scorecardresearch

Bigg Boss: ബിപി കുറഞ്ഞു; തലകറങ്ങി; എന്നെ കൊണ്ടുപോകല്ലേ എന്ന് ബിഗ് ബോസിനോട് പറഞ്ഞു: ഷാനവാസ്

Bigg Boss Malayalam Star Shanavas: കട്ടിയുള്ള കവർ ആയിരുന്നു അത്. അതിന്റെ ആ ഷാർപ്പ് ആയ എഡ്ജ് എന്റെ നെഞ്ചിൽ വന്ന് അടിച്ചു. ആ സമയം എനിക്കൊരു വേദന ഉണ്ടായി

Bigg Boss Malayalam Star Shanavas: കട്ടിയുള്ള കവർ ആയിരുന്നു അത്. അതിന്റെ ആ ഷാർപ്പ് ആയ എഡ്ജ് എന്റെ നെഞ്ചിൽ വന്ന് അടിച്ചു. ആ സമയം എനിക്കൊരു വേദന ഉണ്ടായി

author-image
Television Desk
New Update
Shanavas Bigg Boss Malayalam Season 7

Bigg Boss Star Shanavas: ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകരെ ആശങ്കപ്പെടുത്തിയ സംഭവമായിരുന്നു ഷാനവാസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. നെവിൻ പാൽ പാക്കറ്റ്  ദേഹത്തേക്ക് എറിഞ്ഞതിന് പിന്നാലെ ഷാനവാസിന് ശാരീരികാസ്വസ്ഥത നേരിട്ടു. ആ സമയം ബിപി കുറഞ്ഞത് പോലെ തോന്നുകയും തലകറങ്ങിയെന്നുമാണ് തന്റെ ഓർമയെന്നാണ് ഷാനവാസിന്റെ പ്രതികരണം. വെറൈറ്റി മിഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാനവാസിന്റെ വെളിപ്പെടുത്തൽ. 

Advertisment

"എനിക്ക് വലിയ പ്രശ്നങ്ങളൊന്നും അവിടെ ഉണ്ടായിട്ടില്ല. കട്ടിയുള്ള കവർ ആയിരുന്നു അത്. അതിന്റെ ആ ഷാർപ്പ് ആയ എഡ്ജ് എന്റെ നെഞ്ചിൽ വന്ന് അടിച്ചു. ആ സമയം എനിക്കൊരു വേദന ഉണ്ടായി. ബിപി കുറഞ്ഞത് പോലെയോ തലകറക്കമോ എന്തോ ഒരു അവസ്ഥ ആയി. പിന്നെ കൺഫെഷൻ റൂമിലേക്ക് കൊണ്ടുപോയി അവിടെ ഡോക്ടർമാർ ട്രീറ്റ്മ്റ് ചെയ്തപ്പോൾ തന്നെ ഞാൻ ഓക്കെയായി," മസ്താനിയുമായുള്ള അഭിമുഖത്തിൽ ഷാനവാസ് പറഞ്ഞു. 

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

"ഞാൻ ഓക്കെയാണ് എന്ന് ഞാൻ ബിഗ് ബോസിനോട് പറഞ്ഞു. പക്ഷേ അവർക്കൊരു ഉത്തരവാദിത്വം ഉണ്ടല്ലോ. നമ്മളോടൊരു കമിറ്റ്മെന്റും റെസ്പോൺസിബിളിറ്റിയും അവർക്കുണ്ട്. അവർക്ക് എല്ലാം ഒന്ന് ഉറപ്പ് വരുത്താൻ വേണ്ടിയാണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എല്ലാ പരിശോധനയും അവർ നടത്തി. എല്ലാ പരിശോധനയും നടത്തി ഞാൻ ഓക്കെയാണെന്ന് ഉറപ്പാക്കിയാണ് എന്നെ ബിഗ് ബോസിനകത്തേക്ക് തിരികെ വിട്ടത്."

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

"എന്നെ കണ്ണുകെട്ടിയാണ് അവർ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നെ കൊണ്ടുപോകല്ലേ എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നെ കൊണ്ടുപോയിട്ട് എനിക്ക് എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞാലോ. പിന്നെ എനിക്ക് ഇതിനകത്തോട്ട് കയറാൻ പറ്റില്ല. പിന്നെ എൻട്രി ഉണ്ടാവില്ല. അതുകൊണ്ട് എന്നെ കൊണ്ടുപോകല്ലേ എന്ന് ആവശ്യപ്പെട്ടിരുന്നു." 

Also Read: Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

"ഇപ്പോൾ കുഴപ്പമില്ല എന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ എന്നാലും ഞങ്ങൾക്ക് ഷാനുനെ ഞങ്ങളുടെ എന്തെങ്കിലും കാര്യലാഭത്തിന് വേണ്ടി അതിനകത്തേക്ക് വിടാൻ പറ്റില്ല. ഞാനുവിന്റെ ഹെൽത്ത് ഞങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് എന്നാണ് അവർ പറഞ്ഞത്. അവർ എന്നെ നന്നായിട്ട് ട്രീറ്റ് ചെയ്തു," ഷാനവാസ് പറഞ്ഞു. 

Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: