scorecardresearch

Bigg Boss: എജ്ജാതി സ്റ്റെപ്പ്സ്! ഷാനവാസിനൊപ്പം അനീഷിന്റെ തകർപ്പൻ ഡാൻസ്

Bigg Boss Malayalam: "നമ്മൾ ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റീസും ഉള്ള വ്യക്തിയാണ് ഷാനവാസ്. ആജിവനാന്തം സൗഹൃദം മുൻപോട്ട് കൊണ്ടുപോകും"

Bigg Boss Malayalam: "നമ്മൾ ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റീസും ഉള്ള വ്യക്തിയാണ് ഷാനവാസ്. ആജിവനാന്തം സൗഹൃദം മുൻപോട്ട് കൊണ്ടുപോകും"

author-image
Television Desk
New Update
Bigg Boss Malayalam Shanavas and Aneesh Dance

Source: Screengrab

Bigg Boss malayalam:ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു ഷാനവാസിന്റേയും അനീഷിന്റേയും. എല്ലാ മത്സരാർഥികളോടും ഒരു കൈ അകലത്തിൽ മാത്രം നിൽക്കുകയുള്ളുഎന്ന് പറഞ്ഞ് ഒറ്റയാനായി നിന്ന അനീഷ് ഒടുവിൽ ഷാനവാസിനോട് ഐ ലവ് യു മൈ ഫ്രണ്ട് എന്ന് പറഞ്ഞു. ഇപ്പോൾ ഇരുവരും ഒരുമിച്ച് വേദിയിൽ ചുവടുവയ്ക്കുന്ന വിഡിയോയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് വരുന്നത്. 

Advertisment

ബിഗ് ബോസിലെ ഇരുവരുടേയും വൈറലായ ഡയലോഗ് പറഞ്ഞാണ് വേദിയിലേക്ക് അനീഷും ഷാനവാസും വരുന്നത്. യെ ദോസ്തി… ഹം നഹീ തോഡേങ്കെ പാട്ടിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ടിവിസി ഗ്രാൻഡ് സെലിബ്രേഷന്റെ പരിപാടിയിൽ ആണ് ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളെത്തിയത്.

Also Read; Bigg Boss Winner Anumol; 'അഭ്യൂഹങ്ങൾക്ക് സ്വാഗതം'; അഭിഷേകിനൊപ്പമുള്ള വിഡിയോയുമായി അനുമോൾ

നേരത്തെ ഡാൻസ് പ്രാക്ടീസിന്റെ വിഡിയോകളും ഇരുവരും പങ്കുവെച്ചിരുന്നു. ഷാനവാസിന് ജന്മദിനാശംസ നേർന്ന് അനീഷ് ഷെയർ ചെയ്ത വീഡിയോ വൈറലായിരുന്നു. ഷാനവാസ് ഗുരുവും ജേഷ്ഠനും കൂട്ടുകാരനുമെല്ലാമാണ് എന്നാണ് അനീഷിന്റെ വാക്കുകൾ.

Also Read: Bigg Boss; ബിഗ് ബോസിന് പിന്നാലെ ഷാനവാസ് സിനിമയിലേക്ക്? ചർച്ചയായി ചിത്രങ്ങൾ

വിഡിയോയിൽ അനീഷിന്റെ വാക്കുകൾ ഇങ്ങനെ, "ഞാൻ ഇപ്പോൾ ഏതെങ്കിലും ഒരു പൊതു ചടങ്ങിൽ പങ്കെടുക്കാൻ പോയാലോ അതല്ലെങ്കിൽ ആളുകളുമായി സംസാരിക്കുമ്പോഴോ എല്ലാം ഏറ്റവും അധികം പേർ ചോദിക്കുന്നത് ഷാനവാസുമായുള്ള സൗഹൃദത്തെ കുറിച്ചാണ്. ഒരുപാട് വട്ടം ഇതിന് ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. എങ്കിലും വീണ്ടും പറയാം. ഷാനവാസ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. എന്റെ ഉറ്റ മിത്രം ആണ്." 

"ചില സമയത്ത് എനിക്ക് തോന്നും ഷാനവാസ് എന്റെ ഗുരു ആണെന്ന്. ചില സമയത്ത് ചേട്ടനാണ്. ചില സമയത്ത് സമപ്രായക്കാരനാണ്. ചില സമയത്ത് എന്നേക്കാൾ വളരെ വളരെ പ്രായം കുറഞ്ഞ ഒരു തമാശക്കാരനാണ്."

Also Read; Bigg Boss; നീ എന്നെ എങ്ങനെ സ്വന്തമാക്കി? ക്യാമറ ഫോക്കസ് ചെയ്തത് കണ്ടോ? കാർത്തുമ്പിയും പാർഥസാരഥിയും

"നമ്മൾ ഒരു സുഹൃത്ത് എങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാ ക്വാളിറ്റീസും ഉള്ള വ്യക്തിയാണ് ഷാനവാസ്. ആജിവനാന്തം ഷാനവാസുമായുള്ള സൗഹൃദം മുൻപോട്ട് കൊണ്ടുപോകാനാണ് ഞാൻ ആഗ്രഹിക്കുന്നത്."

"ഞാൻ മാത്രമല്ല. ഞങ്ങളുടെ കുടുബാംഗങ്ങൾ തമ്മിലും വലിയ അടുപ്പം ആണ്. എന്റെ എല്ലാ സന്തോഷവും ദുഖങ്ങളും എല്ലാം ഞാൻ ഷാനവാസിനെ വിളിച്ച് പറയും. ഷാനവാസും ഇങ്ങോട്ടും അങ്ങനെ തന്നെയാണ്. ഇതൊക്കെയാണ് ഷാനവാസിനെ കുറിച്ച് പറയാനുള്ളത്," സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ അനീഷ് പറഞ്ഞു. 

Read More: Bigg Boss; അനുമോളുടെ പിആറിനെ പൊരിച്ച് ബിന്നി; വിനു 'എയറിൽ' കയറ്റിയ ആളെ കൊണ്ട് തന്നെ വിനുവിന് അവാർഡ്!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: