/indian-express-malayalam/media/media_files/2026/01/09/nevin-vimala-college-video-2026-01-09-21-34-46.jpg)
Bigg Boss Star Nevin Video: വിമല കോളജിൽ അതിഥിയായി എത്തി വിദ്യാർഥികളെ ഇളക്കി മറിക്കാൻ ബിഗ് ബോസ് താരമായ നെവിന് സാധിച്ചു. വിദ്യാർഥികളെ ഇളക്കി മറിക്കുന്നതിന് ഇടയിൽ നെവിൻ കാല് തെറ്റി ഒന്ന് വീഴുകയും ചെയ്തു. എന്നെ ട്രോൾ ഞാൻ മാത്രം മതി, വേറെ ആരും വേണ്ട എന്ന് പറഞ്ഞാണ് നെവിൻ ഈ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വിമല കോളജ് ഇളക്കി മറിച്ച് ഞാൻ വീണു ഗയ്സ് എന്നാണ് വിഡിയോയ്ക്കൊപ്പം നെവിൻ എഴുതിയിരിക്കുന്നത്. വിമല കോളജിലെ പെൺപടയെ കണ്ട് അമ്പരന്ന് ഡാൻസ് കളിച്ച് വേദിയിലേക്ക് കയറാൻ പോകുമ്പോഴാണ് നെവിന്റെ ആ വീഴ്ച. എന്നാൽ നെവിൻ വിടുമോ. അവിടെ ഇരുന്ന് ഡാൻസ് കളിച്ചാണ് ബിഗ് ബോസ് താരം ആ നിമിഷം കൈകാര്യം ചെയ്തത്.
Also Read: Bigg Boss: അമ്മയാണോ ഇത്? അഭിഷേകിനൊപ്പം തകർപ്പൻ ഡാൻസ്; വിശ്വസിക്കാനാവാതെ ഫാൻസ്
വീണത് അല്ല, അതെന്റെ ഡാൻസ് സ്റ്റെപ്പ് ആണെന്ന് പറഞ്ഞ് ഈ വിഡിയോ ട്രോൾ ആയി കഴിഞ്ഞു. അങ്ങനെ ഒന്ന് വീണാലൊന്നും കുലുങ്ങുന്നവനല്ല ഇവൻ. അവന് അറിയാം എങ്ങനെ തിരികെ കയറി വരണം എന്ന്. കണ്ണ് കിട്ടിയിട്ടാണ് വീണത് എന്നിങ്ങനെയാണ് നെവിന്റെ വിഡിയോയ്ക്കടിയിൽ വന്ന പ്രതികരണങ്ങൾ.
Also Read: Renu Sudhi: റിഥപ്പന് 18 വയസ് കഴിയാതെ ആ വീട്ടിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല: രേണു സുധി
ലേ നെവിൻ: ഞാൻ വീണതല്ല, ഈ പെൺപിള്ളേർ വീഴ്ത്തിയതാണ് എന്നെ എന്നാണ് മറ്റൊരു കമന്റ്. അങ്ങനെ വിമല കോളജ് ആഗ്രഹം സഫലമായി എന്ന ക്യാപ്ഷനോടെയാണ് നെവിൻ ഈ വിഡിയോ പങ്കുവെച്ചത്. നെവിനൊപ്പം സെൽഫിയെടുക്കാൻ പെൺകുട്ടുകളുടെ തിരക്കായിരുന്നു.
Read More: Bigg Boss: ഈ സാധനം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? നൂറയുടെ ചോദ്യം; മറക്കാൻ പറ്റോയെന്ന് ഫാൻസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us