scorecardresearch

ഒരുപാട് കഷ്ടപ്പെട്ടാണ് അനുമോൾ ജീവിക്കുന്നത്; ജയിക്കാൻ പിആറും വേണമെന്ന് വീണാ നായർ

Anumol Bigg Boss Winner: ബിഗ് ബോസിൽ ഗെയിമും കളിക്കണം പിആറും വേണം. എല്ലാ മത്സരാർഥികൾക്കും പിആർ ഉണ്ടായിരുന്നു. എല്ലാ ആർടിസ്റ്റുകൾക്കും പിആർ ഉണ്ട്

Anumol Bigg Boss Winner: ബിഗ് ബോസിൽ ഗെയിമും കളിക്കണം പിആറും വേണം. എല്ലാ മത്സരാർഥികൾക്കും പിആർ ഉണ്ടായിരുന്നു. എല്ലാ ആർടിസ്റ്റുകൾക്കും പിആർ ഉണ്ട്

author-image
Television Desk
New Update
Veena Nair and Anumol

Source: Facebook

ബിഗ് ബോസ് മലയാളം സീസൺ 7 അവസാനിച്ചെങ്കിലും പിആർ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. സീസണിലെ വിന്നറായ അനുമോൾക്കെതിരെ വിമർശനം ഉയരുമ്പോൾ പിആർ കൊണ്ട് മാത്രം പിടിച്ചുനിൽക്കാനാവില്ല എന്ന് പറയുകയാണ് ബിഗ് ബോസ് മുൻ മത്സരാർഥി കൂടിയായ വീണാ നായർ. പിആർ ഒരു പരിധി വരെ സഹായിച്ചു എന്നുള്ളത് സത്യം തന്നെയാണ്. പക്ഷേ ഗെയിം കളിക്കാതെ പിആർ കൊണ്ട് മാത്രം ആരും ജയിക്കില്ല എന്ന് വീണാ നായർ പറഞ്ഞു. 

Advertisment

ടോപ് 3യിൽ  എത്തിയവർ നന്നായി ഗെയിം കളിച്ചവർ തന്നെയാണെന്ന് വീണാ നായർ അഭിപ്രായപ്പെട്ടു. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലെ വീണാ നായരുടെ വാക്കുകൾ ഇങ്ങനെ, "ബിഗ് ബോസിൽ ഗെയിമും കളിക്കണം പിആറും വേണം. എല്ലാ മത്സരാർഥികൾക്കും പിആർ ഉണ്ടായിരുന്നു. എല്ലാ ആർടിസ്റ്റുകൾക്കും പിആർ ഉണ്ട്. രാഷ്ട്രിയക്കാർക്കും വലിയ താരങ്ങൾക്കും പിആർ ഉണ്ട്." 

Also Read: പുതിയ കാർ, കോടികൾ, കിരീടം; 100 ദിവസം കൊണ്ട് അനുമോൾ നേടിയത്: Bigg Bossmalayalam 7 Winner Anumol

"പലരും ചോദിച്ചിരുന്നു അനുമോൾ ജയിച്ചപ്പോൾ എന്താണ് തോന്നിയത് എന്ന്.  ഒരുപാട് സന്തോഷം തോന്നി. അല്ലാതെ എന്ത് തോന്നാൻ ആണ്. ഒരുപാട് പ്രയാസപ്പെട്ട് ജീവിക്കുന്നയാളാണ് അനുമോൾ. അഞ്ച് പൈസ പോലും കളയാതെ, ട്രിപ്പ് ഒന്നും പോകാതെയെല്ലാം പണം സ്വരുക്കൂട്ടി ജീവിക്കുകയാണ്. ഞാനും അനുമോളും  ഒരുമിച്ച് വർക്ക് ചെയ്തിട്ടില്ല. ഒരു ടിവി പ്രോഗ്രാമിന് പോയപ്പോഴാണ് ഞാൻ അനുമോളെ കണ്ടിട്ടുള്ളത്." 

Advertisment

Also Read: പുള്ളി ഇനി വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചാലും എനിക്ക് പറ്റില്ല: അനുമോൾ, Bigg Boss

"അനുമോളെ പറ്റി ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. വീട് നോക്കുന്ന പെൺകുട്ടിയാണ്. ബിഗ് ബോസിലൂടെ കുറച്ചു നാളത്തേക്ക് അവളുടെ സ്ട്രഗിൾ കുറഞ്ഞില്ലേ? കുറച്ചു നാൾ സമാധാനത്തോടെ ഇരിക്കാമല്ലോ. അതിൽ സന്തോഷമുണ്ട്," വീണ പറഞ്ഞു. ബിഗ് ബോസ് ഏഴാം സീസണിൽ പിആർ വിവാദം ഹൗസിനുള്ളിലും പുറത്തും വലിയ ചർച്ചയായിരുന്നു. 

Also Read: സമ്മാനത്തുകയേക്കാൾ പ്രതിഫലം വാങ്ങിയ അനുമോൾ; ബിഗ് ബോസ് 7 ഫൈനലിസ്റ്റുകളുടെ പ്രതിഫല കണക്കുകൾ: Bigg Boss Malayalam 7

16 ലക്ഷം രൂപയുടെ പിആർ അനുമോൾ നൽകിയതായാണ് ഹൗസിലുള്ളവർ ആരോപിച്ചത്. അനുമോൾ തന്നെ ഇക്കാര്യം പറഞ്ഞതായി അനുമോളും നെവിനും പറഞ്ഞിരുന്നു. സീസണിലെ എവിക്ട് ആയി പോയ മത്സരാർഥികളുടെ റീഎൻട്രിയിൽ പിആറിന്റെ പേരിൽ അനുമോൾക്കെതിരെ പല മത്സരാർഥികളും രൂക്ഷമായി പ്രതികരിച്ചിരുന്നു. അനുമോളുടെ പിആർ കാരണം ഒരുപാട് പ്രയാസപ്പെട്ടു എന്ന് ശൈത്യ ഉൾപ്പെടെയുള്ളവർ പറഞ്ഞു. 

Also Read: ബിഗ് ബോസ് റിവ്യൂ ചെയ്ത് നാലുമാസം കൊണ്ട് നേടിയത്; യൂട്യൂബ് വരുമാനം വെളിപ്പെടുത്തി സായി കൃഷ്ണ

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: