/indian-express-malayalam/media/media_files/2025/12/23/bigg-boss-noora-adhila-and-rena-2025-12-23-21-51-29.jpg)
Bigg Boss malayalam:
ബിഗ് ബോസ് താരങ്ങളായ നൂറയും ആദിലയും റെനയും നോറയുമെല്ലാമായി കോഴിക്കോട് അടിച്ചുപൊളിക്കുന്നതിന്റെ വിഡിയോകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ആരാധകരുമായി സംസാരിക്കാൻ സോഷ്യൽ മീഡിയയിൽ ലൈവിലും ഇവരെല്ലാവരും കൂടി എത്തിയിരുന്നു. ഈ സമയം ആരാധകരിൽ നിന്ന് വന്ന ചോദ്യങ്ങളും അവർക്ക് ഇവർ നൽകുന്ന രസകരമായ മറുപടികളും വൈറലായി.
നൂറയ്ക്ക് ലൈൻ ഉണ്ടോ എന്നായിരുന്നു ഇവരെല്ലാവരും കൂടി വന്ന ലൈവിൽ ഒരു ആരാധകന്റെ ചോദ്യം. നൂറയുടെ ലൈനും പോസ്റ്റും എല്ലാമാണ് ഇവിടെ പുള്ളിക്കുപ്പായം ഇട്ട് നിൽക്കുന്നതെന്നാണ് ആദില മറുപടി നൽകിയത്.
Also Read: Bigg Boss: നാഗാർജുനയുടെ ബിഗ് ബോസിൽ അനശ്വര രാജനും
മറ്റൊരു ചോദ്യം ഇങ്ങനെയായിരുന്നു, ആദുനെ ഞങ്ങൾക്ക് തരുമോ നൂറ? ഇതിന് മറുപടി നൽകിയത് റെനയാണ്. നാൽപ്പത് രൂപയ്ക്ക് തരില്ല. ഒരു പത്തായിരം രൂപ തന്നാൽ തരാം എന്നായിരുന്നു റെനയുടെ വാക്കുകൾ. പിന്നെ ഇവരുടെ കോഴിക്കോട് ഫുഡ് എക്സ്പ്ലോർ ചെയ്യുന്നതിന്റേയും പുലർച്ചെയുള്ള കറക്കത്തിന്റേയും വിഡിയോകളും വൈറലായിരുന്നു.
Also Read: Bigg Boss: അനീഷിന് സാധിച്ചില്ല; പക്ഷേ ബിഗ് ബോസ് തെലുങ്കിൽ കല്യാൺ ചരിത്രമെഴുതി
രസകരമായ റീലുകളും റെനയും നൂറയും ആദിലയും നോറയും ചേർന്ന് ആരാധകരിലെത്തിച്ചി. ഇതിന് പിന്നാലെ മറ്റൊരു വ്ളോഗിൽ തോണിയിൽ പോകുന്നതിന്റെ വീഡിയോ നൂറയും ആദിലയും പങ്കുവെച്ചിരുന്നു. ഇതിൽ നൂറ തോണി തുഴയാൻ പോകുന്ന സമയം ആദില പേടിച്ച് വിറച്ച് നൂറയെ തടയുന്നതും ഇവരുടെ ആരാധകർക്ക് കൗതുകമായി.
Also Read: സൈക്കിൾ ഇടിക്കാതെ തന്നെ ചിലർ വീഴില്ലേ? ഷാനവാസിനുണ്ടായ ആരോഗ്യ പ്രശ്നം ചൂണ്ടി ബിന്നി
കോഴിക്കോട് ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനാണ് നൂറയും ആദിലയും എത്തിയത്. നേരത്തെ കോഴിക്കോട് വന്നിരുന്നത് ഒരുപാട് ടെൻഷനോടെ ആയിരുന്നു. പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാവരുടേയും മുൻപിൽ ഇങ്ങനെ നിൽക്കാൻ സാധിച്ചതിൽ സന്തോഷം എന്നാണ് ആദില പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞത്.
Read More: 'ഇവൻ എന്നെ തനിച്ചാക്കില്ല ഒരിക്കലും'; അനിയനെ ചേർത്ത് പിടിച്ച് അനീഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us