scorecardresearch

"പൈസ ഉണ്ടല്ലോ; കൂലിക്ക് ബംഗാളികളെ വെച്ച് കളിപ്പിക്കൂ"; അധിക്ഷേപ കമന്റിന് മറുപടി"

Bigg Boss Malayalam Star Rena Fathima: ഡ്രൈവർ സീറ്റിൽ നിന്ന് ഫുൾ ആറ്റിറ്റ്യൂഡിൽ ഇറങ്ങി റെന ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ. 50 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടു

Bigg Boss Malayalam Star Rena Fathima: ഡ്രൈവർ സീറ്റിൽ നിന്ന് ഫുൾ ആറ്റിറ്റ്യൂഡിൽ ഇറങ്ങി റെന ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ. 50 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടു

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rena Fathima Bigg Boss Viral Video

Source: Screengrab

Bigg Boss malayalam Star Rena Fathima Viral Video: ആദിലയും നൂറയും റെനയും നോറയുമെല്ലാം ഒരുമിച്ചുള്ള റീലുകളും ഫോട്ടോകളുമെല്ലാമാണ് ബിഗ് ബോസ് ആരാധകരുടെ മുൻപിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എത്തുന്നത്. അതിനിടയിൽ പുതിയ കാർ വാങ്ങിയതിന്റെ സന്തോഷവും ബിഗ് ബോസ് മത്സരാർഥിയായിരുന്ന റെന തന്റെ പ്രിയപ്പെട്ടവരുമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ അതിന് നേരെ അധിക്ഷേപ കമന്റുകൾ ഉയർന്നു. 

Advertisment

പുതിയ കാറിനൊപ്പം ഷോറൂമിൽ നിന്നുള്ള വിഡിയോ റെന പങ്കുവെച്ചത് 50 ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. ഡ്രൈവർ സീറ്റിൽ നിന്ന് ഫുൾ ആറ്റിറ്റ്യൂഡിൽ ഇറങ്ങി റെന ഡാൻസ് കളിക്കുന്നതാണ് വൈറൽ വീഡിയോയിൽ. നിരവധി പേരാണ് പുതിയ കാർ വാങ്ങിയതിന് റെനയെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. 

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

എന്നാൽ റെനയുടെ ഡാൻസ് ഒഴിവാക്കാമായിരുന്നു എന്ന് പറഞ്ഞാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് റെന കുറിക്ക് കൊള്ളുന്ന മറുപടിയും കൊടുത്തു. എന്റെ ഹാപ്പി ഡേയ്ക്ക് ഞാൻ അല്ലാതെ ആര് ഡാൻസ് കളിക്കാൻ ആണ് എന്നാണ് റെന പ്രതികരിച്ചത്. പിന്നാലെ റെനയ്ക്ക് നേരെ അധിക്ഷേപകരമായ കമന്റ് വരികയായിരുന്നു. പൈസ ഉണ്ടല്ലോ, കൂലിക്ക് ആളെ വെച്ച് കളിപ്പിക്കൂ, അവർ ഇതിലും നന്നായി കളിക്കും എന്നായിരുന്നു അബിൻ മുഹമ്മദ് എന്ന അക്കൗണ്ടിൽ നിന്ന് വന്ന കമന്റ്. ഇയാൾക്കെതിരെ പ്രതികരിച്ച് നിരവധി പേർ എത്തി.

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

വിമർശകർ കുരയ്ക്കട്ടെ, റെന മിന്നിത്തിളങ്ങും എന്ന ക്യാപ്ഷനോടെയാണ് ഈ വിഡിയോ റെന ഷെയർ ചെയ്തിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഏഴിൽ 49ാമത്തെ ദിവസം ആണ് റെന എവിക്ട് ആയത്. സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കണ്ടസ്റ്റന്റ് റെന ആയിരുന്നു.

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

19കാരിയായ റെന പഠിക്കുന്ന സമയത്ത് തന്നെ പാർട്ട് ടൈം ജോലികൾക്ക് പോയി പണം കണ്ടെത്തിയിരുന്നു. പിന്നെ ഒരു റിയാക്ഷൻ വിഡിയോ ചെയ്തത് വൈറലായതോടെയാണ് റെന വ്ളോഗുകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. ബിഗ് ബോസ് കണ്ടസ്റ്റന്റായി എത്തിയതിന് പിന്നാലെ റെനയ്ക്ക് തന്റെ ഫോളോവേഴ്സിനെ കൂട്ടാനായി.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: