scorecardresearch

Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss Malayalam; അനുമോളുടെ കുടുംബവും മറ്റ് ചിലരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനുമോളുടെ അടുത്ത് നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചതായി വിനു സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു

Bigg Boss Malayalam; അനുമോളുടെ കുടുംബവും മറ്റ് ചിലരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനുമോളുടെ അടുത്ത് നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചതായി വിനു സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു

author-image
Television Desk
New Update
Bigg Boss winner Anumol Binny Nevin Vinu

കേരളത്തിലെ പെൺകുട്ടികളുടെ ഹരം ആയി വിനു മാറി എന്ന് നെവിൻ

Bigg Boss malayalam: ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണിൽ പിആർ വിവാദം ബിബി ഹൗസിനകത്തും പുറത്തും വലിയ അലയൊലിയാണ് സൃഷ്ടിച്ചത്. അനുമോളുടെ പിആർ തങ്ങളെ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കുന്നതായും ജീവിക്കാൻ സമ്മതിക്കാത്ത നിലയിലാക്കിയതായും പല മത്സരാർഥികളും പറഞ്ഞിരുന്നു. ഇപ്പോൾ ബിന്നിയും അനുമോളുടെ പിആർ ആയ വിനുവും ഒരുമിച്ച് വന്നപ്പോഴുള്ള വിഡിയോയാണ് ആരാധകരുടെ മുൻപിലേക്ക് വരുന്നത്.

Advertisment

അനുമോൾ പിആർ വർക്കിനായി 16 ലക്ഷം രൂപയാണ് നൽകിയത് എന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. അത്രയും രൂപ പിആറിനായി നൽകിയതായി താൻ പറഞ്ഞിട്ടില്ലെന്നും അത്രയും പണം തന്റെ കയ്യിൽ ഇല്ലെന്നുമുള്ള നിലപാടാണ് അനുമോൾ സ്വീകരിച്ചത്. ഈ 16 ലക്ഷത്തിന്റെ കാര്യം അനുമോൾ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞതിന്റെ പേരിൽ ബിന്നിക്ക് നേരെ അനുമോൾ ഫാൻസ് തിരിഞ്ഞിരുന്നു. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

ഇപ്പോൾ ഒരു പരിപാടിയിൽ അനുമോളുടെ പിആർ ആയ വിനുവിന് അവാർഡ് നൽകാൻ എത്തിയത് ബിന്നിയാണ്. പലരും പിആർ ചെയ്യാറുണ്ട്. പക്ഷേ വിനു പിആർ എന്ന് പേര് ഏറ്റവും കൂടുതൽ ഹിറ്റ് ആക്കിയത് ഞാൻ ആണ്. ഒരു പേയ്മെന്റും വാങ്ങാതെയാണ് ഞാൻ അത് ചെയ്ത് എന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ബിന്നി.  

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ് കൊടുപ്പിച്ചു എന്നും ബിന്നി പറഞ്ഞു. അനുമോളുടെ ആരാധകർ എന്ന് പറയുന്നവരിൽ നിന്ന് ബിന്നിക്ക് സൈബർ ബുള്ളിയിങ് നേരിട്ടിരുന്നു. അനുമോൾ 16 ലക്ഷം രൂപയുടെ കാര്യം പറഞ്ഞു എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ബിന്നി ചെയ്തത്. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

വിനുവിന് അവാർഡ് നൽകിയ വേദിയിൽ ബിന്നിക്കൊപ്പം നെവിനും ഉണ്ടായിരുന്നു. കേരളത്തിലെ പെൺപിള്ളേരുടെ ഹരം ആയി വിനു മാറി എന്നാണ് നെവിന്റെ വാക്കുകൾ. അനുമോൾ ബിഗ് ബോസ് വിന്നറായി തിരിച്ചെത്തിയ സമയം പലപ്പോഴും ഒപ്പം വിനു ഉണ്ടായിരുന്നു. എന്നാൽ അനുമോളുടെ കുടുംബവും മറ്റ് ചിലരും ആവശ്യപ്പെട്ടതിനെ തുടർന്ന് അനുമോളുടെ അടുത്ത് നിന്ന് അകലം പാലിക്കാൻ തീരുമാനിച്ചതായി വിനു സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: