scorecardresearch
Latest News

ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?; ട്രോളുകളിൽ നിറയുന്ന നോബി

ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിന്റെ തണലിൽ സേഫ് ആയിരിക്കുകയായിരുന്നു നോബി ഇത്രനാളും. അതുകൊണ്ടു തന്നെ, നോബിയെ നോമിനേഷനിൽ കിട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ട്രോളന്മാർ

Bigg Boss, Bigg Boss trolls, Noby trolls, Bigg Boss groupism trolls, Bigg Boss Bigg Boss kidilam firoz, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination

Bigg Boss Malaylam Season 3: ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസൺ അവസാനിക്കാൻ ഇനി മൂന്നാഴ്ചകൾ കൂടി ബാക്കിയുള്ളപ്പോൾ മറ്റൊരു നോമിനേഷൻ ലിസ്റ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. ഡിംപൽ ഭാൽ, മണിക്കുട്ടൻ, കിടിലം ഫിറോസ്, സായ് വിഷ്ണു, അനൂപ് കൃഷ്ണൻ, നോബി എന്നിവരാണ് ഈ ആഴ്ച നോമിനേഷനിൽ ഉള്ളത്. ഇതിൽ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്ന ഒരു പേര് നോബിയുടേതാണ്.

ബിഗ് ബോസ് ഹൗസിൽ വന്നതിനു ശേഷം ഇതിനു മുൻപ് ഒരേ ഒരു തവണ മാത്രമേ നോബി നോമിനേഷനിൽ വന്നിട്ടുള്ളൂ. ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പിസത്തിന്റെ തണലിൽ സേഫ് ആയിരിക്കുകയായിരുന്നു നോബി ഇത്രനാളും. അതുകൊണ്ടു തന്നെ, നോബിയെ നോമിനേഷനിൽ കിട്ടിയതിന്റെ സന്തോഷം പ്രകടിപ്പിക്കുകയാണ് ട്രോളന്മാരും. നോബിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പതിവില്ലാതെ നോബിയെ നോമിനേഷനിൽ കണ്ട ഹോട്ട്സ്റ്റാർ, “ഇതേതാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ?” എന്നു തിരക്കുന്ന ഒരു ട്രോളാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടുന്നത്.

എന്തുകൊണ്ട് നോബി ശ്രദ്ധ നേടുന്നു?

ബിഗ് ബോസ് വീട്ടിൽ വരുമ്പോൾ താരമൂല്യം കൊണ്ടും പ്രേക്ഷകപിന്തുണ കൊണ്ടും ഏറെ മുൻനിരയിലുണ്ടായിരുന്ന മത്സരാർത്ഥിയായിരുന്നു നോബി. വലിയ പ്രശ്നങ്ങൾക്ക് ഒന്നും പോവാതെ, എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുന്ന മത്സരാർത്ഥി. എന്നാൽ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് വേണ്ട ഷോയിൽ ഗെയിമുകളിലും ഫിസിക്കൽ ടാസ്കുകളിലും വീടിനകത്തെ ജോലികളിലും പലപ്പോഴും നോബി മോശം പ്രകടനം കാഴ്ച വയ്ക്കാൻ തുടങ്ങിതോടെയാണ് പ്രേക്ഷകപിന്തുണ നഷ്ടമായി തുടങ്ങിയത്.

മത്സരം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കിടിലം ഫിറോസ്, റംസാൻ എന്നിവർക്കൊപ്പം ഒരു ഗ്രൂപ്പിസത്തിന്റെ ഭാഗമായി കളിയ്ക്കുന്ന നോബിയെ ആണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. കിടിലം ടീമിന്റെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് മോശം പ്രകടനം കാഴ്ച വച്ചിട്ടും നോമിനേഷനുകളിലൊന്നും വരാതെ ഇത്രനാളും നോബി ബിഗ് ബോസ് വീടിനകത്ത് സേഫായി തുടർന്നത് എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരുടെയും വിലയിരുത്തൽ. ഇത്രയേറെ ക്യാപ്റ്റൻസി ടാസ്കുകളിൽ നോബി വരുന്നതും ആ ഗ്രൂപ്പ് കളിയുടെ ഭാഗമായിട്ടാണെന്ന് പ്രേക്ഷകർ ഒന്നടക്കം പറയുന്നു.

ശരാശരിയോ അതിൽ താഴെയോ പ്രകടനം കാഴ്ച വച്ചാലും ഗ്രൂപ്പിസത്തിന്റെ ഭാഗമായി മികച്ച പ്ലെയറുടെ ലിസ്റ്റിലേക്ക് നോബി നാമനിർദ്ദേശം ചെയ്യപ്പെടുന്നതും കൂടുതൽ വോട്ടുകളോടെ ക്യാപ്റ്റൻസി ടാസ്കിലേക്ക് യോഗ്യത നേടുന്നതും ബിഗ് ബോസ് വീട്ടിലെ ഒരു കീഴ്‌‌വഴക്കമായി മാറിയിട്ട് ആഴ്ചകളായി. ശാരീരികമായ ബുദ്ധിമുട്ടുകളുള്ള നോബി മറ്റൊരു മത്സരാർത്ഥിയെ വച്ച് ക്യാപ്റ്റൻസി ടാസ്കുകളെ നേരിടുന്ന രീതിയും പ്രേക്ഷകർക്കിടയിൽ നിന്നും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. റംസാൻ, ഋതു, അനൂപ് എന്നിവരൊക്കെ പലയാവർത്തി നോബിയ്ക്ക് വേണ്ടി ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ചവരാണ്.

ഏറ്റവും ഒടുവിൽ നടന്ന ക്യാപ്റ്റൻസി മത്സരത്തിലും അനൂപാണ് നോബിയ്ക്ക് പകരം കളിച്ച് ജയിച്ചത്. എന്നാൽ വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ ഇടപ്പെട്ട് എല്ലാ മത്സരാർത്ഥികളുടെയും പൂർണസമ്മതത്തോടെ നോബിയിൽ നിന്നും ക്യാപ്റ്റൻസി പട്ടം അതുവരെ ക്യാപ്റ്റനാവാൻ അവസരം ലഭിക്കാതെ പോയ ഋതുവിന് നൽകുകയായിരുന്നു.

Read more: Bigg Boss Malayalam Season 3: ബിഗ് ബോസ് വീട്ടിലെ കുളപ്പുള്ളി അപ്പൻ ട്രസ്റ്റ്; തലങ്ങും വിലങ്ങും ട്രോളി ട്രോളന്മാർ

ഇത്തവണ, മണിക്കുട്ടനും ഡിംപലുമാണ് നോബിയ്ക്ക് എതിരെ നോമിനേറ്റ് ചെയ്തിരിക്കുന്നത്. നോബി നോമിനേഷനിൽ വന്നതിൽ പ്രേക്ഷകരും സന്തോഷത്തിലാണ്. മത്സരാർത്ഥികളുടെ ബിഗ് ബോസ് വീട്ടിലെ നിലനിൽപ്പ് തീരുമാനിക്കുന്നതിൽ പ്രേക്ഷകരുടെ വോട്ടിന് ഏറെ നിർണായകമായ സ്ഥാനമാണ് ഉള്ളത്. അതിനാൽ തന്നെ, ഈ നോമിനേഷൻ നോബിയ്ക്ക് വലിയൊരു കടമ്പയാണ്. നോബി ബിഗ് ബോസ് വീട്ടിൽ വാഴുമോ അതോ വീഴുമോ എന്ന് ഈ ആഴ്ച കണ്ടറിയാം.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malaylam season 3 noby marcose nomination trolls

Best of Express