scorecardresearch

ലവ് യു മോണിക്കാ! സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ ഡാൻസുമായി അനുമോൾ

Bigg Boss Malayalam Winner Anumol; ബിഗ് ബോസ് കണ്ടസ്റ്റന്റായിരുന്ന ഷിയാസ് കരീമും പാലക്കാട് നടന്ന പരിപാടിയിൽ അനുമോൾക്കൊപ്പം മോണിക്ക പാട്ടിന് ഡാൻസ് കളിക്കാനെത്തുന്നുണ്ട്

Bigg Boss Malayalam Winner Anumol; ബിഗ് ബോസ് കണ്ടസ്റ്റന്റായിരുന്ന ഷിയാസ് കരീമും പാലക്കാട് നടന്ന പരിപാടിയിൽ അനുമോൾക്കൊപ്പം മോണിക്ക പാട്ടിന് ഡാൻസ് കളിക്കാനെത്തുന്നുണ്ട്

author-image
Television Desk
New Update
Bigg Boss Malayalam Winner Anumol Dance Viral Video

source; Screengrab

യുഎഇയിലെ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ബിഗ് ബോസ് മലയാളം സീസൺ 7 വിന്നർ അനുമോളുടെ ഫോട്ടോകളും വീഡിയോയുമെല്ലാം വൈറലായിരുന്നു. അതിന് ശേഷം നാട്ടിൽ തിരിച്ചെത്തി ഒരു പരിപാടിക്കിടയിൽ തകർപ്പൻ ഡാൻസുമായി നിറയുകയാണ് താരം. 

Advertisment

ബിഗ് ബോസ് കണ്ടസ്റ്റന്റായിരുന്ന ഷിയാസ് കരീമും അനുമോൾക്കൊപ്പം മോണിക്ക പാട്ടിന് ഡാൻസ് കളിക്കാനെത്തുന്നുണ്ട്. അനുമോളുടെ സ്റ്റൈലിഷ് ലുക്കിലെ ഡാൻസിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പാലക്കാട് നടന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അനുമോൾ എത്തിയത്. 

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ഷൂട്ടും ഉദ്ഘാടന പരിപാടുകളുമെല്ലാമായി തിരക്കിലാണ് അനുമോൾ. ബിഗ് ബോസിൽ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കാനും ആരുടെ മേലും ചെളിവാരിയെറിയാനും താത്പര്യം ഇല്ലെന്നും അനുമോൾ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിൽ അനുമോളും ആദിലയും നൂറയും അടുത്ത സുഹൃത്തുക്കളായിരുന്നു എങ്കിലും ഹൗസിന് പുറത്തെത്തിയതിന് ശേഷം ഇവർ ആ ബന്ധം നിലനിർത്തിയിട്ടില്ല. 

സീസണിലെ അവസാന ആഴ്ചയിൽ തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി ആദില യുട്യൂബ് ലൈവിൽ പറഞ്ഞിരുന്നു. എന്നാൽ അപ്പോഴത്തെ സാഹചര്യത്തിൽ സംഭവിച്ച് പോയതാണ് അതെല്ലാം എന്നാണ് നൂറ പ്രതികരിച്ചത്. ആദിലയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി അനുമോൾ നൽകിയിട്ടില്ല. 

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

അതേസമയം അനീഷിന്റെ വിവാഹാഭ്യർഥനയുമായി ബന്ധപ്പെട്ട സംഭവത്തെ കുറിച്ച് അനുമോൾ ഒരു പരിപാടിക്കെത്തിയപ്പോൾ പ്രതികരിച്ചു. അനീഷേട്ടനെ താൻ തേച്ചിട്ടൊന്നും ഇല്ലെന്നും  മുഴുവൻ പറഞ്ഞ് തീരുന്നതിന് മുൻപേ അനീഷ് എഴുന്നേറ്റ് പോവുകയായിരുന്നു എന്നുമാണ് അനുമോൾ പറഞ്ഞത്. 

"അനീഷേട്ടനെഞാൻ തേച്ചിട്ടൊന്നും ഇല്ല. സ്റ്റാർ മാജിക്കിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും എന്റെയും തങ്കച്ചൻ ചേട്ടന്റേയും കോംമ്പോ. ഞാനും അദ്ദേഹവും തമ്മിലുള്ളത് സഹോദരി സഹോദര ബന്ധം ആണ്. അനീഷേട്ടൻ തന്നെ പല എപ്പിസോഡിലും പറഞ്ഞിട്ടുണ്ട് അനിഷേട്ടന്റെ അനിയത്തിക്കുട്ടിയാണ് അനുമോൾ എന്ന്."

Also Read; സുധി ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്; യാത്രയ്ക്കിടയിലെ അനുഭവം പറഞ്ഞ് രേണു സുധി

അനീഷേട്ടനാണ് എന്നോട് വന്ന് ഇഷ്ടം ഉണ്ടെന്ന് പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്നത്. അവിടെ ഇഷ്ടം ഇല്ല എന്ന് ഞാൻ അനിഷേട്ടന്റെ അടുത്ത് പറഞ്ഞിട്ടില്ല. ഞാൻ അനിഷേട്ടനോട് പറഞ്ഞത് രണ്ട് വർഷം കഴിഞ്ഞിട്ടേ എന്റെ കല്യാണം ഉള്ളു, എനിക്ക് കുറച്ച് കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട് എന്നാണ്," അനുമോൾ പറഞ്ഞു.

Read More: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനു

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: