scorecardresearch

Bigg Boss: 'ഇത്രയും അലറാൻ മാത്രം വേദന ഒന്നുമില്ല'; ബിന്നിയുടെ ഓവർ ആക്ടിങ് എന്ന് ആരാധകർ

Binny Bigg Boss Malayalam: കാത് കുത്തിയത് നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോറി, ഒരാൾ കരയുന്നത് കണ്ടിട്ട് ആദ്യമായാണ് ചിരി വരുന്നത് എന്നാണ് മറ്റ് ചിലരുടെ വാക്കുകൾ

Binny Bigg Boss Malayalam: കാത് കുത്തിയത് നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോറി, ഒരാൾ കരയുന്നത് കണ്ടിട്ട് ആദ്യമായാണ് ചിരി വരുന്നത് എന്നാണ് മറ്റ് ചിലരുടെ വാക്കുകൾ

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Star Binny Sebastian

Source: Screengrab

Bigg Boss malayalam:ഥാർ സ്വന്തമാക്കിയും ഫോട്ടോഷൂട്ടും അഭിനയവുമെല്ലാമായി ബിഗ് ബോസിന് ശേഷം ജീവിതം ആഘോഷമാക്കുകയാണ് ബിന്നി സെബാസ്റ്റ്യൻ. ഇതിനിടയിൽ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചതിന്റെ വിഡിയോയും ബിന്നി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തു. ഒരു കുഞ്ഞ് ആഗ്രഹത്തിന് വലിയ വില തന്നെ കൊടുക്കേണ്ടി വന്നു എന്നാണ് ബിന്നിയുടെ വാക്കുകൾ. 

Advertisment

കാത് കുത്തിയാലോ എന്ന് ചോദിച്ച് നൂബിനൊപ്പമാണ് ബിന്നി ആ സാഹസത്തിനായി പോകുന്നത്. പിന്നെ വിഡിയോയിൽ കാണുന്നത് വേദന സഹിക്കാൻ പറ്റാതെ കരയുന്ന ബിന്നിയെയാണ്. ബാക്കി പിന്നെ കുത്തിയാലോ? ഇനി ഗൺഷൂട്ട് ചെയ്താലോ എന്നെല്ലാമാണ് കരയുന്നതിന് ഇടയിൽ ബിന്നി ചോദിക്കുന്നത്.

Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം

കാത് കുത്തിയത് നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. സോറി, ഒരാൾ കരയുന്നത് കണ്ടിട്ട് ആദ്യമായാണ് ചിരി വരുന്നത് എന്നാണ് മറ്റ് ചിലരുടെ വാക്കുകൾ. എന്നാൽ ഇത്രയ്ക്ക് കരയാൻ മാത്രം ഒന്നും ഇല്ലെന്ന് അഭിപ്രായപ്പെടുന്നവരും കമന്റ് ബോക്സിൽ വരുന്നുണ്ട്.

Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!

"കുറച്ച് ഓവർ ആണ്. ഇത്രേം അലറാൻ അത്രേം വേദന ഒന്നും ഇല്ല. ഉണ്ടെങ്കിൽ അത് മൂക്ക് കുത്തുമ്പോൾ ആണ്," ഇങ്ങനെയാണ് ഒരാൾ പ്രതികരിച്ചത്. എന്തായാലും 20 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വൈറൽ വിഡിയോ കണ്ടുകഴിഞ്ഞു.

Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!

ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സാബുമാൻ, നെവിൻ എന്നിവർക്കൊപ്പമുള്ള വിഡിയോകളാണ് ബിന്നി കൂടുതലും പങ്കുവെച്ചത്. സാബുമാനൊപ്പം ഫുഡ് എക്സ്പ്ലോറിങ് വിഡിയോകളാണ് ഷെയർ ചെയ്തത്. നൂബിനും ബിന്നിക്കും ഒപ്പം അവരുടെ വീട്ടിലായിരുന്നു കൂടുതൽ സമയവും നെവിൻ.

Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ

Viral Video Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: