scorecardresearch

Bigg Boss Winner Anumol: സാന്താക്ലോസായി അനുമോൾ; കൂട്ടുകാരിക്ക് സർപ്രൈസ്; വിഡിയോ വീണ്ടും വൈറൽ

Bigg Boss Winner Anumol: ബിഗ് ബോസ് വിന്നറായതിന് ശേഷമുള്ള അനുമോളുടെ ക്രിസ്മസ് ആഘോഷം എങ്ങനെ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് താരത്തിന്റെ ആരാധകർ

Bigg Boss Winner Anumol: ബിഗ് ബോസ് വിന്നറായതിന് ശേഷമുള്ള അനുമോളുടെ ക്രിസ്മസ് ആഘോഷം എങ്ങനെ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് താരത്തിന്റെ ആരാധകർ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anumol Bigg Boss Winner as Santa Claus Old Video

നാല് വർഷം മുൻപ് അനുമോൾ സാന്തയായി ഞെട്ടിച്ച വിഡിയോയാണ് വൈറലാവുന്നത്

Bigg Boss Winner Anumol:നാട്ടിലെങ്ങും നക്ഷത്രങ്ങളുടെ വെളിച്ചവും കരോൾ സംഘങ്ങളുടെ പാട്ടും ഡാൻസും കേക്കിന്റെ മധുരവും വൈനിന്റെ ലഹരിയുമെല്ലാം നിറയുകയാണ്. സമ്മാനങ്ങളുമായി സാന്താക്ലോസ് എത്തുമോ? സാന്താക്ലോസിന്റെ രൂപത്തിൽ എത്തി തന്റെ സുഹൃത്തിനെ ഞെട്ടിച്ച ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ അനുമോളുടെ വിഡിയോ വീണ്ടും വൈറലാവുന്നു

Advertisment

കരോൾ സംഘത്തിനൊപ്പം സാന്താക്ലോസിന്റെ വേഷത്തിൽ കൂട്ടുകാരിയുടെ വീട്ടിൽ വന്ന് ഒരു രക്ഷയുമില്ലാത്ത വിധം ഫുൾ എനർജിയിൽ തകർത്ത് ഡാൻസ് ചെയ്യുകയാണ് അനുമോൾ. അവസാനം സാന്താക്ലോസിന്റെ മുഖം മൂടി മാറ്റിയപ്പോഴാണ് ആളെ കണ്ട് അനുമോളുടെ സുഹൃത്ത് ഞെട്ടിയത്.

Also Read: Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

ഇപ്പോൾ വൈറലായിരിക്കുന്ന അനുമോൾ സാന്താക്ലോസായുള്ള വിഡിയോ നാല് വർഷം മുൻപുള്ളതാണ്. ഞാൻ സ്നേഹിക്കുന്നതും എന്നെ സ്നേഹിക്കുന്നതുമായ കുറച്ച് പേരുടെ വീട്ടിലേക്ക് ഞാൻ പോവുകയാണ് എന്നാണ് ഈ വ്ലോഗിന്റെ തുടക്കത്തിൽ അനുമോൾ പറയുന്നത്. 

Also Read: നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

സാന്തയുടെ രൂപത്തിലെത്തി അനുമോൾ പലർക്കും സമ്മാനങ്ങളും നൽകുന്നുണ്ട്. സ്റ്റാർ മാജിക്കിൽ ഉണ്ടായിരുന്നവരുടെ വീടുകളിൽ ഉൾപ്പെടെ അനുമോൾ പോയിരുന്നു. എങ്ങനെയാണ് സുഹൃത്തുക്കളെ ഞെട്ടിക്കാൻ പ്ലാൻ ചെയ്തത് എന്നെല്ലാം അനുമോൾ വ്ളോഗിൽ പറയുന്നുണ്ട്.

Also Read: Bigg Boss: ഷാനവാസിന് സർപ്രൈസ്; രുദ്രനും തമ്പുരാട്ടിയും മിത്രവും വീണ്ടും ഒന്നിച്ച്

ബിഗ് ബോസ് വിന്നറായതിന് ശേഷമുള്ള അനുമോളുടെ ക്രിസ്മസ് ആഘോഷം എങ്ങനെ എന്ന് അറിയാനുള്ള ആകാംക്ഷയിൽ ആണ് താരത്തിന്റെ ആരാധകർ. ബിഗ് ബോസിന് ശേഷം പല വ്ളോഗുകളും അനുമോൾ പങ്കുവെച്ചിരുന്നു. യുഎഇ യാത്രയിലെ വിഡിയോകളും ബിഗ് ബോസ് താരമായ അഭിഷേകിനൊപ്പമുള്ള വിഡിയോയുമെല്ലാം വൈറലാവുകയും ചെയ്തു.

അഭിഷേകിനൊപ്പമുള്ള വ്ളോഗിൽ അനുമോൾ തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പങ്ങളെ പറ്റി പറയുന്നത് ആരാധകരുടെ ശ്രദ്ധപിടിച്ചു. നല്ലൊരു മനുഷ്യനായിരിക്കണം. വലിയ ഭംഗയൊന്നും വേണ്ട. ജിമ്മിലൊക്കെ പോയി ഹെൽത്ത് നന്നായി നോക്കുന്ന ആളായിരിക്കണം. ഹെൽത്തി ഫുഡ് എല്ലാമായിരിക്കണം കഴിക്കേണ്ടത്. ഉയരം ആറ് അടി വേണം, ഇങ്ങനെയാണ് അനുമോളുടെ വാക്കുകൾ. അതിന് നിന്റെ ഉയരം എത്രയാണെന്നാണ് അഭിഷേക് തിരികെ ചോദിക്കുന്നത്. അഞ്ച് എന്നാണ് ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറുടെ മറുപടി. 

Read More: Bigg Boss: 'അവൾ എന്റേതായി കഴിഞ്ഞു'; ആദിലയെ പ്രൊപ്പോസ് ചെയ്യുന്നവരോട് നൂറ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: