scorecardresearch

ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Anumol Bigg Boss Winner; ബിഗ് ബോസിൽ നിന്ന് തിരിച്ച് വന്നപ്പോൾ ശരീര ഭാരം 49 കിലോയായി കുറഞ്ഞതായാണ് അനുമോൾ വ്ളോഗിൽ പറയുന്നത്. ഇപ്പോൾ അത് 50 ആയി

Anumol Bigg Boss Winner; ബിഗ് ബോസിൽ നിന്ന് തിരിച്ച് വന്നപ്പോൾ ശരീര ഭാരം 49 കിലോയായി കുറഞ്ഞതായാണ് അനുമോൾ വ്ളോഗിൽ പറയുന്നത്. ഇപ്പോൾ അത് 50 ആയി

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Bigg Boss Malayalam PR Controversy

Source: Screengrab

ബിഗ് ബോസ് മലയാളം വിന്നറായതിന് പിന്നാലെ ഉദ്ഘാടനങ്ങളും മറ്റ് പ്രോഗ്രാമുകൾ എല്ലാമായി തിരക്കിലാണ് അനുമോൾ. ഇതിനിടയിൽ യുട്യൂബ് വ്ളോഗ് പങ്കുവെച്ചും അനുമോൾ ആരാധകരുടെ മുൻപിലേക്ക് എത്തി. സുഹൃത്ത് അർജുനും അമ്മയും കാണാൻ എത്തിയപ്പോഴുള്ള വ്ളോഗ് ആണ് അനുമോൾ പങ്കുവെച്ചത്. 

Advertisment

ബിഗ് ബോസിൽ നിന്ന് തിരിച്ച് വന്നപ്പോൾ ശരീര ഭാരം 49 കിലോയായി കുറഞ്ഞതായാണ് അനുമോൾ വ്ളോഗിൽ പറയുന്നത്. ഇപ്പോൾ അത് 50 ആയി. ബിഗ് ബോസിലേക്ക് പോകുന്ന സമയം ശരീര ഭാരം 56 കിലോ ആയിരുന്നു എന്നും അർജുന്റേയും അമ്മയുടേയും ചോദ്യത്തിന് മറുപടിയായി അനുമോൾ പറഞ്ഞു.

Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ

പിആറുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ചും വ്ളോഗിൽ അനുമോളുടെ പ്രതികരണം വരുന്നു. "ഈ 16 ലക്ഷം എവിടെ നിന്ന് വന്നു എന്ന് അറിയില്ല. 16 എന്ന് ഞാൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല. 15 എന്ന് പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിലേക്ക് പോകുന്ന സമയം പിആർ വർക്ക് ലഭിക്കാൻ പലരും വന്നിരുന്നു. 15 ലക്ഷം ചോദിച്ചിരുന്നു എന്നും പറഞ്ഞിട്ടുണ്ട്."

Advertisment

Also Read:  ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം

"പിആറിനെ കുറിച്ച് പുറത്ത് പറയാൻ പാടില്ല എന്നത് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെ എല്ലാവരോടും എനിക്ക് പിആർ ഉണ്ട്, ഇത്ര ലക്ഷം രൂപ ചോദിച്ചിരുന്നു എന്നൊക്കെ പറഞ്ഞു. അവർ എന്റെ അടുത്ത് നിന്ന് ഇത്രയും തുക ചോദിച്ചു എന്നതാണ് ഹൗസിലുള്ളവർ ഞാൻ ഇത്രയും തുക നൽകി എന്നാക്കി പറഞ്ഞത്.ഞാൻ കൊടുത്തില്ല എന്നവർക്ക് അറിയാം. പക്ഷേ അവർ പറഞ്ഞു പറഞ്ഞു പരത്തി."

Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ

"പിആർ എന്ന് പറഞ്ഞാൽ പണം കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുക എന്നൊക്കെയാണ് എന്നാണ് പലരും കരുതുന്നത്. അങ്ങനെയല്ല. നമ്മളെ സപ്പോർട്ട് ചെയ്യുകയാണ്. ഒരു മണിക്കൂർ എപ്പിസോഡ് അല്ലാതെ ലൈവിൽ പോകുന്ന നമ്മുടെ സംഭവങ്ങൾ റെക്കോർഡ് ചെയ്ത് എടുത്ത് ആ കണ്ടന്റിലൂടെ നമുക്ക് പ്രൊമോഷൻ ചെയ്യുകയൊക്കെയാണ് പിആർ,"വ്ളോഗിൽ അനുമോൾ പറഞ്ഞു.

Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: