ബിഗ് ബോസില്‍ ഒറ്റയാനെ പോലെ കരുക്കള്‍ നീക്കി രജിത് കുമാര്‍. ബിഗ് ബോസ് ഹൗസിലെ മറ്റുള്ളവരുടെയെല്ലാം എതിരാളി താനാണെന്നാണ് രജിത് കുമാര്‍ പറയുന്നത്. എല്ലാവരും തനിക്കെതിരെ സംഘടിത ആക്രമണം നടത്തുകയാണെന്നാണ് രജിത് പറയുന്നത്.

“എന്നെ പുറത്താക്കാന്‍ ഇവിടെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഞാനാണ് ഇവരുടെയൊക്കെ മെയിന്‍ എതിരാളി. ഇവരൊക്കെ എന്നെ മെയിന്‍ വില്ലനായിട്ടാണ് കാണുന്നത്. യെസ്, ഐ ആം കോമണ്‍ വില്ലന്‍. ബാക്കിയുള്ളവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും കമ്പനിയാണ്. എന്നെ പുറത്താക്കണമെന്നാണ് ഇവരുടെയൊക്കെ ആഗ്രഹം. അതിനെ ഞാന്‍ പ്രതിരോധിക്കണം. ഇല്ലേല്‍ ചീറ്റിപോകും. ഞാന്‍ ഇവിടെ വേണം. പുറത്താകുത്. ഞാന്‍ എന്തായാലും ഇവിടെ വേണം.” രജിത് കുമാര്‍ പറഞ്ഞു.

Read Here: Bigg Boss Malayalam 2 Recap: ‘ബിഗ്‌ ബോസ് 2 മുപ്പതു ദിനം കടക്കുമ്പോള്‍

ഇന്നത്തെ എപ്പിസോഡ് ആരംഭിച്ചത് തന്നെ ഒരാളുടെ പരിഭാവം പറച്ചിൽ കേട്ടാണ്. ബിഗ് ബോസ് വീട്ടിലെ എല്ലാവരും പുറത്തുകാണുന്നതു പോലെ അല്ല എന്നാണ് രാജിനി ചാണ്ടി പറയുന്നത്. എല്ലാവരും അഭിനയിച്ചു കാണിക്കുന്നവരാണെന്നും തനിക്ക് അതൊന്നും പറ്റില്ലെന്നും രാജിനി ചാണ്ടി പറഞ്ഞു.

ജീവിതത്തിൽ അഭിനയിക്കുന്നവരുടെ കൂടെ തനിക്ക് നിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ താൻ ബിഗ് ബോസ് വീട്ടിൽ നിന്ന് പോകുമെന്നും രാജിനി ചാണ്ടി പറഞ്ഞു. എന്നാൽ, അങ്ങനെ തോന്നുമ്പോൾ പോകാനൊന്നും പറ്റില്ലെന്ന് അലീന രാജിനി ചാണ്ടിയോട് പറഞ്ഞു. ബിഗ് ബോസിലെ നിയമത്തിൽ അത് പറയുന്നുണ്ടെന്നും അലീന പറഞ്ഞു. എന്നാൽ, അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നാണ് രാജിനി ചാണ്ടി മറുപടി നൽകിയത്.

