാനവാസിന്റെ ഫാൻസ് മീറ്റ് കൊച്ചിയിൽ വെച്ച് നടന്നിരുന്നു. എന്തുകൊണ്ട് ആദിലയേയും നൂറയേയും ഇതിലേക്ക് വിളിച്ചില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യം ഉയർന്നത്.
അനീഷ്, ലക്ഷ്മി എന്നിവരാണ് ഷാനവാസിന്റെ ഫാൻസ് മീറ്റിൽ ഒപ്പം ചേരാൻ എത്തിയത്. ഷാനവാസിന് സർപ്രൈസ് ആയിട്ടാണ് വന്നത് എന്ന് ലക്ഷ്മി പങ്കുവെച്ച വിഡിയോയിൽ പറഞ്ഞിരുന്നു. ഷാനവാസിന്റെ ഫാൻസ് മീറ്റിലെ വിഡിയോയിലാണ് എന്തുകൊണ്ടാണ് ചങ്ക് പെങ്ങൾമാരെ വിളിച്ചില്ല എന്ന കമന്റ് വന്നത്.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
ലക്ഷ്മിയെ വിളിക്കുകയും ചങ്ക് പെങ്ങൾമാരെ വിളിക്കാതിരിക്കുകയും ചെയ്തത് ഇരട്ടത്താപ്പാണ് എന്നാണ് പ്രതികരണം. ബിഗ് ബോസിൽ ആദില, നൂറ എന്നിവരുമായി ഷാനവാസിന് ഏറെ അടുപ്പമുണ്ടായിരുന്നു.
Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ
എന്നാൽ ഷാനവാസിനെതിരായ പലവട്ടം ആദിലയുടേയും നൂറയുടേയും വാക്കുകളും നീക്കങ്ങളും വന്നിരുന്നു. എന്നാൽ ആദിലയോടും നൂറയോടും പെങ്ങൾ പാസം കാണിച്ചിട്ടില്ലെന്നും ഗെയിം അവിടെ തീർന്നെന്നുമാണ് ഷാനവാസ് ഷോ കഴിഞ്ഞതിന് ശേഷം പ്രതികരിച്ചത്.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
ബിഗ് ബോസിന് ശേഷം സ്റ്റാർ സിംഗർ റീലോഞ്ചിന് ആദിലയും നൂറയും ഷാനവാസുമെല്ലാം ഒരുമിച്ചെത്തിയിരുന്നു. ഇവരുടെ ഒരുമിച്ചുള്ള ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us