/indian-express-malayalam/media/media_files/2025/12/29/nevin-and-soubin-shahir-viral-video-2025-12-29-19-46-59.jpg)
Source: Screengrab
ബിഗ് ബോസ് സീസൺ ഏഴിലെ ടോപ് 5ൽ ഉൾപ്പെട്ട നെവിന്റെ നടൻ സൗബിൻ ഷാഹിറിനൊപ്പമുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു പരിപാടിക്കിടയിൽ സൗബിനെ പിടിച്ചുനിർത്തി നെവിൻ സോഷ്യൽ മീഡിയയിൽ ട്രെൻഡായ റീൽ എടുത്താലോ എന്നാണ് ചോദിക്കുന്നത്. പക്ഷേ നടന്നില്ല.
നടന്നില്ല ഗയ്സ് എന്റെ ടു ട്ടു മ്മ എന്ന് പറഞ്ഞ് നെവിൻ തന്നെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇൻസോമ്നിയ പരിപാടിക്കായി എത്തിയപ്പോഴാണ് നെവിനും സൗബിനും ഒപ്പമുള്ള രസകരമായ നിമിഷം. നമുക്ക് ടു ട്ടു മ്മ ടു ട്ടു എടുത്താലോ എന്ന് പറഞ്ഞ് ഇത് എങ്ങനെയാണെന്ന് സൗബിന് കാണിച്ച് കൊടുക്കുകയാണ് നെവിൻ.
Also Read: Bigg Boss: വിനുവുമായി അകന്നത് എന്റെ ചേച്ചിയുടെ പേരെല്ലാം വലിച്ചിഴച്ചതിനെ തുടർന്ന്: അനുമോൾ
നമുക്ക് ഈ റീൽ ചെയ്താലോ എന്ന് നെവിൻ ചോദിക്കുമ്പോൾ അത്രയ്ക്കില്ല എന്നാണ് സൗബിന്റെ മറുപടി. ഇത് വൈറലാണ് എന്ന് നെവിൻ പറഞ്ഞെങ്കിലും കൈകൊടുന്ന് സൗബിൻ മടങ്ങി. രണ്ട് പേരും കൂടി ഈ റീൽ ചെയ്തിരുന്നു എങ്കിൽ പൊളിച്ചേനെ എന്നാണ് കമന്റുകൾ.
Also Read: Viral Video: 'ഇക്കാ, പോയി പണി എടുത്ത് ജീവിക്ക്'; അധിക്ഷേപ കമന്റിന് ആദിലയുടെ മാസ് മറുപടി
10 ലക്ഷത്തോളം പേരാണ് സൗബിനൊപ്പമുള്ള നെവിന്റെ ഈ വിഡിയോ കണ്ടത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കുകയാണ് നെവിൻ. അടുത്തിടെ നെവിന്റെ ഒരു ഡാൻസ് വീഡിയോയും വൈറലായിരുന്നു. എന്റെ ലൈഫിലെ ആദ്യത്തെ ക്ലാസിക്കൽ എന്ന് പറഞ്ഞാണ് നെവിൻ ഈ റീൽ ഷെയർ ചെയ്തത്.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
ഏഷ്യാനെറ്റിലെ ഹാപ്പി കപ്പിൾസ് പരമ്പരയിലും നെവിൻ അഭിനയിച്ചിരുന്നു. അഭിനയത്തിലും കൈവെച്ച് നെവിൻ സിനിമയിലേക്ക് എത്തുമോയെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് താരത്തിന്റെ ആരാധകർ. ബിഗ് ബോസ് സീസൺ ഏഴിൽ അഞ്ചാം സ്ഥാനത്താണ് നെവിൻ എത്തിയത്.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us