/indian-express-malayalam/media/media_files/2025/11/30/anumol-and-mallika-sukumaran-2025-11-30-21-35-32.jpg)
ബിഗ് ബോസ് സീസൺ 7 അവസാനിച്ചു എങ്കിലും പിആർ പ്രതിഫലത്തെ ചൊല്ലിയുള്ള വാക് പോരുകൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോൾ ബിഗ് ബോസ് വിന്നറായ അനുമോളെ പിന്തുണച്ച് വരികയാണ് നടി മല്ലിക സുകുമാരൻ. അനുമോളോട് ആ വിധം പെരുമാറുന്നത് കണ്ടപ്പോൾ ദേഷ്യം തോന്നി. ഞാൻ 25 ലക്ഷം പിആറിന് നൽകി പോകാം. അപ്പോൾ തനിക്ക് കിട്ടുമോ സമ്മാനം എന്നും മല്ലിക സുകുമാരൻ ചോദിക്കുന്നു.
"അനുമോൾ എന്ന വ്യക്തിക്കുള്ള ഒരു കുഴപ്പം ആ പ്രായത്തിന്റെ ഒരു തുള്ളൽ ഉണ്ട്. അത് ഉണ്ടാവും. രേണു സുധി കണ്ടില്ലേ ഗൾഫിൽ പോയി എന്നൊക്കെ പറയുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ആണ്. അത് അവരെ ചെയ്തോട്ടെ. മാനസിക സന്തോഷമാണത്. പിന്നെ അത്രയ്ക്ക് വിവരം ഇല്ലാത്തവരൊന്നും അല്ലല്ലോ ബി​ഗ് ബോസിൽ ഇരിക്കുന്നത്. അനുമോളെ കുറിച്ച് ചോദിച്ചാൽ ഉടനെ പിആർ എന്ന് പറയും. ഞാനൊരു 25 ലക്ഷവുമായി പിആറിന് പോകാം. എനിക്ക് സമ്മാനം കിട്ടുമോ?"
Also Read: പ്രവീണിന്റെ വളർത്തുപൂച്ചയെ കാണാനെത്തി അനുമോൾ; നിങ്ങൾ തമ്മിൽ ലവ് ആണോ എന്ന് ആരാധകർ
"ആരെ ആക്രമിക്കാം എന്ന് നോക്കിയിരിക്കുകയാണ് ചിലർ. അനുമോളെ ഞാൻ കണ്ടകാലം മുതലേ ഉദ്ഘാടനത്തിനായാലും എവിടെ പോയാലും അവളുടെ പ്രധാനപ്പെട്ട വ്യക്തികൾ, സഹോദരി, അവരുടെ ഭർത്താവ് കുഞ്ഞ്, അച്ഛൻ, അമ്മ ഒക്കെയാണ്. വലിയ വിധത്തിൽ ബന്ധങ്ങൾ കൊണ്ടുപോകുന്ന വ്യക്തിയാണ് അനുമോൾ."
അനുമോളുടെ അച്ഛന് ആരോ​ഗ്യപരമായി പ്രശ്നങ്ങളുണ്ട്. ബി​ഗ് ബോസിനും ഒന്നൊന്നര കൊല്ലം മുൻപേ എനിക്ക് ഈ കാര്യങ്ങൾ അറിയാം. അന്ന് ഷൂട്ടിം​ഗ് സമയത്ത് വിളിച്ചിരുത്തി ഞാൻ ഉപദേശിക്കുമ്പോൾ അനുമോളുടെ കണ്ണൊക്കെ നിറഞ്ഞ് കരയാറാവും. കരയാൻ വേണ്ടിയല്ല പറഞ്ഞതെന്ന് ഞാൻ പറയും. എല്ലാത്തിനും പെട്ടെന്ന് അനുമോൾ കരയും", മല്ലിക സുകുമാരന്‍ പറയുന്നു.
Also Read: ബിഗ് ബോസ് താരം സംയുക്ത വിവാഹിതയായി; വരൻ ചെന്നൈ സൂപ്പർ കിങ്സ് മുൻ താരം
"അനുമോളോട് ഇച്ചിരി തൊലിവെളുത്തതിലുള്ള ദേഷ്യമാണോ? എനിക്കറിയത്തില്ല. ഞാൻ വിചാരിക്കും അനുമോളെ എന്തിനാണ് ആൺപിള്ളേര് ഇങ്ങനെ പറയുന്നതെന്ന്. പെൺപിള്ളേര് പറഞ്ഞാൽ അസൂയ കൊണ്ടെന്ന് പറയാം. അവിടെ വന്നവരെല്ലാം ഹരിശ്ചന്ദ്രന്മാർ ആണല്ലോ."
Also Read: ബിഗ് ബോസ് ചരിത്രത്തിലെ രാജ്ഞി ആരാണ്? ശ്രദ്ധ പിടിച്ച് ഡിംപലിന്റെ വാക്കുകൾ
ബി​ഗ് ബോസിൽ വന്ന മറ്റ് പെൺകുട്ടികൾ എന്തെല്ലാം കാണിക്കുന്നു. അവരുടെ വസ്ത്രധാരണം നോക്കു. അതൊന്നും പറയണ്ട. അനുമോളാണ് പ്രശ്നം. അതൊരു പാവം കെച്ചാ. ഉദ്ഘാടനത്തിനൊക്കെ പോകുമ്പോൾ കുറേ കാശ് ചോദിക്കുന്ന ആളൊന്നും അല്ല. അനുമോൾ 16 ലക്ഷം രൂപ പിആറിന് കൊടുത്തെന്ന് പറഞ്ഞവരായിരിക്കും കൂടുതൽ കൊടുത്തിരിക്കുന്നത്". മല്ലികാ സുകുമാരൻ പറഞ്ഞു.
Also Read: 'എന്നെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ഒരു പെൺകുട്ടി'; മറുപടി കൊടുത്തിട്ടില്ലെന്ന് നെവിൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us