scorecardresearch

Renu Sudhi: റിഥപ്പന് 18 വയസ് കഴിയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല: രേണു സുധി

Renu Sudhi Controversy: "കിച്ചു താമസിക്കാനായി വരുമ്പോൾ വീടിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ലീവിന് വരുമ്പോൾ അവിടെയാണ് അവൻ താമസിക്കുന്നത്"

Renu Sudhi Controversy: "കിച്ചു താമസിക്കാനായി വരുമ്പോൾ വീടിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ലീവിന് വരുമ്പോൾ അവിടെയാണ് അവൻ താമസിക്കുന്നത്"

author-image
Television Desk
New Update
Renu Sudhi

വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഉയർന്ന് വിവാദങ്ങളിൽ പ്രതികരണവുമായി രേണു സുധി. അന്തരിച്ച മിമിക്ര താരം കൊല്ലം സുധിയുടെ മൂത്ത മകൻ കഴിഞ്ഞ ദിവസം വീട് വെച്ച് തന്നവരോട് യാതൊരു പ്രശ്നവും ഇല്ലെന്നും അവർക്കെതിരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ചിരുന്നു. ഈ സംഭവത്തിലാണ് രേണു സുധിയുടെ വിശദീകരണം വരുന്നത്. 

Advertisment

കൊല്ലം സുധിക്ക് വേണ്ടി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് ആണ് ഈ വീട് നിർമിച്ച് നൽകിയത്. എന്നാൽ വീടിന് പല പ്രശ്നങ്ങളുണ്ടെന്ന രേണു സുധിയുടെ വാക്കുകൾ വന്നതിന് പിന്നാലെ ഇതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. ആ വീട് രണ്ട് മക്കളുടേതും ആണെന്നാണ് ഇപ്പോൾ ബിഗ് ബോസ് താരം കൂടിയായ രേണുവിന്റെ വാക്കുകൾ. 

Also Read: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്

"മൂത്ത മകൻ ആയ കിച്ചുവിന്റേയും റിതപ്പന്റേയും വീടാണ് അത്. എനിക്ക് അതിൽ അവകാശമില്ല. എന്റെ മാതാപിതാക്കൾ പ്രായമായി വരികയാണ്. ജോലിക്ക് പോകാനൊന്നും പറ്റുന്ന അവസ്ഥയിൽ അല്ല അവർ. ഞാൻ പ്രോഗ്രാമുകൾക്ക് പോകുമ്പോൾ എന്റെ രണ്ടാമത്തെ മകനെ നോക്കുന്നത് എന്റെ അച്ഛനും അമ്മയും ആണ്. മകനെ നോക്കാൻ മറ്റൊരാളെ വയ്ക്കാനാവില്ല. അതുകൊണ്ടാണ് എന്റെ അച്ഛനും അമ്മയും അവിടെ താമസിക്കുന്നത്," രേണു സുധി വ്യക്തമാക്കി. 

Also Read: Indian Idol: 'ബ്രേക്ക്ഫാസ്റ്റായി 100 ഇൻട്രോവേർട്സിനെയാണോ കഴിക്കുന്നത്'! വിസ്മയിപ്പിച്ച് അമൃതാ രാജൻ

"എന്റെ അച്ഛനും അമ്മയും ആ വീട്ടിൽ നിൽക്കുന്നത് കൊണ്ട് ആർക്കാണ് പ്രശ്നം? രണ്ടാമത്തെ മകന് 18 വയസാകുമ്പോൾ മാത്രമാണ് ആ വീടിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റുകയുള്ളു. അങ്ങനെയാണ് എഴുതിയിരിക്കുന്നത്. അവന് 18 വയസ് തികയുന്നത് വരെ ആ വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കാൻ സൗകര്യമില്ല. ഞാൻ ചിലപ്പോൾ വേറെ വീട് വെക്കുമായിരിക്കും."

Also Read: Bigg Boss: ആദില നൂറ അല്ലേ? താടിക്ക് പിടിച്ച് മുത്തം കൊടുത്ത് ഒരു അമ്മ; ഹൃദ്യം!

"കിച്ചു താമസിക്കാനായി വരുമ്പോൾ വീടിന്റെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. ലീവിന് വരുമ്പോൾ അവിടെയാണ് അവൻ താമസിക്കുന്നത്. എപ്പോൾ നന്നാക്കി കൊടുക്കണം എന്നത് അവരുടെ ഇഷ്ടമാണ്. മക്കൾക്ക് വീട് നൽകിയതിൽ എനിക്ക് നന്ദിയുണ്ട്. എന്നാൽ വീടിന് ചോർച്ച ഉൾപ്പെടെ ഉണ്ടായത് കൊണ്ടാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നത്," ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ രേണു സുധി പറഞ്ഞു. 

Read More: "എന്താ മോളെ പാറു, ഇങ്ങനെ ചെയ്യാമോ! സാന്ദ്രാ, നാണമില്ലേ നിങ്ങൾക്ക്, പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോളു"; ലാലേട്ടന് ട്രോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: