/indian-express-malayalam/media/media_files/2025/07/05/big-boss-season-7-promo-mohanlal-video-out-fi-2025-07-05-12-31-30.jpg)
Bigg Boss Malayalam Season 7: ബിഗ് ബോസ് മലയാളം സീസൺ 7
Bigg Boss malayalam Season 7: ഏറെ ആരാധകരുള്ള റിയാലിറ്റിഷോയാണ് ബിഗ് ബോസ്. പ്രിയതാരം മോഹൻലാൽ മലയാളത്തിൽ അവതരിപ്പിക്കുന്ന ഷോയുടെ ഏഴാം സീസൺ ഉടൻ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏറ്റവും പുതിയ ടീസറാണ് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. പരിപാടി അടിമുടി മാറാനൊരുങ്ങുകയാണെന്ന സൂചനയോടെയാണ് ടീസർ പങ്കുവച്ചിരിക്കുന്നത്.
Also Read: രേണു സുധി ബിഗ് ബോസിലേക്ക്?
ഇത്തവണ അവതാരകനായി മോഹൻലാൽ എത്തില്ലെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനൊക്കെ വിരാമമിട്ടു കൊണ്ട് മുണ്ട് മടക്കി കുത്തി സ്റ്റൈലൻ ലുക്കിൽ തന്നെ ലാലേട്ടൻ ടീസറിൽപ്രത്യക്ഷപ്പെട്ടു. ആവേശകരമായ പുതുപുത്തൻ ഗെയ്മുകളും ടാസ്ക്കുകളുമായിരിക്കും ഇത്തവണ എന്ന് ടീസർ സൂചിപ്പിക്കുന്നു.
ബിഗ് ബോസ് സീസൺ 7 സംപ്രേണ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആഗസ്റ്റ് ആദ്യവാരം തുടങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Also Read: ബിഗ് ബോസ് താരം സനയ്ക്ക് ലിവർ സിറോസിസ്; രോഗനിർണയം 32-ാം വയസ്സിൽ
സീസൺ അടുക്കുന്തോറും ബിഗ് ബോസ് മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകളും സജീവമാകുന്നുണ്ട്. സിനിമ, സീരിയൽ, സ്പോർട്സ്, മ്യൂസിക്, സോഷ്യൽ മീഡിയ തുടങ്ങി നിരവധി മേഖലകളിലുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
Also Read: ബിഗ് ബോസിന്റെ പേരിൽ തട്ടിപ്പ്; പണം നൽകി വഞ്ചിതാവരുതെന്ന് മുന്നറിയിപ്പ്
രേണു സുധി, അലിൻ ജോസ് പെരേര, ലക്ഷ്മി നക്ഷത്ര, ബീന ആൻ്റണി, ആർ ജെ അഞ്ജലി, നാഗ സൈരന്ദ്രി, ബിജു സോപാനം, തുടങ്ങി വേടൻ വരെയുള്ളവരുടെ പേരുകളാണ് സോഷ്യൽ മീഡിയയിലെ പ്രെഡിക്ഷൻ ലിസ്റ്റുകളിൽ ഉള്ളത്. സീസൺ 7ൻ്റെ പുതിയ അപ്ഡേറ്റുകൾക്കായി ഏവരും കാത്തിരിക്കുകയാണ്.
Read More: നിങ്ങൾക്കും ബിഗ് ബോസിൽ പങ്കെടുക്കണോ? ഇതാ ഒരു സുവർണാവസരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us