scorecardresearch

'അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ'; പാട്ടും മേക്കോവറുമായി ഞെട്ടിച്ച് രേണു സുധി

Bigg Boss Star Renu Sudhi Viral Video: മ്യൂസിക് കൺസേർട്ടിൽ ആണ് രേണു ആദ്യം വസീഗര പാടിയത്. ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിന് മുൻപിലും രേണു വസീഗരയുമായി എത്തി

Bigg Boss Star Renu Sudhi Viral Video: മ്യൂസിക് കൺസേർട്ടിൽ ആണ് രേണു ആദ്യം വസീഗര പാടിയത്. ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിന് മുൻപിലും രേണു വസീഗരയുമായി എത്തി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Star Renu Sudhi Singing Video

Bigg Boss Star Renu Sudhi:മേക്കോവറിലൂടെയും പാട്ടിലൂടെയുമെല്ലാം തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് രേണു സുധി. റോയൽ ബ്ലു നിറത്തിലെ പട്ടുസാരിയിൽ മാങ്ങ മാലയും ജിമിക്കിയും ഉൾപ്പെടെയുള്ള പരമ്പരാഗത ആഭരണങ്ങൾ അണിഞ്ഞ് പാട്ട് പാടുന്ന രേണു സുധിയുടെ വിഡിയോ വൈറൽ ആയി.

Advertisment

അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്ന പാട്ടാണ് രേണു പാടുന്നത്. നേരത്തെ, ബിഗ് ബോസിൽ വസീഗര പാടി രേണു സുധി എല്ലാവരേയും ഞെട്ടിച്ചിരുന്നു. ഫിനാലെയ്ക്ക് മുൻപായി ഹൗസിൽ നടന്ന മ്യൂസിക് കൺസേർട്ടിൽ ആണ് രേണു ആദ്യം വസീഗര പാടിയത്. ഗ്രാൻഡ് ഫിനാലെ വേദിയിൽ മോഹൻലാലിന് മുൻപിലും രേണു വസീഗരയുമായി എത്തി. 

Also Read: Bigg Boss Star Rena Fathima: "പൈസ ഉണ്ടല്ലോ; കൂലിക്ക് ബംഗാളികളെ വെച്ച് കളിപ്പിക്കൂ"; അധിക്ഷേപ കമന്റ്

ബിഗ് ബോസിന് ശേഷം വിദേശ രാജ്യങ്ങളിലും കേരളത്തിലുമായി പങ്കെടുത്ത പല പരിപാടികളിലും ആരാധകർക്ക് മുൻപിൽ രേണു വസീഗര പാടി തകർത്തു. ഇപ്പോൾ മറ്റൊരു പാട്ടുമായി രേണു എത്തുന്നു. പോസിറ്റീവ് കമന്റുകൾ ആണ് രേണുവിന് ഇവിടെ ലഭിക്കുന്നത്. മേക്കപ്പ് അടിപൊളിയായിട്ടുണ്ട് എന്നും നിരവധി പേർ പറയുന്നു. 

രേണുവിന്റെ ഞെട്ടിക്കൽ റീലുകൾ തുടരുന്നു. രേണുവിനെ പെൺകുട്ടികൾ മാതൃകയാക്കണം, അത്രയും ധൈര്യമുള്ള സ്ത്രീയാണ് രേണു എന്നെല്ലാമാണ് ഈ വിഡിയോയ്ക്ക് ലഭിച്ച മറ്റ് കമന്റുകൾ. രേണുവിന്റെ ഈ പാട്ടിന്റെ വിഡിയോ ഒരു ദിവസം കൊണ്ട് 30 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. 

Also Read: 'ഫോട്ടോ എടുക്കുമ്പോഴെങ്കിലും ഒന്ന് ചിരിക്കെടാ അഭീഷേ'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്

ഒരു സാധാരണ വീട്ടമ്മയിൽ നിന്നും സെലിബ്രിറ്റി പദവിയിലേക്കുള്ള രേണുവിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പരിഹാസങ്ങളെയും തളർച്ചകളെയും അതിജീവിച്ച് മുന്നേറുന്ന രേണുവിന്റെ വിജയഗാഥ ഇന്ന് പലർക്കും പ്രചോദനമാണ്.

Also Read: Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

സോഷ്യൽ മീഡിയയിൽ റീൽസുകൾ ചെയ്തു തുടങ്ങിയ കാലത്ത് അടുത്ത സുഹൃത്തുക്കളിൽ നിന്ന് പോലും രൂക്ഷമായ വിമർശനങ്ങളാണ് രേണുവിന് നേരിടേണ്ടി വന്നത്. വീട്ടുകാർക്ക് പോലും ഇത് ഇഷ്ടമല്ലെന്നും ഇത്തരം കാര്യങ്ങൾ നിർത്തണമെന്നും പലരും ഉപദേശിച്ചു. എന്നാൽ ആ വാക്കുകൾക്ക് ചെവികൊടുത്ത് അന്ന് വീട്ടിലിരുന്നിരുന്നെങ്കിൽ ഇന്നത്തെ രേണു സുധി ഉണ്ടാകില്ലായിരുന്നു എന്നും രേണു പറയുന്നു.

Read More: Bigg Boss; എന്താണ് നൂറയ്ക്ക് നൽകിയ ആ പൊതിയിൽ? ചോദ്യവുമായി ആരാധകർ

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: