ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ ശ്രദ്ധ നേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും നടിയും ഫാഷൻ ഡിസൈനറും സംരംഭകയുമായ ആരതി പൊടിയുടെയും വിവാഹനിശ്ചയമാണിന്ന്. എൻഗേജ്മെന്റ് ലുക്കിലുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ആരതി പൊടിയും റോബിൻ രാധാകൃഷ്ണനും.
ബിഗ് ബോസ് ഷോയിലൂടെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ റോബിനു കഴിഞ്ഞിരുന്നു. ഒരു അഭിമുഖത്തിലൂടെയാണ് റോബിനും ആരതിയും പരിചയപ്പെടുന്നത്. പൊടി റോബ് എന്നാണ് ആരാധകർ ഇവരെ സ്നേഹത്തോടെ വിളിക്കുന്നത്.
“ഇന്ന് ഞാൻ വളരെ സന്തുഷ്ടയാണ്, കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാൻ നേടിയിട്ടുണ്ട്: സംരംഭക, ഡിസൈനർ, നടി എന്നീ നിലകളിൽ എന്റെ ഭാവി പ്രൊഫഷണൽ ജീവിതം. ഇപ്പോൾ ഞാൻ കുടുംബ ജീവിതത്തിലേക്ക് കടക്കാൻ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴിൽ ജീവിതവും വിജയിച്ചതിൽ ഞാൻ വളരെ സന്തുഷ്ടയാണ്. കാരണം നാളെ ഞാനുമായി വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാനേറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്,” ആരതി ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.