/indian-express-malayalam/media/media_files/2025/12/08/bigg-boss-malayalam-lakshmi-and-shanavas-2025-12-08-16-33-45.jpg)
ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഷാനവാസും ലക്ഷ്മിയും പലവട്ടം കൊമ്പുകോർത്തിരുന്നു. തമ്പുരാട്ടി എന്ന പേരിട്ട് വിളിച്ചാണ് ലക്ഷ്മിയെ ഷാനവാസ് നേരിട്ടത്. എന്നാൽ പിന്നാലെ ഇരുവർക്കും ഇടയിലെ മഞ്ഞുരുകി. ഇപ്പോൾ ഷാനവാസുമായുള്ള സൗഹൃദത്തെ കുറിച്ച് ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ലക്ഷ്മി.
ഷാനവാസുമായുള്ള സൗഹൃദം ആജിവനാന്തം ഉണ്ടാകും എന്നാണ് ലക്ഷ്മി പറഞ്ഞത്. "ആദ്യം ഞങ്ങൾ വഴക്ക് കൂടിയിട്ടാണ് പിന്നെ കൂട്ടായത്.ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയിട്ടാണെങ്കിൽ പോലും ആരൊക്കെയാണ് നമ്മുടെ ആജിവനാന്ത സുഹൃത്തുക്കൾ എന്ന് തിരിച്ചറിയാൻ പെട്ടെന്ന് പറ്റില്ല. എന്റെ സൗഹൃദങ്ങൾ കുറച്ച് നാളത്തേക്ക് മാത്രമായുള്ളതല്ല. ഞാൻ സുഹൃത്താക്കുന്നുണ്ടെങ്കിൽ ലൈഫ് ലോങ് എന്റെ സുഹൃത്തായിരിക്കും. അതുപോലൊരു ആളാണ് ഷാനവാസ്. നല്ല മനുഷ്യനാണ്, നല്ല ബന്ധമാണ്," ആരാധകരുടെ ചോദ്യത്തിന് മറുപടിയായി ബിഗ് ബോസ് മത്സരാർഥിയും നടിയുമായിരുന്ന ലക്ഷ്മി പറഞ്ഞു.
Also Read: 'അനിഷേട്ടനെ തേച്ചിട്ടില്ല'; തന്റെ ഭാഗത്ത് അല്ല തെറ്റെന്ന് അനുമോൾ
ബിഗ് ബോസിന്റെ കഴിഞ്ഞ സീസണിൽ പലവട്ടം ലക്ഷ്മിയും ഷാനവാസ് ഏറ്റുമുട്ടി. അനീഷും ഷാനവാസും ബിബി ഹൗസ് ജയിലിൽ കിടക്കുന്ന സമയം ബിന്നിയുടെ ദേഹത്ത് ഷാനവാസ് അരിപ്പൊടി എറിഞ്ഞു എന്ന് പറഞ്ഞ് വലിയ വാക്പോരാണ് നടന്നത്. ഇവിടെ ലക്ഷ്മിക്ക് നേരെ ഷാനവാസ് ഉപയോഗിച്ച വാക്കുകൾ ശരിയായില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ഇതിന് ശേഷം ഇവർ സൗഹൃദത്തിലായി.
Also Read; മഞ്ചേരിയിൽ മാസായി ഷാനവാസ്; മമ്മൂട്ടിയേയും മോഹൻലാലിനേയും പോലൊരു നടനാവട്ടെ എന്ന് എംഎൽഎ
ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ ടോപ് 10ൽ ഉൾപ്പെടാൻ ലക്ഷ്മിക്ക് സാധിച്ചു. വൈൽഡ് കാർഡായി ഹൗസിലേക്ക് വന്ന ലക്ഷ്മി 77ാം ദിവസം ആണ് പുറത്തായത്. ആദിലയ്ക്കും നൂറയ്ക്കും എതിരെ ഹൗസിൽ വെച്ച് ലക്ഷ്മി നടത്തിയ പരാമർശവും വലിയ ചർച്ചയായിരുന്നു. ലക്ഷ്മിയുടെ വാക്കുകൾ ചോദ്യം ചെയ്ത് മോഹൻലാൽ ശക്തമായി സംസാരിച്ചെങ്കിലും ലക്ഷ്മി നിലപാട് മാറ്റാൻ തയ്യാറായില്ല.
Also Read: ബിഗ് ബോസിന് ശേഷം ശരീര ഭാരം 49 കിലോയായി; പിആറിന് 16 ലക്ഷം എന്നല്ല, 15 എന്നാണ് പറഞ്ഞത്: അനുമോൾ
ഇതിന് പുറമേ മസ്താനിയും ഒനീലുമായുള്ള വിഷയത്തിൽ ലക്ഷ്മി ഇടപെട്ടതും വിവാദമായിരുന്നു. ഒനീലിന്റെ ഭാഗത്താണ് ശരി എന്ന മോഹൻലാൽ പറയുന്നതിന് മുൻപ് തന്നെ ഒനീലിന്റേയും മറ്റ് മത്സരാർഥികളുടേയും അടുത്ത് പോയി ലക്ഷ്മി ക്ഷമ ചോദിച്ചിരുന്നു. ലക്ഷ്മിക്ക് ട്രോമ ഉണ്ടാവാം, അത് മാറ്റാനുള്ള ഇടമല്ല ബിഗ് ബോസ് എന്നാണ് ഒനീൽ ഹൗസിൽ നിന്ന് എവിക്ട് ആയതിന് ശേഷം പ്രതികരിച്ചത്.
Read More: തെറ്റ് സമ്മതിച്ച് ആദില; അനുമോൾ ഇത് കേൾക്കണമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us