scorecardresearch
Latest News

‘ബിഗ് ബോസിൽ’ നിന്ന് ഞാൻ എന്ത് നേടി എന്നതിന്റെ ഉത്തരവും അത് തന്നെയാണ്; കുറിപ്പുമായി സായി

തനിക്ക് പിന്തുണ നൽകി ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് സായി

Sai vishnu, sai vishnu in baroz, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3

ബിഗ് ബോസ് സീസൺ 3യിലെ ഫാസ്റ്റ് റണ്ണറപ്പായിരുന്നു സായി വിഷ്ണു. ബിഗ് സ്ക്രീൻ- മിനി സ്ക്രീൻ മത്സരാർത്ഥികളുടെ ഇടയിൽ പ്രേക്ഷകർക്ക് അപരിചിതനായ എത്തിയ സായി സീസൺ അവസാനിച്ചപ്പോഴേക്കും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നു. അത് തന്നെയാണ് സായിയെ രണ്ടാം സ്ഥാനക്കാരനാക്കിയതും.

ഇപ്പോഴിതാ തനിക്ക് പിന്തുണ നൽകി ഒപ്പം നിന്നവർക്ക് നന്ദി പറയുകയാണ് സായി.ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് ഒപ്പം കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് സായിയുടെ കുറിപ്പ്. ആരാധകരുടെ സ്നേഹമാണ് തനിക്ക് ബിഗ് ബോസിൽ നിന്നും ലഭിച്ച ഏറ്റവും മൂല്യമുള്ളത് എന്നാണ് സായി പറയുന്നത്. കണ്ണും മനസ്സും നിറഞ്ഞാണ് ഇത് എഴുതി നിർത്തുന്നതെന്നും സായി പറയുന്നു.

“ജീവിതാവസാനത്തിൽ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കിൽ, ഈ ജീവിതം ഞാൻ പൂർണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാൻ സ്നേഹിക്കപ്പെട്ടു, എത്രത്തോളം ഞാൻ സഹജീവികളെ സ്നേഹിച്ചു എന്നത് മാത്രം ആയിരിക്കും. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല. ജീവിതത്തിൻ്റെ നിറവായി ഞാൻ കാണുന്നത് സ്നേഹത്തെ ആണ്. അപ്പോൾ ബിഗ് ബോസിൽ നിന്ന് ഞാൻ എന്ത് നേടി എന്നതിൻ്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്. നിങ്ങളുടെ സ്നേഹം.

‘സായി വിഷ്ണു ആർമി’ എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു, തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്നേഹിക്കാൻ പറ്റുന്നത്.!! ഈ സ്നേഹത്തെ ഞാൻ ഒത്തിരി ബഹുമാനിക്കുന്നു. നിങ്ങളിൽ നിന്ന് ഞാൻ, എങ്ങനെയാണ് സ്നേഹിക്കേണ്ടത് എന്ന് പഠിക്കുന്നു. എന്നെ ഈ സ്നേഹം, കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു.

നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ച് നിങ്ങളിൽ കുറച്ച് പേർ എന്നെ കാണാൻ വന്നു. അതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ഈ സമയത്ത് നിങ്ങൾ വന്നു. നിങ്ങൾ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എൻ്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്നേഹം, ഒരു ട്രോഫിയായി നൽകി എന്നെ ആദരിച്ചു. നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളിൽ നിന്ന് സമ്മാനങ്ങൾ കൊണ്ട് വന്നു.നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തിൽ പോലും നിറഞ്ഞു കവിയുന്ന സ്നേഹം പലപ്പോളും എന്നെ നിശ്ശബ്ദനാക്കി. ബിഗ് ബോസ്സിൽ അകത്ത് നിന്ന് ഞാൻ പോരാടിയപ്പോൾ പുറത്ത് നിങ്ങൾ തനിയെ ചേർന്ന് എനിക്ക് വേണ്ടി നിലകൊണ്ടു.

എൻ്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്. ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും,നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യൽ മീഡിയകൾ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാർത്ഥനകളിൽ എന്നെ ഉൾപ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങൾ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേർന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
നിങ്ങൾ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമർപ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവൻ്റെ കൂടെ ആണ്.

ഒറ്റയ്ക്ക് നിലപാടുകളിൽ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എൻ്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. എല്ലാത്തിലുമുപരി, ഞാൻ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എൻ്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു. എൻ്റെ സിനിമ.. ഉപാധികളില്ലാത്ത ഈ സ്നേഹത്തിന് നന്ദി. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിർത്തുന്നത്.” സായി കുറിച്ചു.

Also read: എന്റെ വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്, കോൺഫിഡന്റ് ഗ്രൂപ്പ് വിളിച്ചു; സന്തോഷമറിയിച്ച് മണിക്കുട്ടൻ

ലോക്ക്ഡൗൺ മൂലം നിർത്തിവെച്ച ഷോയിൽ വോട്ടെടുപ്പിലൂടെയായിരുന്നു അവസാനം വിജയികളെ തിരഞ്ഞെടുത്തത്. മണിക്കുട്ടനാണ് സീസൺ 3 വിജയി ആയത്. സായി വിഷ്ണു ആയിരുന്നു ഫസ്റ്റ് റണ്ണർ അപ്പ്, ഡിംപൽ ഭാൽ സെക്കന്റ് റണ്ണർ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം റംസാനും അഞ്ചാം സ്ഥാനം അനൂപ് കൃഷ്ണനും നേടി. ആറ്, ഏഴ്, എട്ട് സ്ഥാനങ്ങൾ യഥാക്രമം കിടിലം ഫിറോസ്, ഋതു മന്ത്ര, നോബി മാർക്കോസ് എന്നിവരാണ് നേടിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss season 3 contestant sai vishnu thanks fans for supporting instagram post