scorecardresearch

Bigg Boss: ബിഗ് ബോസ് സീസൺ 8 മാർച്ചിൽ ആരംഭിച്ചേക്കും; ആരൊക്കെയാകും മത്സരാർഥികൾ?

Bigg Boss Malayalam Season 8: മലയാളം ബിഗ് ബോസിന് പ്രത്യേകമായി സെറ്റ് ലഭിച്ചതോടെ എട്ടാം സീസൺ ആരംഭിക്കുന്നതിന് സെറ്റ് ഒരുക്കുന്നത് സംബന്ധിച്ച തിയതി പ്രശ്നങ്ങൾ ഉണ്ടാവില്ല

Bigg Boss Malayalam Season 8: മലയാളം ബിഗ് ബോസിന് പ്രത്യേകമായി സെറ്റ് ലഭിച്ചതോടെ എട്ടാം സീസൺ ആരംഭിക്കുന്നതിന് സെറ്റ് ഒരുക്കുന്നത് സംബന്ധിച്ച തിയതി പ്രശ്നങ്ങൾ ഉണ്ടാവില്ല

author-image
Television Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Bigg Boss Malayalam Season 7 Grand Finale

Bigg Boss malayalam Season 8: ബിഗ് ബോസ് മലയാളം സീസൺ എട്ട് മാർച്ചിൽ ആരംഭിച്ചേക്കും എന്ന അഭ്യൂഹങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത് വൈകിയായിരുന്നു. ബിഗ് ബോസ് സീസൺ ആറും ഏഴും തമ്മിൽ ഒന്നര വർഷത്തിനടുത്ത ഗ്യാപ്പ് വന്നിരുന്നു. എന്നാൽ ഇത്തവണ സീസൺ എട്ട് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ആരംഭിക്കുമെന്ന പ്രചാരണങ്ങൾ ആണ് സമൂഹമാധ്യമങ്ങളിൽ ശക്തമാവുന്നത്. 

Advertisment

ബിഗ് ബോസ് മലയാളം ആറാം സീസൺ 2024 മാർച്ച് 10ന് ആണ് ആരംഭിച്ചത്. സമാനമായ രീതിയിൽ 2026 മാർച്ചിൽ ബിഗ് ബോസ് 8 ആരംഭിക്കുമോ എന്ന ചോദ്യം ശക്തമാണ്. എന്നാൽ കോമണർ മത്സരാർഥികളെ കണ്ടെത്താൻ വേണ്ടി ഉൾപ്പെടെയുള്ള ഓഡീഷൻ ഒന്നും ആരംഭിച്ചിട്ടില്ല.

Also Read: Bigg Boss Winner: വൈറ്റ് ഹൗസും ക്ലിഫ് ഹൗസും തമ്മിലുള്ള വ്യത്യാസം എന്താണ്? ആളറിഞ്ഞ് കളിക്കണമെന്ന് അനുമോൾ ഫാൻസ്

2025 ഓഗസ്റ്റ് മൂന്നിന് ആണ് ബിഗ് ബോസ് സീസൺ 7 ആരംഭിച്ചത്. നവംബർ ഒൻപതിനായിരുന്നു ഫിനാലെ. മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ബിഗ് ബോസ് മലയാളത്തിന് വേണ്ടി പ്രത്യേകം ചെന്നൈയിൽ നിർമിച്ച സെറ്റിൽ ആണ് ഏഴാം സീസൺ നടന്നത്. 

Also Read: Adhila and Noora: ലെ ആദില: ഞാനുള്ളപ്പോ നീ വല്ലാണ്ട് അങ്ങ് പേഴ്സണൽ സ്പേസ്നെ ലവ് ആക്കണ്ടാ

മലയാളം ബിഗ് ബോസിന് പ്രത്യേകമായി സെറ്റ് ലഭിച്ചതോടെ എട്ടാം സീസൺ ആരംഭിക്കുന്നതിന് സെറ്റ് ഒരുക്കുന്നത് സംബന്ധിച്ച തിയതി പ്രശ്നങ്ങൾ ഉണ്ടാവില്ല. സെറ്റ് ലഭിക്കാൻ മറ്റ് ഭാഷകളിലെ ബിഗ് ബോസ് സീസണുകൾ അവസാനിക്കുന്നതിന് വേണ്ടി മലയാളം ബിഗ് ബോസിന് കാത്തിരിക്കേണ്ടി വരില്ല എന്നത് സീസൺ 8 ഉടനെ ആരംഭിക്കാൻ സഹായിക്കും.  

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

ബിഗ് ബോസ് മലയാളം സീസൺ എട്ട് ഉടനെ ആരംഭിക്കും എന്ന അഭ്യൂഹങ്ങൾക്കൊപ്പം തന്നെ കണ്ടസ്റ്റൻസായി വരാൻ സാധ്യതയുള്ളത് ആരെല്ലാം എന്ന ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. 2025ൽ ട്രെൻഡിങ് ആയി കൂടുതൽ കണ്ടന്റുമായി നിറഞ്ഞു നിന്നവർ സീസൺ എട്ടിൽ മത്സരാർഥികളായി വരും. രാഹുൽ ഈശ്വർ, തൊപ്പി ഉൾപ്പെടെയുള്ളവരുടെ പേരുകൾ വരെ എട്ടാം സീസണിലേക്ക് എത്താൻ സാധ്യതയുള്ള കണ്ടസ്റ്റൻസ് ആയി പലരും പ്രവചിക്കുന്നു. 

Read More: Bigg Boss: "ചില കാര്യങ്ങൾ മനപൂർവം എനിക്ക് പ്രതികൂലമാക്കിയത് പോലെ; സീക്രറ്റ് ടാസ്കിൽ ആര്യനെ ബിഗ് ബോസ് അഭിനന്ദിച്ചത് മനസിലാവുന്നില്ല"

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: