/indian-express-malayalam/media/media_files/2026/01/25/bigg-boss-malayalam-nevin-anoop-krishnan-2026-01-25-13-12-25.jpg)
ബിഗ് ബോസ് മലയാളത്തിലെ ഇതുവരെയുള്ള സീസണുകൾ വെച്ച് ഏറ്റവും പ്രിയപ്പെട്ട താരം ആര് എന്ന ചോദ്യത്തിന് ബിഗ് ബോസ് താരം കൂടിയായ നടൻ അനൂപ് കൃഷ്ണൻ നൽകുന്ന മറുപടിയാണ് ആരാധകരുടെ ശ്രദ്ധ പിടിക്കുന്നത്. ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോമിനെ ആ വ്യക്തി സമീപിച്ച വിധത്തിന് കയ്യടിച്ചാണ് അനൂപിന്റെ പ്രതികരണം.
ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനൂപിന്റെ വാക്കുകൾ ഇങ്ങനെ, "എനിക്ക് വ്യക്തിപരമായി ഇത്രയും സീസണുകൾ നടന്നതിൽ വെച്ച് ഒരുപാട് ആക്റ്റിവിറ്റീസിലും മറ്റ് പല കാര്യങ്ങളിലും ഒരുപാട് എതിർപ്പുണ്ടായിരുന്ന വ്യക്തിയാണ് സീസൺ ഏഴിൽ ഉണ്ടായ ഒരാൾ. ആ ആളെ എനിക്ക് ഒരുപാട് ഇഷ്ടവും ആണ്. അയാൾ ആ പ്ലാറ്റ്ഫോമിനെ സമീപിച്ച രീതി എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു."
Also Read: Adhila and Noora: ലേ ആദു; ഇത് ഞാൻ എവിടെയോ! പപ്പടം മിക്സിയിൽ അടിച്ച് കഴിക്കേണ്ടി വരും!
"ഞാൻ ഭക്ഷണം കഴിക്കും. നിങ്ങൾ വേണമെങ്കിൽ കഴിച്ചോ. ഇവിടെ ഭക്ഷണം കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ, ഇങ്ങനെയാണ് നെവിന്റെ ആറ്റിറ്റ്യൂഡ്. നമ്മൾ അവിടെ കഴിക്കാതിരുന്നത് വേറൊരാൾക്ക് കിട്ടണം എന്ന പോസിറ്റിവിറ്റി കാരണമാണ്. പക്ഷേ നെവിൻ ഞാൻ ഭക്ഷണം കഴിക്കും. തീർന്നാൽ അവരോട് വേറെ തരാൻ പറയൂ എന്ന ആറ്റിറ്റ്യൂഡ് ആണ്."
Also Read: "എന്റെ പരമ്പര കണ്ട് പെൺകുട്ടി ഡിവോഴ്സിൽ നിന്ന് പിന്മാറി; കരഞ്ഞുകൊണ്ട് കുറേ നന്ദി പറഞ്ഞു"
"ഞാൻ ജീവിക്കും. ഞാൻ വേറൊരാളെ ഉപദ്രവിച്ചുകൊണ്ട് ജീവിക്കുകയല്ല. എനിക്ക് എന്റെ ജീവിതം ആണ് പ്രധാനം. അങ്ങനെയാണ് നെവിൻ ചിന്തിച്ചത്," അനൂപ് കൃഷ്ണൻ പറഞ്ഞു. ബിഗ് ബോസ് ഏഴാം സീസണിൽ ടോപ് 5ൽ ഇടം നേടാൻ നെവിന് സാധിച്ചിരുന്നു.
Also Read: '24 മണിക്കൂറും സ്നേഹിച്ചുകൊണ്ടിരിക്കും'; ആദിലയുമായുള്ള പ്രിയപ്പെട്ട റൊമാന്റിക് നിമിഷം പറഞ്ഞ് നൂറ
ബിഗ് ബോസ് ഏഴാം സീസണിലെ എന്റർടെയ്നർ എന്ന ടാഗ് പ്രേക്ഷകർ നെവിനായിരുന്ന നൽകിയത്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മത്സരാർഥിയായിരുന്നു അനൂപ് കൃഷ്ണൻ. ആ സീസണിൽ ടോപ് 5ൽ അനൂപും ഉണ്ടായി.
Read More: ഉൾവലിഞ്ഞ ഒരു പാവം മനുഷ്യനായിരുന്നു; പുരുഷന്മാരുടെ മാനത്തിനും വിലയുണ്ട്: രേണു സുധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us