/indian-express-malayalam/media/media_files/2025/12/12/bigg-boss-malayalam-shanavas-and-suraj-venjaramood-2025-12-12-18-45-56.jpg)
നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ഷാനവാസ്(ഫോട്ടോ: ഇൻസ്റ്റഗ്രാം)
Bigg Boss malayalam Season 7 Secon Runner up Shanavas; ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ സെക്കൻഡ് റണ്ണറപ്പായ ഷാനവാസ് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയതിന് പിന്നാലെ ഷാനവാസ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം.
സുരാജ് വെഞ്ഞാറമൂടിനും സൈജു കുറുപ്പിനും ഒപ്പമുള്ള ഫോട്ടോകൾ ആണ് ഷാനവാസ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തത്. സുരാജേട്ടനും സൈജു കുറുപ്പിനും ഒപ്പം എന്നാണ് ക്യാപ്ഷനായി ഷാനവാസ് കുറിച്ചത്. മലയാളം ഫിലിം, തമിഴ് മൂവി എന്നെല്ലാമാണ് ഹാഷ്ടാഗ് നൽകിയിരിക്കുന്നത്.
Also Read: Bigg Boss: ആദില അത് അങ്ങ് വിട്ട് കളഞ്ഞെന്ന് കരുതിയോ? മത്സരാർഥിയായ സൂര്യയെ വിറപ്പിച്ച നോട്ടം
ഉടൻ സിനിമയിലൂടെ കാണാൻ സാധിക്കട്ടെ എന്നെല്ലാമാണ് ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകൾ. സിനിമ തന്നെയാണ് തന്റെ ലക്ഷ്യവും സ്വപ്നവും എന്ന് ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ ഷാനവാസ് വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് സീസൺ ഏഴിൽ മൂന്നാമതായി തിരിച്ചെത്തിയ ഷാനവാസിന് വലിയ സ്വീകരണം ആണ് സ്വന്തം നാടായ മഞ്ചേരിയിൽ ലഭിച്ചത്.
Also Read;'കരയാത്തത് ഭാഗ്യം'; അനുമോൾക്ക് മുൻപിൽ പെട്ട ടർക്കിഷ് ഐസ്ക്രീം മാൻ!
ബിഗ് ബോസിൽ പ്രേക്ഷകർക്ക് മാറാക്കാനാവാത്ത നിരവധി നിമിഷങ്ങൾ നൽകാൻ ഷാനവാസിന് കഴിഞ്ഞിരുന്നു. അനീഷുമായുള്ള സൗഹൃദവും ആദില, നൂറ എന്നിവരുമായുള്ള ഷാനവാസിന്റെ ബന്ധവുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയായി. ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് പോലും കാണാതെയാണ് ഹൗസിലേക്ക് എത്തിയത് എന്ന് ഷാനവാസ് പറഞ്ഞിരുന്നെങ്കിലും ഗെയിം സ്ട്രാറ്റജിയിലൂടെ പലപ്പോഴും ഷാനവാസിന് ഹൗസിലെ മറ്റ് ശക്തരായ മത്സരാർഥികളെ മറികടക്കാനായി.
Also Read: ലാലേട്ടൻ നിർത്തി പൊരിക്കുന്നത് ആരെയാവും? ഈ ബിഗ് ബോസ് സീസൺ തകർക്കും!
അനീഷ് തന്നെ ഒറ്റയ്ക്ക് ആക്രമിക്കാൻ എത്തിയപ്പോൾ താൻ അനീഷിനെ ഒറ്റയ്ക്ക് നേരിട്ടു. അക്ബർ കൂട്ടമായി തനിക്കെതിരെ വന്നപ്പോൾ അതേപോലെ ഒരു ഗ്രൂപ്പ് ഉണ്ടാക്കി അക്ബറിനെ നേരിട്ടു എന്നാണ് സീസൺ അവസാനിച്ചതിന് ശേഷം ഷാനവാസ് പറഞ്ഞത്. അനീഷ് വിന്നറാവും എന്നും താൻ രണ്ടാം സ്ഥാനത്ത് എത്തും എന്നുമാണ് കരുതിയത് എന്നും ഷാനവാസ് പ്രതികരിച്ചിരുന്നു.
Read More: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us