/indian-express-malayalam/media/media_files/2025/12/09/anumol-turkish-ice-cream-video-2025-12-09-16-07-54.jpg)
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ ആയതിന് ശേഷമുള്ള അനുമോളുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്കായിരുന്നു. ദുബായിൽ ചുറ്റി തിരിയുന്നതിന്റെ ഫോട്ടോകളും വിഡിയോയുമെല്ലാം അനുമോൾ സമൂഹമാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവെച്ചു. ടർക്കിഷ് ഐസ്ക്രീം കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഡാൻസ് കളിക്കുന്ന അനുമോളുടെ വിഡിയോയും വൈറലാവുകയും ചെയ്തു.
ഇവിടെ ഐസ്ക്രീം കിട്ടിയില്ല എന്ന് പറഞ്ഞ് അനുമോൾ കരഞ്ഞില്ല, ഭാഗ്യം എന്നാണ് വിഡിയോയ്ക്കടിയിൽ വരുന്ന കമന്റുകൾ. ഐസ്ക്രീമിനൊപ്പം ഒരു റോസാ പൂവും അനുമോൾക്ക് കിട്ടി. ബിഗ് ബോസിലെ കളിയൊന്നും ഇവിടെ നടക്കില്ല എന്നും ടർക്കിഷ് ഐസ്ക്രീം കൈക്കലാക്കാൻ ശ്രമിക്കുന്ന അനുമോളെ ചൂണ്ടി കമന്റുകൾ വരുന്നു.
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
ഷിയാസ് കരീമും അനുമോൾക്കൊപ്പം യുഎഇയിലെ യാത്രയിലുണ്ടായിരുന്നു. നിരവധി ഉദ്ഘാടന പരിപാടികളിൽ ഉൾപ്പെടെ അനുമോൾ ഇവിടെ പങ്കെടുത്തു. ദുബായിലെ ‘Wings of Mexico’യ്ക്ക് മുന്നില്‍ നിന്നുള്ള ഫോട്ടോ ഉൾപ്പെടെ അനുമോൾ പങ്കുവെച്ചു.
Also Read: 'രുദ്രനും തമ്പുരാട്ടിയും'; ഷാനവാസ് ആജിവനാന്ത സുഹൃത്തായിരിക്കും: ലക്ഷ്മി
സുന്ദരി പെണ്ണേ, ബൊമ്മക്കുട്ടി എന്നെല്ലാമാണ് അനുമോളുടെ ദുബായിൽ നിന്നുള്ള ഫോട്ടോകൾക്ക് ലഭിക്കുന്ന കമന്റുകൾ. ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ഹൗസിനുള്ളിൽ സംഭവിച്ചതിനെ കുറിച്ച് ഉൾപ്പെടെ പ്രതികരിക്കേണ്ടതില്ല എന്ന നിലപാടാണ് അനുമോൾ സ്വീകരിച്ചത്.
Also Read: ഇത് ആദില തന്നെയാണോ? നെറ്റി പൊട്ടിക്കൽ ചലഞ്ചിന് പിന്നാലെ കിടിലൻ ലുക്കിൽ ഇരുവരും
പിആർ വിവാദം ശക്തമായ ഈ സീസണിൽ അനുമോൾ ബിഗ് ബോസ് വിന്നറാവാൻ അർഹയല്ല എന്ന നിലയിലും പ്രതികരണങ്ങൾ വന്നിരുന്നു. എന്നാൽ എത്ര പിആർ ഉണ്ടെങ്കിലും ജനങ്ങളുടെ പിന്തുണ ഇല്ലാതെ ജയിക്കാനാവില്ല എന്നാണ് അനുമോളെ പിന്തുണയ്ക്കുന്നവരുടെ വാദം.
Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us