Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

Bigg Boss Malayalam: ഗെയിമിനിടയിൽ സുജോയുടെ ജാക്കറ്റിന്റെ നിറം മാറിയതെങ്ങനെ? കളിയിൽ കള്ളത്തരമോ എന്ന് പ്രേക്ഷകർ

ടാസ്‌ക് തുടങ്ങുമ്പോള്‍ മത്സരാര്‍ത്ഥിയെ ഏത് രീതിയില്‍ പിടിച്ചോ അതുപോലെതന്നെ ഫിനിഷിങ് ലൈനില്‍ എത്തുന്നതുവരെ പിടിക്കണമെന്നായിരുന്നു ടാസ്‌കിന്റെ നിയമം

bigg boss, bigg boss malayalam season 2, bigg boss malayalam day 30, malayalam bigg boss highlights, bigg boss malayalam 30 days recap, watch bigg boss malayalam season 2, mohanlal bigg boss, mohanlal, bigg boss 2019, bigg boss vote, bigg boss new contestants, bigg boss season 2, bigg boss season 2 eviction, bigg boss season 1, bigg boss malayalam 2 elimination, bigg boss malayalam 2 elimination today, bigg boss malayalam 2 voting, ബിഗ്‌ ബോസ്, ബിഗ്‌ ബോസ് മലയാളം, ബിഗ്‌ ബോസ് സീസണ്‍ 2, rajith bigg boss malayalam, rajith kumar age, rajith kumar in bigg boss, rajith kumar family, രജിത് കുമാര്‍

ബിഗ് ബോസ് റിയാലിറ്റി ഷോ പകുതിയിലേറെ ദിനങ്ങൾ പിന്നിടുമ്പോൾ പ്രേക്ഷകരും ഏറെ ആകാംക്ഷയിലാണ്. ഓരോ ദിവസത്തെയും സംഭവവികാസങ്ങൾ പുതിയ ചർച്ചകൾക്കും മത്സരാർത്ഥികളുടെ ഫാൻസ് ഗ്രൂപ്പുകൾ തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ ഫൈറ്റുകൾക്കും വഴിവെയ്ക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ ക്യാപ്റ്റൻസി ടാസ്ക് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ക്യാപ്റ്റൻസി ടാസ്കിനിടെ മത്സരത്തിന്റെ നിയമങ്ങൾ സുജോ തെറ്റിച്ചു എന്ന രീതിയിലാണ് സോഷ്യൽ മീഡിയയുടെ ചർച്ചകൾ. ക്യാപ്റ്റന്‍സി ടാസ്‌കില്‍ രജിത്തിനെ എടുത്തുപൊക്കി നില്‍ക്കുന്ന സുജോ ആദ്യം ധരിച്ചിരിക്കുന്നത് പച്ച ജാക്കറ്റാണ്, മത്സരം അവസാനിക്കുമ്പോൾ മഞ്ഞ ജാക്കറ്റ് ധരിച്ച സുജോയെ ആണ് കാണാൻ കഴിയുക.

ടാസ്‌ക് തുടങ്ങുമ്പോള്‍ മത്സരാര്‍ത്ഥിയെ ഏത് രീതിയില്‍ പിടിച്ചോ അതുപോലെതന്നെ ഫിനിഷിങ് ലൈനില്‍ എത്തുന്നതുവരെ പിടിക്കണമെന്നായിരുന്നു ടാസ്‌കിന്റെ നിയമം. അതിനിടയിൽ സുജോ എങ്ങനെ കോസ്റ്റ്യൂം മാറി എന്നാണ് പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. സുജോയുടെ രണ്ട് ഫോട്ടോകളും ചേര്‍ത്തുവച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ ചൂടു പിടിക്കുന്നത്. മത്സരം രണ്ടു തവണയായി നടത്തുകയോ അല്ലെങ്കിൽ സുജോ ഗെയിമിന്റെ റൂൾ തെറ്റിക്കുകയോ ചെയ്തിട്ടുണ്ട് എന്നാണ് വിമർശനം.

Read more: Bigg Boss Malayalam: ആര്യയ്ക്ക് വെല്ലുവിളിയാവുന്നത് ഈ സഹോദരിമാരോ?

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Bigg boss malayalam sujo mathew social media response

Next Story
Bigg Boss Malayalam 2: താനാരെയും പിടിച്ച തള്ളിയിട്ടില്ലേ; ഫുക്രുവിനോട് പൊട്ടിത്തെറിച്ച് മോഹൻലാൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com