Bigg Boss Season 4: ബിഗ് ബോസ് സീസൺ നാലിലെ രണ്ടാമത്തെ എവിക്ഷനും ഇന്നലെ നടന്നു. ശാലിനി നായരാണ് പുറത്തായാത്. ആദ്യ ആഴ്ചയ്ക്ക് ശേഷം ജാനകി പുറത്തായതിന് ശേഷമുള്ള ആദ്യ എവിക്ഷനായിരുന്നു ഇത്, കഴിഞ്ഞ ആഴ്ച എവിഷൻ ഉണ്ടായിരുന്നെങ്കിലും നിമിഷയെ സീക്രട്ട് റൂമിലേക്ക് അയച്ചു തിരികെയെത്തിക്കുകയായിരുന്നു.
ഏറെ സങ്കടത്തോടെയാണ് ശാലിനി ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത്. ‘100 ദിവസം കളിച്ച് ജയിക്കാൻ വന്നതായിരുന്നു തെറ്റി പോയി’ എന്ന് കരഞ്ഞു പറഞ്ഞുകൊണ്ടാണ് ബിഗ് ബോസിന്റെ പടിയിറങ്ങിയത്. മോഹൻലാലിന് അടുത്തെത്തിയപ്പോൾ ഒരുപാട് സ്വപ്നങ്ങളുടെ ഭാരവുമായി വന്ന തനിക്ക് കൂടുതൽ സമയം വേണമായിരുന്നുവെന്നും പുറത്ത് പോകേണ്ട മറ്റു ആളുകൾ ഉണ്ടെന്നും ശാലിനി പറഞ്ഞു.
ഇപ്പോഴിതാ, ബിഗ് ബോസ് വീടിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ശാലിനി പറയുന്ന വീഡിയോയും പങ്കുവച്ചിരിക്കുകയാണ് ബിഗ് ബോസ്. ബിഗ് ബോസ് വേറൊരു അത്ഭുത ലോകമാണെന്നും ഒരിക്കലെങ്കിലും ഇവിടെ വന്ന നിക്കണമെന്നുമാണ് ശാലിനി പറയുന്നത്. “ഓരോ ദിവസങ്ങളിലും വെറൈറ്റിയാണ് ബിഗ് ബോസ് വീട്ടിൽ. ഓരോ മനുഷ്യനും എങ്ങനെ ജീവിക്കാം എന്ന് അവിടെ പഠിക്കാം. വായു ഭക്ഷണം വെള്ളം എല്ലാം മനുഷ്യന് ആവശ്യത്തിനാണ് വേണ്ടത്. പത്ത് പേർ ഉണ്ടെങ്കിൽ പത്ത് പേരും വ്യത്യസ്ത സ്വഭാവമായിരിക്കും. ഒരാൾ ചിലപ്പോ ഒറ്റപ്പെട്ട് പോകും. അത് അനുഭവിച്ചിട്ടുണ്ട്. ബിഗ് ബോസ് ഒരു ടെക്സ്റ്റ് ബുക്ക് പോലെയാണ്” ശാലിനി പറയുന്നു.
പുറത്താകുന്നത് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ആദ്യം പ്രാങ്ക് ആണെന്നാണ് കരുതിയതെന്നും ശാലിനി പറഞ്ഞു. “അപ്രതീക്ഷിതമായ കാര്യങ്ങളാണ് ബിഗ് ബോസ് സീസൺ നാലിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. അവിടെ എല്ലാ മത്സരാർത്ഥികൾക്കും പ്ലാനിങ്ങുണ്ട് എന്നാൽ വരും ദിവസങ്ങളിൽ അവരുടെ പ്ലാനിങ് എല്ലാം തെറ്റും. പലരുടെയും തെറ്റിയിട്ടുണ്ട്. അഖിൽ ആണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. സുചിത്രയും നല്ല സുഹൃത്ത് ആയിരുന്നു,” ശാലിനി പറഞ്ഞു.
Also Read: Bigg Boss Malayalam Season 4: എൻട്രി ഉഷാറാക്കി മണികണ്ഠൻ; ഗെയിം പ്ലാൻ ഇങ്ങനെ