/indian-express-malayalam/media/media_files/2026/01/28/nevin-bigg-boss-malayalam-viral-video-2026-01-28-11-59-54.jpg)
Nevin Bigg Boss malayalam Video: ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമാണ് നെവിൻ. തന്റെ ചിന്തകൾ എന്ന ക്യാപ്ഷനോടെ നെവിൻ കഴിഞ്ഞ ദിവസം പങ്കുവെച്ച വിഡിയോ വൈറലായിരുന്നു. ഇടത് വശത്തുകൂടി വാഹനവുമായി വരുന്നവരേയും ടൂവിലർ യാത്രക്കാരേയും വിമർശിച്ചായിരുന്നു നെവിന്റെ വിഡിയോ. ഞാൻ ശപിക്കും ഇനി ഇങ്ങനെ ചെയ്താൽ എന്ന് പറഞ്ഞായിരുന്നു നെവിൻ വിഡിയോ ഷെയർ ചെയ്തത്.
തന്റെ ചിന്തകൾ പങ്കുവയ്ക്കുന്നു എന്ന ക്യാപ്ഷനോടെയുള്ള നെവിന്റെ വാക്കുകൾ ഇങ്ങനെ, "പല തരം ആൾക്കാരെ ഞാൻ റോഡിൽ കാണാറുണ്ട്. കഴിഞ്ഞ ദിവസം എന്റെ കാറിന്റെ മിററിൽ ചെറിയൊരു സ്ക്രാച്ച് വന്നു. അത് വലിയ സ്ക്രാച്ച് അല്ല. പക്ഷേ എന്റെ ഹൃദയത്തിലാണ് അത് കൊണ്ടത്. വണ്ടികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരു ചെറിയ സ്ക്രാച്ച് പോലും വേദനിക്കും. എന്തിനാണ് നിങ്ങൾ ഇടത്തെ സൈഡിൽ കൂടി തന്നെ പോകുന്നത്. ഇത്രയും സ്ഥലം ഉണ്ടായിട്ടും ഇടത്തേ സൈഡിൽ കൂടി പോകുന്ന നീയൊക്കെ നരകത്തിൽ പോകും."
Also Read: Bigg Boss; നെവിന്റെ ബെഡ്ഡിൽ വെള്ളമൊഴിച്ച് ജീവൻ; അനുമോൾക്കായി പകരം വീട്ടിയതാണോ എന്ന് ആരാധകർ
"കാലന്റെ സൈഡ് ആണ്, ലൂസിഫറിന്റെ സൈഡ് ആണ് ഇടത്തേ സൈഡ്. ഇടത്തേ സൈഡിൽ കൂടി പോയി വണ്ടി തട്ടി മരിക്കുന്നവരെല്ലാം നരകത്തിൽ പോകട്ടെ. സ്വർഗത്തിലൊന്നും നിങ്ങൾക്ക് ഒരിക്കലും ഇടം കിട്ടാൻ പോകുന്നില്ല. പിന്നെ എയ്റോപ്ലെയ്ൻ കാറ്റഗറിയുണ്ട്. സ്റ്റാർട്ട് ചെയ്ത് ഒരു കിലോമീറ്റർ പിന്നിട്ടതിന് ശേഷമേ അവരുടെ കാല് സ്കൂട്ടറിലേക്ക് കയറ്റി വയ്ക്കുകയുള്ളു. എന്നിട്ട് കാറ് കാര് തട്ടിയാൽ ആണ് പ്രശ്നം. കാറ് കാരുടെ തെറ്റാണെന്ന് പറയും. എന്നാൽ അങ്ങനെയല്ല. നിങ്ങൾ ആദ്യം പോയി വണ്ടി ഓടിക്കാൻ പഠിച്ചിട്ട് വരൂ," നെവിന്റെ തനത് ശൈലിയിലെ പ്രതികരണം ഇങ്ങനെ.
Also Read: എല്ലാം തമാശയല്ല, ഗൗരവം വേണ്ടിടത്ത് അതുണ്ടാവണം; നെവിനെ ശാസിച്ച് ബിഗ് ബോസ്, Bigg Boss Malayalam 7
തമിഴ് ബിഗ് ബോസിലേക്ക് നെവിന് ക്ഷണം ലഭിച്ചതായി താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനായി തമിഴ് പഠിച്ചുവരികയാണെന്നും അവസരം ലഭിച്ചാൽ ഉറപ്പായും പോകുമെന്നും നെവിൻ വ്യക്തമാക്കി. ഇതിനൊപ്പം തന്നെ മിനി സ്ക്രീനിലേക്ക് താൻ വീണ്ടും വരികയാണ് എന്ന സന്തോഷവും നെവിൻ പങ്കുവെച്ചിരുന്നു. ജിയോഹോട്സ്റ്റാറിൽ തന്നെ വീണ്ടും കാണാം എന്നാണ് നെവിൻ പറഞ്ഞത്. ഇതിനെ കുറിച്ച് താരം കൂടുതൽ വെളിപ്പെടുത്തൽ നടത്തിയില്ല.
Also Read: Bigg Boss Winner: കാർ ലഭിച്ചിട്ടില്ല; അവസ്ഥ കൊണ്ട് കരഞ്ഞുപോയതാണ് ബിഗ് ബോസിൽ: അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ടോപ് 5ൽ ഇടം നേടാൻ നെവിന് സാധിച്ചിരുന്നു. സീസണിലെ എന്റർടെയ്നർ എന്ന ടാഗ് സ്വന്തമാക്കിയാണ് നെവിൻ ഹൗസിൽ നിന്ന് പുറത്ത് വന്നത്. നിരവധി ആരാധകരെ സൃഷ്ടിച്ച നെവിൻ ഏഷ്യാനെറ്റിൽ സംപ്രേഷൻം ചെയ്യുന്ന ഹാപ്പി കപ്പിൾസ് എന്ന പരമ്പരയിൽ ഉൾപ്പെടെ അഭിനയിച്ചുകഴിഞ്ഞു.
Read More: Bigg Boss: തമിഴ് ബിഗ് ബോസിൽ മത്സരിക്കാൻ നെവിന് വിളിയെത്തി; ഒപ്പം മറ്റൊരു സർപ്രൈസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us