scorecardresearch

Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

Anumol Bigg Boss Winner; നമ്മൾ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയത് ആർക്കും പറഞ്ഞാൽ മനസിലാവില്ല. ഞാൻ കഷ്ടപ്പെട്ടത് എനിക്ക് അറിയാം. കാണുന്നവർക്ക് അത് മനസിലാവില്ല

Anumol Bigg Boss Winner; നമ്മൾ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയത് ആർക്കും പറഞ്ഞാൽ മനസിലാവില്ല. ഞാൻ കഷ്ടപ്പെട്ടത് എനിക്ക് അറിയാം. കാണുന്നവർക്ക് അത് മനസിലാവില്ല

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Winner Anumol and Abhishek

അഭിഷേകിനൊപ്പമുള്ള വ്ളോഗ് പങ്കുവെച്ച് ബിഗ് ബോസ് സീസൺ 7 വിന്നർ അനുമോൾ | ഫോട്ടോ: സ്ക്രീൻഗ്രാബ്

Bigg Boss malayalam Winner Anumol; ബിഗ് ബോസ് സീസൺ ഏഴിലെ വിജയി അനുമോളും സീസൺ ആറിലെ മത്സരാർഥിയായിരുന്ന അഭിഷേകും ഒരുമിച്ചുള്ള വിഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. 'അഭ്യൂഹങ്ങൾക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെയാണ് അനുമോൾക്കൊപ്പമുള്ള വിഡിയോ അഭിഷേക് പങ്കുവെച്ചത്. ഞാൻ ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാൾക്കൊപ്പം ആണ്, എനിക്കും ഇഷ്ടപ്പെട്ട ആൾക്കൊപ്പം ആണ് എന്നാണ് അഭിഷോകിനൊപ്പമുള്ള വ്ളോഗിന്റെ തുടക്കത്തിൽ അനുമോളുടെ വാക്കുകൾ. 

Advertisment

അനുമോൾ അടുത്ത സുഹൃത്താണ് എന്ന് നേരത്തെ തന്നെ അഭിഷേക് പറഞ്ഞിരുന്നു. ബിഗ് ബോസിന് ശേഷം ആദ്യമായാണ് അഭിഷേകിനെ കാണുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അഭിഷേക് ഒരുപാട് മോട്ടിവേഷൻ നൽകിയിരുന്നതായും അനുമോൾ വ്ളോഗിൽ പറഞ്ഞു. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

ബിബിയിലേക്ക് പോകുന്നതിന് മുൻപ് അഭിഷേക് പറഞ്ഞ് തന്നതൊന്നും ഞാൻ ഹൗസിൽ ചെയ്തിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഹൗസിനുള്ളിൽ നമുക്ക് അങ്ങനെയൊന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് അനുമോളുടെ വാക്കുകൾ. അനുമോളും ലക്ഷ്മിയും കാരണം ആണ് താൻ 'എയറിൽ' പോയത് എന്നാണ് അഭിഷേകിന്റെ പ്രതികരണം.

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

നെഗറ്റീവ് പറയുന്നത് ഒരു പണിയും ഇല്ലാതിരിക്കുന്നവർ

"ഞാൻ എയറിൽ പോയതായൊന്നും എനിക്ക് തോന്നുന്നില്ല. കുറേ നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ടാവും. അതെല്ലാം കേട്ട് എനിക്ക് ചിരിയാണ് വരുന്നത്. ഈ കമന്റ് ഇടുന്നവരുടെ അക്കൗണ്ടിലെല്ലാം കയറി നോക്കുമ്പോൾ എനിക്ക് മനസിലായി ഒരു പണിയും ഇല്ലാത്തവരാണ് ഇങ്ങനെ ഇരുന്ന് കമന്റ് ഇടുന്നത് എന്ന്," വ്ളോഗിൽ അനുമോളുടെ വാക്കുകൾ ഇങ്ങനെ. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

"നമ്മൾ കഷ്ടപ്പെട്ട് ഇവിടം വരെ എത്തിയത് ആർക്കും പറഞ്ഞാൽ മനസിലാവില്ല. ഞാൻ കഷ്ടപ്പെട്ടത് എനിക്ക് അറിയാം. കാണുന്നവർക്ക് അത് മനസിലാവില്ല. ബിഗ് ബോസിലെ എന്റെ വിശേഷങ്ങൾ ഇതുവരെ ഞാൻ ആരുടെ അടുത്തും പറഞ്ഞിട്ടില്ല. ഒരു കാര്യവും പറഞ്ഞിട്ടില്ല. അതെല്ലാമായി ഒരു വിഡിയോ പങ്കുവയ്ക്കും."

ബിഗ് ബോസിലെ അവാസനത്തെ ആഴ്ച പ്രയാസമായിരുന്നു. ആ സമയമാവുമ്പോഴേക്കും നമ്മൾ തനിച്ചാവും. പിന്നെ റീഎൻട്രിയിൽ വന്നവരോട് എനിക്ക് നന്ദിയുണ്ട്. ദൈവം പറഞ്ഞുവിട്ടതാണ് അവരെ എന്നും പരിഹാസം നിറച്ച് അനുമോൾ പറഞ്ഞു. ഹൗസിലുണ്ടായിരുന്ന ആരോടും ദേഷ്യം ഒന്നുമില്ലെന്നുമാണ് അനുമോളുടെ പ്രതികരണം.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: