/indian-express-malayalam/media/media_files/2025/12/31/nevin-soubin-viral-video-2025-12-31-21-24-23.jpg)
Viral Video: ബിഗ് ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഡാൻസും മറ്റ് വിഡിയോകളുമെല്ലാമായി സജീവമാണ് നെവിൻ. കഴിഞ്ഞ ദിവസം സൗബിനോട് സോഷ്യൽ മീഡിയയിലെ ട്രെൻഡായ കുട്ടുമ്മ കുട്ടു കളിച്ചാലോ എന്ന് നെവിൻ ചോദിക്കുന്ന വിഡിയോ വന്നിരുന്നു. സൗബിനും നെവിനും കുട്ടുമ കുട്ടു കളിച്ചാൽ എങ്ങനെയുണ്ടാവും?
ഒരു പരിപാടിക്കിടയിൽ സൗബിനെ പിടിച്ചുനിർത്തി നെവിൻ കുട്ടുമ കുട്ടു ചെയ്താലോ എന്ന് ചോദിച്ചെങ്കിലും സൗബിൻ ഇല്ലെന്ന് പറഞ്ഞ് പോയിരുന്നു. നടന്നില്ല ഗയ്സ് എന്റെ ടുട്ടുമ എന്ന് പറഞ്ഞാണ് നെവിൻ വിഡിയോ പങ്കുവെച്ചത്. നെവിനും സൗബിനും ഈ ട്രെൻഡ് റീൽ ചെയ്താൽ എങ്ങനെയുണ്ടാവും എന്ന് കാണിക്കുന്ന എഐ വിഡിയോയാണ് ആരാധകർ ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
പിള്ളേർ എന്തേലും ആഗ്രഹം പറഞ്ഞാൽ എങ്ങനെയാ പറ്റില്ലെന്ന് പറയുക. സൗബിൻ ചേട്ടൻ നെവിന്റെ കൂടെ കൂട്ടുമ്മ കുട്ടു കളിച്ചാൽ ഇങ്ങനിരിക്കും, ഈ ക്യാപ്ഷനോടെയാണ് എഐ വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ആഗ്രഹം സാധിച്ചില്ലേ, ഇപ്പോൾ ഹാപ്പിയല്ലേ എന്നാണ് നെവിനോട് ആരാധകരുടെ ചോദ്യം.
Also Read: മദ്യ ലഹരിയിൽ സീരിയൽ നടന്റെ പരാക്രമം; വഴിയാത്രക്കാരനെ ഇടിച്ചിട്ടു; അറസ്റ്റിൽ
10 ലക്ഷത്തോളം പേരാണ് സൗബിനൊപ്പമുള്ള വിഡിയോനെവിൻ പങ്കുവെച്ചത് കണ്ടത്. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം തന്റെ സ്വപ്നങ്ങൾ എത്തിപ്പിടിക്കുകയാണ് നെവിൻ. അടുത്തിടെ നെവിന്റെ ഒരു ഡാൻസ് വീഡിയോയും വൈറലായിരുന്നു. എന്റെ ലൈഫിലെ ആദ്യത്തെ ക്ലാസിക്കൽ എന്ന് പറഞ്ഞാണ് നെവിൻ ഈ റീൽ ഷെയർ ചെയ്തത്.
Also Read: Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ
ഏഷ്യാനെറ്റിലെ ഹാപ്പി കപ്പിൾസ് പരമ്പരയിലും നെവിൻ അഭിനയിച്ചിരുന്നു. അഭിനയത്തിലും കൈവെച്ച് നെവിൻ സിനിമയിലേക്ക് എത്തുമോയെന്ന ആകാംക്ഷയിലാണ് ബിഗ് ബോസ് താരത്തിന്റെ ആരാധകർ. ബിഗ് ബോസ് സീസൺ ഏഴിൽ അഞ്ചാം സ്ഥാനത്താണ് നെവിൻ എത്തിയത്.
Read More: Bigg Boss: സോറി പറയാനൊന്നും പോകില്ല. എന്റെ സ്റ്റാൻഡിൽ ഞാൻ ഉറച്ച് നിൽക്കും: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us