അതിനു പിന്നാലെ പരീക്കുട്ടിയുടെ കുറ്റംപറച്ചിൽ കേട്ട് രാജിനി ചാണ്ടി പൊട്ടിക്കരഞ്ഞു. ഭക്ഷണം കഴിക്കുന്ന സമയത്ത് തന്നോട്ട് രാജിനി ചേച്ചി മോശമായി പെരുമാറിയെന്ന് പരീക്കുട്ടി പറഞ്ഞു. ഇതുകേട്ടതും രാജിനി ചാണ്ടി കരയാൻ തുടങ്ങി. മനസ്സിൽ വിചാരിക്കാത്ത കാര്യങ്ങളാണ് എല്ലാവരും തന്നെ കുറിച്ച് പറയുന്നതെന്നും സഹിക്കാൻ പറ്റുന്നില്ലെന്നും രാജിനി കരഞ്ഞുകൊണ്ട് പറഞ്ഞു. ചെറിയ കുട്ടികളെ പോലെ പൊട്ടിക്കരയുകയായിരുന്നു രാജിനി. ‘എനിക്കിപ്പോ വീട്ടിൽ പോകണം’ എന്ന് പറഞ്ഞ് രാജിനി കരയാൻ തുടങ്ങി. ബിഗ് ബോസ് വീട്ടിലെ എല്ലാവരും ആശ്വസിപ്പിക്കാൻ എത്തി. രാജിനി ചേച്ചി കരയുന്നത് കണ്ട് എലീനയ്‌ക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. രാജിനി കരച്ചിൽ നിർത്തിയിട്ടും എലീന കരയുകയായിരുന്നു. ഇത്ര പ്രായമുള്ള രാജിനി ചേച്ചിയെ എല്ലാവരും വിഷമിപ്പിക്കുന്നത് ശരിയല്ലെന്നാണ് എലീനയുടെ പക്ഷം. നാടകീയ രംഗങ്ങൾക്കാണ് ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചത്.

Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ

ബിഗ് ബോസ് അംഗങ്ങള്‍ക്കുള്ള ലക്ഷ്വറി ബജറ്റ് 3,400 ആയിരുന്നു. എന്നാല്‍, പകല്‍ സമയം എല്ലാവരും ഉറങ്ങുന്നതുകൊണ്ടും നിയമങ്ങള്‍ തെറ്റിക്കുന്നതുകൊണ്ടും ബജറ്റില്‍ നിന്ന് 500 പോയിന്റ് കുറച്ചു. പിന്നീട് 2,900 പോയിന്റിനുള്ള സാധനങ്ങളാണ് ബിഗ് ബോസ് ഹൗസിലെ അംഗങ്ങള്‍ക്കുള്ളത്.

വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കണമെന്ന് പരീക്കുട്ടിയോട് രജത് കുമാർ. പരീക്കുട്ടിയെ ഉപദേശിച്ചു സംസാരിക്കുകയായിരുന്നു രജത് കുമാർ. ഇവിടെയുള്ളവരൊന്നും അത്ര നല്ല ആളുകളല്ല. പറയുന്ന കാര്യമാകില്ല ചിലപ്പോൾ കേൾക്കുന്നത്. അതുകൊണ്ട് നന്നായി ശ്രദ്ധിച്ചുവേണം വാക്കുകൾ ഉപയോഗിക്കാനെന്നും രജത് കുമാർ ഉപദേശിച്ചു.

രജിത് കുമാറിനോടുള്ള അനിഷ്‌ടം പരസ്യമാക്കി ആര്യ രംഗത്തെത്തി. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകേണ്ട രണ്ടു പേരെ നോമിനേറ്റ് ചെയ്യാൻ പറഞ്ഞപ്പോഴാണ് ആര്യ രജിത് കുമാറിന്റെ പേര് പറഞ്ഞത്. രജിത് കുമാറിന്റെ നിലപാടുകൾ ശരിയല്ലെന്ന് ആര്യ പറഞ്ഞു. ക്യാപ്‌റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്‌ക് നൽകിയപ്പോൾ ഫിസിക്കലായി ചെയ്യാനുള്ള ടാസ്‌ക് ആണെങ്കിൽ താൻ ഒഴിവാകും, തന്നെ കൊണ്ട് ഫിസിക്കൽ ആയ ടാസ്‌ക് ചെയ്യാൻ പറ്റില്ലെന്ന് രജിത് കുമാർ പറഞ്ഞു. അങ്ങനെ ഫിസിക്കൽ ടാസ്‌ക് ചെയ്യാൻ കഴിയാത്ത ആളെ ബിഗ് ബോസിൽ വേണ്ട എന്നാണ് വ്യക്തിപരമായ താൽപര്യമെന്നും ആര്യ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook