/indian-express-malayalam/media/media_files/2025/12/19/bigg-boss-star-rj-bincy-2025-12-19-21-14-16.jpg)
ജീവിതത്തിലെ എല്ലാ പ്രതീഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് യുട്യൂബ് ചാനൽ തുടങ്ങുന്നതെന്ന് ബിൻസി
Bigg Boss malayalam Star RJ Bincy:ബിഗ് ബോസ് സീസൺ ഏഴിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ച താരങ്ങളിൽ ഒരാളാണ് ആർ ജെ ബിൻസി. ബിഗ് ബോസിൽ നിന്ന് എവിക്ട് ആയതിന് ശേഷം ഒരു മാസത്തോളം മാനസികമായി തളർന്ന് ആരോടും സംസാരിക്കാതെ ഒരു അവസ്ഥയിലേക്ക് പോയി എന്ന് ബിൻസി പറയുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് ഇപ്പോൾ ഒരു നേട്ടത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബിൻസി.
യുട്യൂബിലെ തന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു ലക്ഷം പിന്നിട്ടതിന്റെ സന്തോഷം ആണ് തന്റെ പ്രിയപ്പെട്ട ചാച്ചന്റേയും അമ്മയുടേയും ഒപ്പം ബിൻസി ആഘോഷിക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതീഷയും അവസാനിച്ചു എന്ന് കരുതിയ സമയത്താണ് ഞാൻ ഒരു യുട്യൂബ് ചാനൽതുടങ്ങുന്നത്! കൃത്യമായി പറഞ്ഞാൽ, ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ഞാൻ ഒരു മാസം ആരോടും സംസാരിക്കാതെ (എന്റെ അമ്മ ഓൺലൈൻ മീഡിയാസിനോട് പറഞ്ഞപോലെ) വിഷമിച്ചും, കരഞ്ഞും ഇരിക്കുവായിരുന്നു!, ബിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം
"അഞ്ച്മാസം മുൻപ് ഞാൻ എന്റെ വീട്ടുക്കാരുടെ വാക്കുകൾ കേട്ടു! Last hope എന്നൊക്കെ പറയില്ലേ,അങ്ങനെ ആണ് ഞാൻ ആ channel ൽ വീഡിയോസ് ചെയ്തത്! ഒട്ടും ഓക്കേ അല്ലാതെ ഇരിക്കുന്ന സമയത്തും, എങ്ങനെയോ കഷ്ടപ്പെട്ട് വോയ്‌സ് ഓവർ ഒക്കെ കൊടുത്തു ഷോർട് വീഡിയോസ് ഇടാൻ തുടങ്ങി.എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എന്റെ voice അടിപൊളി ആണ് എന്ന് കുറെ ആളുകൾ പറയുന്നത്.പിന്നീട് അവർ തന്ന സപ്പോർട്ട് എനിക്ക് ഓരോ വിഡിയോയും ചെയ്യാൻ ഒള്ള മോട്ടിവേഷൻ ആയി," ബിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!
ബിഗ് ബോസിൽ സഹ മത്സരാർഥികൾ ബിൻസിക്ക് നേരെ ചില ആരോപണങ്ങൾ ഉയർത്തിയിരുന്നു. ബിഗ് ബോസിലെ റീഎൻട്രി സമയത്ത് ഈ ആരോപണങ്ങൾ തെറ്റാണ് എന്ന് തെളിയിക്കാനായിരുന്നു ബിൻസി ശ്രമിച്ചത്. ബിഗ് ബോസിൽ അധികം ദിവസങ്ങൾ നിൽക്കാൻ ബിൻസിക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ ആഴ്ച ബിൻസി എവിക്ട് ആയി.
ബിൻസിക്കും അപ്പാനി ശരത്തിനും എതിരെ ഷാനവാസ് ഹൗസിൽ വെച്ച് ആരോപണം ഉന്നയിച്ചിരുന്നു. അങ്ങനെയൊരു ആരോപണം ഉന്നയിച്ചത് വെറുതെയാണ് എന്ന് തന്നോട് ഷാനവാസ് റീഎൻട്രി വീക്കിൽ പറഞ്ഞതായി ബിൻസി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
"ഷാനവാസിന്റെ അടുത്ത് റീഎൻട്രിക്ക് കയറിയ സമയം ഫൈറ്റ് ഉണ്ടാക്കിയപ്പോൾ ഷാനവാസ് സൈലന്റ് ആയിരുന്നു. നട്ടെല്ല് ഇല്ലാത്തവൻ എന്നൊക്കെ ഞാൻ പറഞ്ഞു. അപ്പോഴും ഷാനവാസ് സൈലന്റ് ആയി നിന്നു.റീഎൻട്രിക്ക് ശേഷം ബിഗ് ബോസ് ഹൗസിൽ നിന്ന്ഇറങ്ങിയപ്പോൾ ഞങ്ങൾ എല്ലാകണ്ടസ്റ്റൻസിനും ഓൾ ദ്ബെസ്റ്റ്പറഞ്ഞാണ്ഇറങ്ങിയത്. ഞാൻ ബിഗ്‌ബോസിൽ വെച്ച്ഉണ്ടായഎല്ലാ പ്രശ്നങ്ങളുംഅവിടെവെച്ച്തന്നെ തീർക്കാൻ ഉദ്ധേശിച്ചാണ് കയറിയത്. ഹൗസിൽ നിന്ന് പുറത്തിറങ്ങി കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് സംസാരം ഇല്ല."
"ഹൗസിൽ നിന്ന് പോകാൻ നേരം കെട്ടിപ്പിടിക്കുമ്പോൾ ഷാനവാസ് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, "ബിൻസി, ഞാൻ അന്ന് ശരത്തിന്റെ വായ പൂട്ടിക്കാൻ വേണ്ടി എന്തെങ്കിലും പറയണമല്ലോ എന്ന് വിചാരിച്ച് പറഞ്ഞതാണ് എന്റെ അടുത്ത് തെളിവ് ഉണ്ടെന്നുള്ള കാര്യം. അവനെ എനിക്ക് അറിയാം. നിന്നെ അറിയുന്നതിനേക്കാൾ കൂടുതൽ എനിക്ക് അറിയാം. നിങ്ങൾ തമ്മിൽ ഒന്നുമില്ല എന്ന് എനിക്ക് അറിയാം." ഷാനവാസ് അങ്ങനെ പറഞ്ഞതോടെ സത്യം തെളിഞ്ഞതായി ബിൻസി പറയുന്നു. അത് മാത്രമായിരുന്നു തനിക്ക് വേണ്ടിയിരുന്നത് എന്നും ബിൻസി പറഞ്ഞു.
Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us