Latest News

ഫിനാലെ ഗൗണിൽ സൂര്യ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബിഗ് ബോസ് ഫിനാലെയിൽ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണിൽ എടുത്ത ചിത്രങ്ങളാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്ബിഗ് ബോസ് ഫിനാലെയിൽ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണിൽ എടുത്ത ചിത്രങ്ങളാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്

Soorya Menon, Soorya Menon photos, Bigg Boss, Soorya Menon tamil movie, സൂര്യ മേനോൻ, ബിഗ് ബോസ്, Manikuttan Soorya, Soorya Menon cyber attack, Firoz khan, DFK army, firoz khan, Bigg Boss Malayalam, Bigg Boss finale, Bigg Boss Malayalam Season 3 grand finale

‘ബിഗ്ബോസ് മലയാളം’ സീസൺ മൂന്നിലെ പ്രധാന മത്സരാർഥികളിൽ ഒരാളായിരുന്നു സൂര്യ മേനോൻ. മുൻപ് തന്നെ സിനിമാ, സീരിയലുകളിലൂടെ അഭിനയ രംഗത്തും മോഡലിംഗിലും ടെലിവിഷൻ ഷോകളിൽ അവതാരകയായുമെല്ലാം സജീവമായിരുന്നെങ്കിലും ബിഗ് ബോസിൽ എത്തിയതോടെയാണ് സൂര്യ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.

മോഡലിംഗ് രംഗത്തേയും സജീവസാന്നിധ്യമാണ് സൂര്യ. ഇപ്പോഴിതാ, സൂര്യ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ബിഗ് ബോസ് ഫിനാലെയിൽ ധരിച്ച ചുവന്ന നിറത്തിലുള്ള ഗൗണിൽ എടുത്ത ചിത്രങ്ങളാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബിഗ് ബോസിലെ മത്സരാർത്ഥികളായ ഋതുമന്ത്ര, സന്ധ്യ, സജ്‌ന ഫിറോസ്, രമ്യ പണിക്കർ തുടങ്ങിയവരോടൊപ്പം പങ്കുവച്ച റീൽസും ഐശ്വര്യ റായിയെ അനുകരിച്ചു ചെയ്ത വീഡിയോയും വൈറലായിരുന്നു.

Also read:സത്യ എന്ന പെൺകുട്ടി താരം മെർഷീന വിവാഹിതയാവുന്നോ? വൈറലായി ചിത്രങ്ങൾ

ഐശ്വര്യ റായ്‌യുടെ മേക്ക് ഓവർ ലുക്കുകൾ പരീക്ഷിച്ചു കൊണ്ടുള്ള സൂര്യയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായിട്ടുണ്ട്. മേക്കോവർ ലവർ എന്നാണ് സൂര്യ തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഐശ്വര്യയുടെ കാണുകളുമായി സാമ്യമുണ്ടെന്ന രീതിയിലാണ് സൂര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss season 3 contestant soorya menon new photos in finale gown

Next Story
സത്യ എന്ന പെൺകുട്ടി താരം മെർഷീന വിവാഹിതയാവുന്നോ? വൈറലായി ചിത്രങ്ങൾmersheena neenu, serial actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com