scorecardresearch
Latest News

Bigg Boss Malayalam Season 4: ബിഗ് ബോസ് ഈ സീസണിലെ മത്സരാർത്ഥികൾ ആരൊക്കെ? പ്രവചിച്ച് സോഷ്യൽ മീഡിയ

Bigg Boss Malayalam Season 4: സന്തോഷ് പണ്ഡിറ്റ് മുതൽ വാവ സുരേഷ് വരെ സോഷ്യൽ മീഡിയയുടെ പ്രവചന പട്ടികയിലുണ്ട്

Bigg Boss Malayalam Season 4: ബിഗ് ബോസ് ഈ സീസണിലെ മത്സരാർത്ഥികൾ ആരൊക്കെ? പ്രവചിച്ച് സോഷ്യൽ മീഡിയ

Bigg Boss Malayalam Season 4: മലയാളം റിയാലിറ്റി ഷോകൾക്ക് പുതിയ മാനം നൽകിയ ഷോയാണ് ബിഗ്ഗ് ബോസ്. മലയാളം ബിഗ് ബോസിന്റെ നാലാം സീസണിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. മാർച്ച് അവസാനയാഴ്ചയോടെ നാലാം സീസൺ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് ചാനൽ വ്യക്തമാക്കിയിട്ടുണ്ട്.

മോഹൻലാൽ തന്നെയാണ്​ ഇത്തവണയും അവതാരകനായി എത്തുന്നത്. ഇടയ്ക്ക് മോഹൻലാലിന് പകരം സുരേഷ് ഗോപി​ അവതാരകനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബിഗ് ബോസിന്റെ പുതിയ പ്രമോ വീഡിയോ പുറത്തുവന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.

പതിവുപോലെ, ആരൊക്കെയാണ് ഇത്തവണ മത്സരാർത്ഥികളായി എത്തുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. ബിഗ് ബോസ് നാലാം സീസൺ മത്സരാർത്ഥികൾ ഇവരൊക്കെ എന്ന രീതിയിലുള്ള പ്രവചനകളും സമൂഹമാധ്യമങ്ങളിൽ കൊഴുക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്ന ചില പേരുകൾ പരിചയപ്പെടാം. സന്തോഷ് പണ്ഡിറ്റ് മുതൽ വാവ സുരേഷ് വരെ ഈ പ്രവചന പട്ടികയിലുണ്ട്.

നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സീസൺ നാലിൽ ഉണ്ടെന്ന രീതിയിലുള്ള അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ വാർത്തകളിൽ ഏറെ ഇടം നേടിയ വാവ സുരേഷ്, സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്ന നടി ഗായത്രി സുരേഷ് മലയാളം പറയുന്ന അമേരിക്കകാരിയായ അപര്‍ണ മള്‍ബെറി, രാഹുൽ ഈശ്വർ, ശ്രീലക്ഷ്മി അറയ്ക്കൽ, പാല സജി, മോഡലായ ജിയ ഇറാനി, നടി അശ്വതി, നടി സുചിത്ര നായർ ​ എന്നിവരുടെ പേരും സാധ്യതാപട്ടികയിലുണ്ട്.

അതേ സമയം, നടനും മോഡലുമായ ജിയ ഇറാനിയും ഷോയിൽ ഉണ്ടെന്ന രീതിയിലും വാർത്തകൾ വരുന്നുണ്ട്. മൂന്നാം സീസൺ മത്സരാർത്ഥിയായിരുന്ന ഋതു മന്ത്രയുമായുള്ള റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട് ജിയ ഇറാനി വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. താൻ ബിഗ് ബോസിൽ ഉണ്ടെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത ജിയ ഇറാനിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇറാനി ഈ വാർത്ത സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.

നടി അശ്വതിയും അഭ്യൂഹങ്ങൾ തള്ളി കളഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

“ബിഗ്‌ബോസിൽ വരുക എന്നത് പലരും ആഗ്രഹിക്കുന്നപോലെ എന്റെയും ആഗ്രഹം ആണ്. പ്രെഡിക്ഷൻ ലിസ്റ്റും ഇതുപോലെ വാർത്തകളും കണ്ടു കുറച്ചു ദിവസങ്ങളായി പ്രിയപ്പെട്ടവർ മെസ്സേജ് അയച്ചു ചോദിക്കുന്നുണ്ട് .ഇപ്പ്രാവശ്യം ബിഗ്ഗ്ബോസ്സിൽ ഉണ്ടല്ലേ ഞങ്ങളോട് മാത്രം പറയൂ എന്ന്. ഞാൻ കള്ളം പറയുക ആണെന്ന് തെറ്റിദ്ധരിച്ചവർ വരെ ഉണ്ട്. നിർഭാഗ്യവശാൽ ഈ വർഷം പങ്കെടുക്കാൻ എനിക്ക് സാധിക്കില്ല. “ഇനി അഥവാ പോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ,” എന്നാണ് അശ്വതി കുറിച്ചത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Bigg boss malayalam what we hear about season 4 contestants